- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലികിട്ടാൻ കൊടുത്തത് അഞ്ച് മുതൽ ഏഴ് ലക്ഷം വരെ; ശമ്പളം കിട്ടുന്നത് പതിനായിരവും; തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌ക്കൂളിൽ ശമ്പള വർദ്ധനവിനായി അദ്ധ്യാപകരുടെ സമരം; വർഷങ്ങളായി പ്രവർത്തിക്കുന്ന ആയമാർക്കും ഡോർ ചെക്കർമാർക്കും കിട്ടുന്നത് നാമമാത്ര ശമ്പളം; പ്രക്ഷോഭത്തിന് പിൻതുണ നൽകി വിദ്യാർത്ഥികളും രക്ഷിതാക്കളും
കൊച്ചി: സി.ബി.എസ്.ഇ സ്‌ക്കൂളിൽ ജോലികിട്ടാൻ കൊടുത്തത് അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം വരെ. കിട്ടുന്നതോ നക്കാപ്പിച്ച ശമ്പളം. ശമ്പള വർദ്ധനവിനായി ചർച്ചകൾ പലതും മാറി മാറി നടത്തിയിട്ടും ഫലമില്ലാതെ വന്നപ്പോൾ അദ്ധ്യാപകരും ആയമാരുമുൾപ്പെടെ ജീവനക്കാർ സമരം തുടങ്ങി. // 500){ var primis_url = 'https://live.sekindo.com/live/liveView.php?s=93000&cbuster=[CACHE_BUSTER]&pubUrl=[PAGE_URL_ENCODED]&x=700&y=394&vp_content=embed2543ljgkpzir'; }else{ var primis_url = 'https://live.sekindo.com/live/liveView.php?s=93000&cbuster=[CACHE_BUSTER]&pubUrl=[PAGE_URL_ENCODED]&x=320&y=180&vp_content=embed2543ljgkpzir'; } document.write(unescape("")); // ]]> തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌ക്കൂളിലെ അദ്ധ്യാപകരാണ് ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയിരിക്കുന്നത്. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള സ്‌ക്കൂളാണ് ശ്
കൊച്ചി: സി.ബി.എസ്.ഇ സ്‌ക്കൂളിൽ ജോലികിട്ടാൻ കൊടുത്തത് അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം വരെ. കിട്ടുന്നതോ നക്കാപ്പിച്ച ശമ്പളം. ശമ്പള വർദ്ധനവിനായി ചർച്ചകൾ പലതും മാറി മാറി നടത്തിയിട്ടും ഫലമില്ലാതെ വന്നപ്പോൾ അദ്ധ്യാപകരും ആയമാരുമുൾപ്പെടെ ജീവനക്കാർ സമരം തുടങ്ങി.
")); // ]]>തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌ക്കൂളിലെ അദ്ധ്യാപകരാണ് ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയിരിക്കുന്നത്. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള സ്‌ക്കൂളാണ് ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂൾ. ആയിരത്തി മുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുമുണ്ട്. നൂറിനടുത്ത് അദ്ധ്യാപകരും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഒരു ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌ക്കൂൾ മാനേജ് മെന്റ് അദ്ധ്യാപകർക്ക് കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ മിനിമം വേതനം പോലും നൽകുന്നില്ല എന്നാക്ഷേപമാണ് അദ്ധ്യാപകർ ഉയർത്തുന്നത്.
ജോലിക്ക് കയറാനായി അഞ്ച് ലക്ഷം രൂപമുതൽ ഏഴ് ലക്ഷം രൂപവരെ മാനേജ്മെന്റിന് നൽകിയാണ് എല്ലാവരും നിയമനം നേടിയതെന്ന് അദ്ധ്യാപകർ പറയുന്നു. ഗവൺമെന്റ് നിഷ്‌കർഷിച്ച ശമ്പളവും പി.എഫ്, ഇ.എസ്.ഐ എന്നീ മറ്റാനുകൂല്യങ്ങളും നൽകുമെന്ന് പറഞ്ഞായിരുന്നു നിയമനം. ഇതോടെയാണ് ഇത്രയും തുക നൽകി മിക്കവരും ഇവിടെ ജോലിക്ക് കയറിയത്. എന്നാൽ പി.എഫ്, ഇ.എസ്.ഐ എന്നീ ആനുകൂല്യങ്ങൾ ചുരുക്കം ചില ടീച്ചർമാർക്ക് മാത്രമേ നൽകുന്നുള്ളൂ. ശമ്പളം പതിനായിരം മുതൽ ഇരുപത്തിനാലായിരം രൂപവരെയും.
