- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ദിവസവും പിരിച്ച് വിടുന്നത് അനേകം ജീവനക്കാരെ; രാഷ്ട്രീയ വിരോധികളായ ടെക്കികൾ യൂണിയനുകളിൽ അംഗത്വം എടുക്കുന്നു: ബാംഗ്ലൂരിൽ തുടങ്ങി കേരളത്തിലേക്കും സമരം പടരുന്നു
ബാംഗ്ലൂർ: രാഷ്ട്രീയത്തെ ഏറെ വെറുത്ത ടെക്കികൾ സ്വന്തം സാഹചര്യം മോശമായപ്പോൾ നിലപാട് മാറ്റുന്നു. കൂട്ട പിരിച്ചുവിടൽ പതിവാകുകയും ചോദിക്കാനും പറയാനും ആരുമില്ലെന്ന സാഹചര്യം സംജാതമാവുകയും ചെയ്തതോടെയാണ് ടെക്കികളും സംഘടിച്ച് തുടങ്ങിയത്. കൂട്ടപ്പിരിച്ചു വിടലുകളുടെ കാഹളം മുഴങ്ങിയതോടെ, സംഘടനാ പ്രവർത്തനങ്ങളും പണിമുടക്കുമൊക്കെ നിഷേധിക
ബാംഗ്ലൂർ: രാഷ്ട്രീയത്തെ ഏറെ വെറുത്ത ടെക്കികൾ സ്വന്തം സാഹചര്യം മോശമായപ്പോൾ നിലപാട് മാറ്റുന്നു. കൂട്ട പിരിച്ചുവിടൽ പതിവാകുകയും ചോദിക്കാനും പറയാനും ആരുമില്ലെന്ന സാഹചര്യം സംജാതമാവുകയും ചെയ്തതോടെയാണ് ടെക്കികളും സംഘടിച്ച് തുടങ്ങിയത്. കൂട്ടപ്പിരിച്ചു വിടലുകളുടെ കാഹളം മുഴങ്ങിയതോടെ, സംഘടനാ പ്രവർത്തനങ്ങളും പണിമുടക്കുമൊക്കെ നിഷേധിക്കപ്പെട്ട ഐ ടി മേഖലയിൽനിന്നു പ്രക്ഷോഭത്തിന്റെ കാറ്റു വീശുന്നു.
ബാംഗ്ലൂരിൽ പിരിച്ചുവിടൽ നോട്ടിസ് കിട്ടിയ ടി സി എസിലെ ഐ ടി ജീവനക്കാർ തൊഴിലാളി സംഘടനകളായ സി ഐ ടി യുവിന്റെയും, എ ഐ ടി യുസിയുടെയും പിന്തുണയോടെ സംഘടിക്കുകയാണ്. ഇതിന്റെ ചുവടു പിടിച്ചു കേരളത്തിലും ഐടി ജീവനക്കാർക്കിടയിൽ കൂട്ടായ്മകളും കൂടിയാലോചനകളും തുടങ്ങിക്കഴിഞ്ഞു. ടി സി എസിലെയും മറ്റ് ഐ ടി സ്ഥാപനങ്ങളിലെയും നൂറോളം സോഫ്റ്റ്‌വെയർ പ്രൊഫഷണലുകളുടെ നേതൃത്വത്തിലാണ് ബാംഗ്ലൂരിൽ പ്രതിഷേധ പരിപാടികളാരംഭിക്കാൻ തീരുമാനിച്ചത്. ഇവരുടെ പോസ്റ്റർ പ്രചരണങ്ങൾക്കും പ്രതിഷേധപ്രചാരണങ്ങൾക്കും ഐ ടി നഗരം കഴിഞ്ഞ ദിവസം സാക്ഷിയായി.
ഫെഡറേഷൻ ഓഫ് ഐ.ടി എംപ്‌ളോയീസ് (എഫ്.ഐ.ടി.ഇ) എന്ന പേരിലാണ് ചെന്നൈ ആസ്ഥാനമായി കൂട്ടായ്മ രൂപവത്കരിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളായ സി ഐ ടി യുവിന്റെയും എ ഐ ടി യുസിയുടെയും പിന്തുണയോടെ മുംബൈയിലും, കോൽക്കത്തയിലും ഇവർ സംഘടിച്ച് ഇന്നു ലേബർ കമ്മീഷണർക്ക് കൂട്ടപ്പരാതി കൊടുക്കുകയാണ്.
ബാംഗ്ലൂർ കോർമംഗളലയിൽ ചേർന്ന യോഗം അടുത്ത ആഴ്ചകളിൽ വലിയ പ്രക്ഷോഭപരിപാടികൾക്കാണ് തീരുമാനിച്ചിരിക്കുന്നത്. പിരിച്ചുവിടപ്പെട്ട ഐടി പ്രൊഫഷണലുകൾ പറയുന്നതിങ്ങനെ: 'ടി സി എസിൽ ഇപ്പോൾ 90,000 ത്തിലേറെ പേർ 8 വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ളവരാണ്. ഇവരുടെ സംഖ്യ 30,000 ആക്കി വെട്ടിച്ചുരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനു വേണ്ടി 8 വർഷത്തിലേറെ പ്രവൃത്തി പരിചയമുള്ളവരുടെ വിവരങ്ങൾ ടീം ലീഡർമാരോട് അക്കൗണ്ട്‌സ് വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ഐ ടി ജീവനക്കാർ സ്വന്തം നിലയിലും വിവിധ തൊഴിലാളി സംഘടനകളുടെ പിന്തുണയോടെയും പ്രക്ഷോഭത്തിനിറങ്ങിയത്'.