- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരനുമായി മദ്യപിച്ച് ലക്ക് കെട്ടു; ബാൽക്കണിയിൽ നിന്ന് വഴുതി വീണ് വൈദ്യുതി ലൈനിൽ കുടുങ്ങി; ബംഗളുരുവിലെ യശ്വന്ത്പുരയിൽ ടെക്കി കൊല്ലപ്പെട്ടത് ഇങ്ങനെ
ബംഗളുരു: വൈദ്യുതി ലൈനിൽ കുടുങ്ങിയ യുവാവ് ഷോക്കടിച്ച് നിലത്ത് വീണു മരിച്ചു. തന്റെ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും വീണ് വിദ്യാശങ്കർ മിശ്ര എന്ന ടെക്കിയാണ് മരിച്ചത്. ബംഗളുരുവിലെ യശ്വന്ത്പുരയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഐടിപിഎല്ലിൽ ജീവനക്കാരനായ വിദ്യാശങ്കർ ഇളയ സഹോദരൻ യോഗിഷിനൊപ്പമാണ് താമസം. ബുധനാഴ്ച വൈകിട്ട് സഹോദരന്മാർ രാത്രി വൈകുവോളം മദ്യപിച്ചു. പുലർച്ചെ 1.30ഓടെ ഭക്ഷണം കഴിക്കുന്ന സമയത്ത് ബാൽക്കണിയിലേക്ക് പോയ വിദ്യാശങ്കർ ഷോക്കേറ്റ് മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു. ആഹാരം കഴിക്കുന്നതിനിടെ പുറത്തേക്ക് പോയ സഹോദരനെ ഏറെ നേരമായി കാണാഞ്ഞതിനെ തുടർന്ന് യോഗിഷ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാശങ്കർ ഷോക്കേറ്റ് താഴേയ്ക്ക് വീണതായി വ്യക്തമായത്. രക്തത്തിൽ കുളിച്ച നിലയിലാണ് വിദ്യാശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റ് വീണയുടൻ യുവാവ് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. യുപി സ്വദേശിയാണ് വിദ്യാശങ്കർ.
ബംഗളുരു: വൈദ്യുതി ലൈനിൽ കുടുങ്ങിയ യുവാവ് ഷോക്കടിച്ച് നിലത്ത് വീണു മരിച്ചു. തന്റെ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും വീണ് വിദ്യാശങ്കർ മിശ്ര എന്ന ടെക്കിയാണ് മരിച്ചത്. ബംഗളുരുവിലെ യശ്വന്ത്പുരയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഐടിപിഎല്ലിൽ ജീവനക്കാരനായ വിദ്യാശങ്കർ ഇളയ സഹോദരൻ യോഗിഷിനൊപ്പമാണ് താമസം. ബുധനാഴ്ച വൈകിട്ട് സഹോദരന്മാർ രാത്രി വൈകുവോളം മദ്യപിച്ചു. പുലർച്ചെ 1.30ഓടെ ഭക്ഷണം കഴിക്കുന്ന സമയത്ത് ബാൽക്കണിയിലേക്ക് പോയ വിദ്യാശങ്കർ ഷോക്കേറ്റ് മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.
ആഹാരം കഴിക്കുന്നതിനിടെ പുറത്തേക്ക് പോയ സഹോദരനെ ഏറെ നേരമായി കാണാഞ്ഞതിനെ തുടർന്ന് യോഗിഷ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാശങ്കർ ഷോക്കേറ്റ് താഴേയ്ക്ക് വീണതായി വ്യക്തമായത്. രക്തത്തിൽ കുളിച്ച നിലയിലാണ് വിദ്യാശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റ് വീണയുടൻ യുവാവ് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. യുപി സ്വദേശിയാണ് വിദ്യാശങ്കർ.