- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീം ചിറക്കര തലശ്ശേരി മാഹി വെൽഫേർ അസോസിയേഷൻ ക്രിക്കറ്റ് ചാമ്പ്യന്മാർ
ജിദ്ദ: തലശ്ശേരി മാഹി വെൽഫേർ അസോസിയേഷൻ (ടി.എം.ഡബ്‌ള്യു.എ.) ജിദ്ദ അംഗങ്ങൾക്കായി നടത്തിയ അഞ്ചാമത് ക്രിക്കറ്റ് ഫെസ്റ്റിൽ ടീം ചിറക്കര ചാമ്പ്യന്മാരായി. ഫൈനലിൽ ടീം പാറാലിനെ പത്ത് വിക്കറ്റിന് തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. രണ്ട് പൂളുകളിലായി മൂന്ന് വീതം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അഞ്ച് ഓവറുകൾ വീതമുള്ള കുട്ടിക്രിക്കറ്റ് ആണ് ലീഗ് മാച്ചുകളിൽ സംഘടിപ്പിച്ചത്. അനീസ് പി.കെ. നയിച്ച ടീം കതിരൂർ ഇലവൻ, മുഹമ്മദ് ഫസീഷ് നയിച്ച ചിറക്കര, ഷംസീർ ഓലിയാട്ട് നയിച്ച നാരങ്ങാപ്പുറം എന്നീ ടീമുകൾ പൂൾ എ യിലും, അജ്മൽ നസീർ നയിച്ച പാറാൽ ഇലവൻ, അബ്ദുൽ ഖാലിഖ് അബ്ദുല്ല നയിച്ച മാഹിപ്പാലം ഇലവൻ, സമീർ എൻ.വി. നയിച്ച എസ്.എസ്.ഗയ്സ് എന്നീ ടീമുകൾ പൂൾ ബി യിലും അണിനിരന്നു. പൂൾ എ യിലെ രണ്ട് ലീഗ് മത്സരങ്ങളും അനായാസം ജയിച്ച് ടീം ചിറക്കര ഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ, ആവേശകരമായ മത്സരങ്ങൾ നടന്ന പൂൾ ബി യിൽ മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ടീം പാറാൽ ഫൈനലിൽ പ്രവേശിച്ചത്. ആറ് ഓവറുകൾ വീതമുള്ള ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം പാറാ
ജിദ്ദ: തലശ്ശേരി മാഹി വെൽഫേർ അസോസിയേഷൻ (ടി.എം.ഡബ്‌ള്യു.എ.) ജിദ്ദ അംഗങ്ങൾക്കായി നടത്തിയ അഞ്ചാമത് ക്രിക്കറ്റ് ഫെസ്റ്റിൽ ടീം ചിറക്കര ചാമ്പ്യന്മാരായി. ഫൈനലിൽ ടീം പാറാലിനെ പത്ത് വിക്കറ്റിന് തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.
രണ്ട് പൂളുകളിലായി മൂന്ന് വീതം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അഞ്ച് ഓവറുകൾ വീതമുള്ള കുട്ടിക്രിക്കറ്റ് ആണ് ലീഗ് മാച്ചുകളിൽ സംഘടിപ്പിച്ചത്.
അനീസ് പി.കെ. നയിച്ച ടീം കതിരൂർ ഇലവൻ, മുഹമ്മദ് ഫസീഷ് നയിച്ച ചിറക്കര, ഷംസീർ ഓലിയാട്ട് നയിച്ച നാരങ്ങാപ്പുറം എന്നീ ടീമുകൾ പൂൾ എ യിലും, അജ്മൽ നസീർ നയിച്ച പാറാൽ ഇലവൻ, അബ്ദുൽ ഖാലിഖ് അബ്ദുല്ല നയിച്ച മാഹിപ്പാലം ഇലവൻ, സമീർ എൻ.വി. നയിച്ച എസ്.എസ്.ഗയ്സ് എന്നീ ടീമുകൾ പൂൾ ബി യിലും അണിനിരന്നു.
പൂൾ എ യിലെ രണ്ട് ലീഗ് മത്സരങ്ങളും അനായാസം ജയിച്ച് ടീം ചിറക്കര ഫൈനലിലേക്ക് യോഗ്യത നേടിയപ്പോൾ, ആവേശകരമായ മത്സരങ്ങൾ നടന്ന പൂൾ ബി യിൽ മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ടീം പാറാൽ ഫൈനലിൽ പ്രവേശിച്ചത്.
ആറ് ഓവറുകൾ വീതമുള്ള ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം പാറാലിന് 42 റൺസ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ചിറക്കര അനായാസം ലക്ഷ്യം മറികടന്നു. മികച്ച ബാറ്റിങ്ങോടെ 28 റൺസ് നേടിയ മുഹമ്മദ് ഇർഷാദിന് നൗഷാദ് മികച്ച പിന്തുണ നൽകി.
ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയും ടൂർണമെന്റിലെ മികച്ച കളിക്കാരനായും മുഹമ്മദ് ഇർഷാദിനെ തിരഞ്ഞെടുത്തപ്പോൾ, മികച്ച ബാറ്റ്‌സ്മാൻ ആയി റിയാസ് അബ്ദുൽഖാദറിനെയും, മികച്ച ബൗളറാ?യി? ഹാറൂൻ റഷീദിനെയും, മികച്ച ഫീൽഡറായി സനീറിനെയും തിരഞ്ഞെടുത്തു. ഫെയർ പ്‌ളേ ടീം അവാർഡ് എസ്.എസ്.ഗയ്സ് ടീം നേടി. ഇമ്രാൻ അബ്ദുല്ല, തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി.
നേരത്തെ മുഴുവൻ ടീം അംഗങ്ങളും അണിനിരന്ന മാർച്ച് പാസ്റ്റിന് സ്പോർട്സ് കോഓർഡിനേറ്റർ സിറാജുദ്ദീൻ നേതൃത്വം നൽകി. ടി.എം.ഡബ്‌ള്യു.എ. രക്ഷാധികാരി മുഹമ്മദ് അലി പി.ആർ., സീനിയർ മെമ്പർ മുഹമ്മദ് ബഷീർ ടി.പി. എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ജേതാക്കൾക്കുള്ള ട്രോഫി പ്രസിഡന്റ് സലിം വി.പി. നൽകി. കളിക്കാർക്കുള്ള സമ്മാനദാനവും, പ്രവചന മത്സരം, ലക്കി ഡ്രോ, എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും ഇവന്റ് ഹെഡ് സംശീർ കെ.എം., സ്പോർട്സ് കോഓർഡിനേറ്റർ സിറാജുദ്ദീൻ, മറ്റു സ്പോർട്സ് ടീം അംഗങ്ങൾ എന്നിവർ ചേർന്ന് നിയന്ത്രിച്ചു. ജീപാസ്, അസെൻഷ്യ എന്നിവർ മുഖ്യ സ്‌പോൺസർമാരായിരുന്നു.