- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരി പണ്ഡിറ്റുകളെ മടക്കിക്കൊണ്ടുവരാൻ ശ്രമിച്ച മിതവാദിയായ റിയാസ് നായ്‌ക്കോ അടുത്ത ഹിസ്ബുൾ മുജാഹിദീൻ തലവനാകുമെന്ന് റിപ്പോർട്ട്; കാശ്മീർ താഴ്‌വരയിൽ ഐസിസ് മോഡൽ ഖിലാഫത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന സക്കീർ മൂസയ്ക്ക് തിരിച്ചടി; കൊല്ലപ്പെട്ട സബ്‌സർ ഭട്ടിന്റെ പിൻഗാമിയിൽ ഇന്ത്യക്ക് പ്രതീക്ഷ
ശ്രീനഗർ: കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനായി 29-കാരനായ റിയാൻ നായ്‌ക്കോ തിരഞ്ഞെടുക്കപ്പെട്ടതായി സൂചന. കമാൻഡറായിരുന്ന സബ്‌സർ ഭട്ട് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് റിയാസിന്റെ നിയമനം. ആധുനിക സാങ്കേതിക വിദ്യയെ ഇഷ്ടപ്പെടുന്നയാളും മിതവാദിയുമായ റിയാസിന്റെ വരവ് കാശ്മീർ താഴ്‌വരയിൽ സമാധാനം തിരിച്ചുകൊണ്ടുവരാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറകുനൽകുന്നതാണ്. സംഘടനയിലെ ഏറ്റവും പ്രായംചെന്നയാൾ എന്ന നിലയ്ക്കാണ് റിയാസ് തലപ്പത്തേയ്ക്ക് വരുന്നത്. കാശ്മീരിലേക്ക് പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചയാളാണ് മുമ്പ് റിയാസ്. താഴ്‌വരയിൽ മതേതരത്വം പുലരണമെന്നും ആഗ്രഹിക്കുന്നയാൾ. കാശ്മീരിൽ ഐസിസിനെപ്പോലെ ആക്രമണം നടത്തണമെന്ന് ആഗ്രഹിക്കുന്ന ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി സക്കീർ മൂസയൈപ്പോലുള്ളവർക്ക് തിരിച്ചടിയാണ് റിയാസിന്റെ സ്ഥാനലബ്ധി. ഏതാനും മാസംമുമ്പാണ് പണ്ഡിറ്റുകളെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശം റിയാസ് പുറത്തുവിട്ടത്. പണ്ഡിറ്റുകൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അവ
ശ്രീനഗർ: കാശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികളുടെ പുതിയ തലവനായി 29-കാരനായ റിയാൻ നായ്‌ക്കോ തിരഞ്ഞെടുക്കപ്പെട്ടതായി സൂചന. കമാൻഡറായിരുന്ന സബ്‌സർ ഭട്ട് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് റിയാസിന്റെ നിയമനം. ആധുനിക സാങ്കേതിക വിദ്യയെ ഇഷ്ടപ്പെടുന്നയാളും മിതവാദിയുമായ റിയാസിന്റെ വരവ് കാശ്മീർ താഴ്‌വരയിൽ സമാധാനം തിരിച്ചുകൊണ്ടുവരാമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറകുനൽകുന്നതാണ്.
സംഘടനയിലെ ഏറ്റവും പ്രായംചെന്നയാൾ എന്ന നിലയ്ക്കാണ് റിയാസ് തലപ്പത്തേയ്ക്ക് വരുന്നത്. കാശ്മീരിലേക്ക് പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചയാളാണ് മുമ്പ് റിയാസ്. താഴ്‌വരയിൽ മതേതരത്വം പുലരണമെന്നും ആഗ്രഹിക്കുന്നയാൾ. കാശ്മീരിൽ ഐസിസിനെപ്പോലെ ആക്രമണം നടത്തണമെന്ന് ആഗ്രഹിക്കുന്ന ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദി സക്കീർ മൂസയൈപ്പോലുള്ളവർക്ക് തിരിച്ചടിയാണ് റിയാസിന്റെ സ്ഥാനലബ്ധി.
ഏതാനും മാസംമുമ്പാണ് പണ്ഡിറ്റുകളെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശം റിയാസ് പുറത്തുവിട്ടത്. പണ്ഡിറ്റുകൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അവരുടെ ശത്രുക്കളല്ല, സംരക്ഷകരാണ് ഹിസ്ബുൾ മുജാഹിദീനെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. പണ്ഡിറ്റുകൾക്ക് സമാധാനം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
കാശ്മീർ താഴ്‌വരയിൽ ഖിലാഫത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന സക്കീർ മൂസയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഹിസ്ബുൾ മുജാഹിദീന്റെ പാക്കിസ്ഥാനിലുള്ള മേധാവികൾക്കുമേൽ ഐഎസ്‌ഐ വലിയ തോതിലുള്ള സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, കാശ്മീരിൽ ഇസ്ലാമിക ഭരണം വരുന്നതിനുവേണ്ടിയല്ല ഹിസ്ബുൾ ശ്രമിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് മിതവാദിയായ റിയാസിനെ കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശനിയാഴ്ച തെക്കൻ കാശ്മീരിലെ ത്രാൽ മേഖലയിൽ നടന്ന വെടിവെപ്പിലാണ് ഹിസ്ബുൾ കമാൻഡർ സബ്‌സർ ഭട്ട് കൊല്ലപ്പെട്ടത്. വിദ്യാഭ്യാസം കുറഞ്ഞയാളായിരുന്നു സബ്‌സറെങ്കിൽ, തികഞ്ഞ ടെക്കിയാണ് റിയാസ്. എ++ വിഭാഗത്തിൽപ്പെട്ട തീവ്രവാദിയായാണ് റിയാസിനെ സൈന്യം വിലയിരുത്തുന്നത്. ഇയാളുടെ അറസ്റ്റിന് സഹായിക്കുന്നയാൾക്ക് 12 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. അനന്തിപ്പുരയിലെ ദർബഗ് സ്വദേശിയായ റിയാസ്, കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒട്ടേറെത്തവണ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാണിയുടെ അടുത്തയാളായാണ് റിയാസ് അറിയപ്പെടുന്നത്.