- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ അദ്ധ്യാപിക പുഴയിൽ മുങ്ങി മരിച്ചു; വീടിന് പുറകിലെ പുഴയിൽ പാത്രം കഴുകാൻ ഇറങ്ങിയതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണ് അപകടം

X
ആലപ്പുഴ,
മങ്കൊമ്പ്: ആലപ്പുഴ തലവടിയിൽ അദ്ധ്യാപിക പുഴയിൽ വീണ് മരിച്ചു. തലവടി ചെത്തിപുരയ്ക്കൽ സ്കൂളിലെ അദ്ധ്യാപിക സുനു കെ ഐ (53) ആണ് മരിച്ചത്.
രാവിലെ പാചകം ചെയ്യാനായി വീടിന് പുറകിലെ പുഴയിൽ പാത്രം കഴുകാൻ ഇറങ്ങിയതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണതാണ് അപകട കാരണമെന്നാണ് നിഗമനം. ഇവരെ കാണാതായതിനെ തുടർന്ന് ഭർത്താവും മക്കളും ചേർന്ന് സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് എടത്വാ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴയിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തുന്നതിനിടയിൽ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് സുനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭർത്താവ് കൊടുംതറയിൽ തോമസ് കെ ജെ, മക്കൾ: റോബിൻ തോമസ്, കെസിയാ എലിസബത്ത് ജോൺ. സംസ്കാരം പിന്നീട്.
Next Story