സർക്കാർ സ്‌ക്കൂൾ അദ്ധ്യാപകർക്ക് നൽകുന്ന ശമ്പളം തന്നെ അൺ എയ്ഡഡ് സ്‌ക്കൂളുകളിലും നൽകണമെന്നാണ് കേന്ദ്ര ഗവൺമെന്റ് നിഷ്‌ക്കർഷിച്ചിരിക്കുന്നതെന്ന് സമര രംഗത്തുള്ള അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഈ വേതനം ഇവിടെ നടപ്പിലാക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. കേരളാ അൺ എയ്ഡഡ് സ്‌ക്കൂൾ എംപ്ലോയീസ് യൂണിയന്റെ (കെ.യു.എ.എസ്.ഇ.യു) നേതൃത്വത്തിലാണ് അദ്ധ്യാപക സമരം.
അദ്ധ്യാപകരോടൊപ്പം സ്‌ക്കൂളിലെ ആയമാരും സ്‌കൂൾ ബസിലെ ഡോർ ചെക്കർമാരും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് കെ.യു.എ.എസ്.ഇ.യുവിനൊപ്പം സമരത്തിനിറങ്ങിയിട്ടുണ്ട്. ഇവരുടെ ശമ്പളം തുടങ്ങുന്നത് തന്നെ മൂവായിരം രൂപ മുതലാണ്.
ന്യായമായ സേവന വേതന വ്യവസ്ഥകളിൽ സി.ബി.എസ്.ഇ അനുശാസിക്കുന്ന നിബന്ധനകൾ പാലിക്കുക എന്ന ആവശ്യം മാത്രമാണ് സമരത്തിനുള്ളത്. ഈ അക്കാഡമിക് വർഷംതന്നെ ലേബർ ഓഫീസറുമായി ഒൻപത് തവണ ചർച്ച നടത്തി. മൂന്ന് ചർച്ചകൾ മാനേജ്മെന്റുമായി നടത്തി. എന്നാൽ ഞങ്ങൾ ആവശ്യപ്പെട്ട് ഡിമാന്റുകൾ ഒന്നും തന്നെ അവർ അംഗീകരിച്ചില്ല. അതിനാൽ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ധ്യാപകനായ ദിവിൻ ദാസ് പറഞ്ഞു.
അദ്ധ്യാപകർ സമരത്തിനിറങ്ങിയെങ്കിലും തങ്ങളെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല എന്ന് വിദ്യാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. പാഠഭാഗങ്ങൾ പൂർത്തിയാക്കി റിവിഷനും കഴിഞ്ഞാണ് അദ്ധ്യാപകർ സമരത്തിനിറങ്ങിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
കൂടാതെ അദ്ധ്യാപകർ ഉയർത്തുന്ന പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ കൂടെ സമരത്തിന് ഇറങ്ങാനാണ് വിദ്യാർത്ഥികളുടേയും തീരുമാനം. ആറു ദിവസം പിന്നിടുന്ന സമരത്തിനെപറ്റി അന്വേഷിക്കാൻ മാനേജ് മെന്റോ സർക്കാർ പ്രതി നിധികളോ എത്താത്തതിൽ ദൂരൂഹതയുണ്ടെന്ന് കെ.യു.എ.എസ്.ഇ.യു എറണാകുളം ജില്ലാ പ്രസിഡന്റ് രോഹിത് മോഹൻ മറുനാടന് മലയാളിയോട് പ്രതികരിച്ചു.