- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിലെത്തി; അദ്ധ്യാപകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; മരിച്ചത് കളമശ്ശേരി സ്വദേശി മോഹനൻ
മൂന്നാർ: സുഹൃത്തുക്കൾക്കൊപ്പം മൂന്നാർ സന്ദർശനത്തിന് എത്തിയ അദ്ധ്യാപകനെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കളമശേരി തൃക്കാക്കര വടക്കോട് ഉത്രാടം വീട്ടിൽ എൻ.മോഹനൻ (47) ആണ് മരിച്ചത്. 3 സുഹൃത്തുക്കൾക്കൊപ്പം ശനി വൈകിട്ടാണ് ഇദ്ദേഹം
കോളനി റോഡിലെ ലോഡ്ജിൽ മുറി എടുത്തത്. ക്ഷീണം തോന്നുന്നതായി പറഞ്ഞ് മോഹനൻ കിടന്നപ്പോൾ മറ്റുള്ളവർ പുറത്തുപോയി. രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഹനനെ കിടക്കയിൽ ചലനമറ്റ നിലയിൽ കണ്ടത്.
ഉടൻ തന്നെ ടാറ്റാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്നാർ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കിയശേഷം അടിമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മോണിക്കയാണ് ഭാര്യ. മകൻ: ആദ്വൈത്.
മറുനാടന് മലയാളി ബ്യൂറോ
Next Story