- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് അദ്ധ്യാപിക തൂങ്ങി മരിച്ച നിലയിൽ; 24 കാരിയെ മരിച്ചനിലയിൽ കാണപ്പെട്ടത് പഴയങ്ങാടിയിലെ സ്വഭവനത്തിൽ
പഴയങ്ങാടി: പഴയങ്ങാടിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശിയ പി ഭവ്യയാണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അദ്ധ്യാപികയായിരുന്നു. ഇന്ന് രാവിലെയാണ് ഭവ്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുതിയ വാണിയം വീട്ടിൽ ഭാസ്‌കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളാണ് ഭവ്യ. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂത്തിയാക്കി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പയ്യന്നൂർ കോളേജിൽ നിന്നാണ് ഭവ്യ ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയത്. മംഗലാപുരത്തെ കോളേജിൽ നിന്നാണ് ബിരുദാനനന്തര ബിരുദം പൂർത്തിയാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story