- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം നഗരത്തെ സ്മാർട്ടാക്കാൻ വേണ്ടി ടെക്കികളുടെ കൂട്ടായ്മ
തിരുവനന്തപുരം നഗരത്തിനു 'സ്മാർട്ട്‌സിറ്റി' പദവി കിട്ടുന്നതിനായുള്ള പദ്ധതിയെ സഹായിക്കാൻ ടെക്കികളും മുന്നിട്ടിറങ്ങുന്നു. നഗരത്തിന്റെ സുസ്ഥിര വികസനത്തി നാവശ്യമായ മാലിന്യനിർമ്മാർജനം, പൊതുഗതാഗതം, അടിസ്ഥാന സൗകര്യവികസനം, തൊഴിൽ തുടങ്ങിയവയിലൂടെ ജനങ്ങളുടെ ജീവിത സാഹചര്യം ഉയർത്തുന്നതിന് പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിക്കുന്നതടക്കമുള്ള സുസ്ഥിര നഗരവികസനമാണ് കോർപ്പറേഷന്റെ ലക്ഷ്യം. അതോടൊപ്പം തിരുവനന്തപുരം നഗരത്തിന്റെ മേന്മകൾ ഉയർത്തി കാണിക്കുകയും വേണം ഇതിലേക്കുള്ള ടെക്കികളുടെ നിർദ്ദേശങ്ങൾ സ്വരൂപിച്ചു കോർപ്പറേഷന് നൽകാൻ ആണ് ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി തീരുമാനിച്ചിരിക്കുന്നത്. നിർദ്ദേശങ്ങൾ 9895374679 എന്ന വാട്‌സ് ആപ്പ് നമ്പറിലോ techies4Smartcity@gmail.com എന്ന ഇമെയിൽ ഐഡിയിലോ പ്രതിധ്വനി ഫേസ്‌ബുക് പേജിലോ ( fb/technoparkprathidhwani) അയക്കാം. തിരുവനന്തപുരം ഉൾപ്പെടെ 74 നഗരങ്ങളാണ് സ്മാർട്ട് സിറ്റി ക്കായി മത്സരരംഗത്തുള്ളത്. ഇങ്ങനെ നിരവധി നഗരങ്ങൾ പങ്കെടുക്കുന്നതുകൊണ്ടുതന്നെ ത
തിരുവനന്തപുരം നഗരത്തിനു 'സ്മാർട്ട്‌സിറ്റി' പദവി കിട്ടുന്നതിനായുള്ള പദ്ധതിയെ സഹായിക്കാൻ ടെക്കികളും മുന്നിട്ടിറങ്ങുന്നു. നഗരത്തിന്റെ സുസ്ഥിര വികസനത്തി നാവശ്യമായ മാലിന്യനിർമ്മാർജനം, പൊതുഗതാഗതം, അടിസ്ഥാന സൗകര്യവികസനം, തൊഴിൽ തുടങ്ങിയവയിലൂടെ ജനങ്ങളുടെ ജീവിത സാഹചര്യം ഉയർത്തുന്നതിന് പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിക്കുന്നതടക്കമുള്ള സുസ്ഥിര നഗരവികസനമാണ് കോർപ്പറേഷന്റെ ലക്ഷ്യം. അതോടൊപ്പം തിരുവനന്തപുരം നഗരത്തിന്റെ മേന്മകൾ ഉയർത്തി കാണിക്കുകയും വേണം
ഇതിലേക്കുള്ള ടെക്കികളുടെ നിർദ്ദേശങ്ങൾ സ്വരൂപിച്ചു കോർപ്പറേഷന് നൽകാൻ ആണ് ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി തീരുമാനിച്ചിരിക്കുന്നത്. നിർദ്ദേശങ്ങൾ 9895374679 എന്ന വാട്‌സ് ആപ്പ് നമ്പറിലോ techies4Smartcity@gmail.com എന്ന ഇമെയിൽ ഐഡിയിലോ പ്രതിധ്വനി ഫേസ്‌ബുക് പേജിലോ ( fb/technoparkprathidhwani) അയക്കാം.
തിരുവനന്തപുരം ഉൾപ്പെടെ 74 നഗരങ്ങളാണ് സ്മാർട്ട് സിറ്റി ക്കായി മത്സരരംഗത്തുള്ളത്. ഇങ്ങനെ നിരവധി നഗരങ്ങൾ പങ്കെടുക്കുന്നതുകൊണ്ടുതന്നെ തെരഞ്ഞെടുക്കപെടുന്ന 20 എണ്ണത്തിൽ എത്തുക എന്നത് എളുപ്പത്തിൽ സാധ്യമായ കാര്യമല്ല. അതുകൊണ്ടു തന്നെ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായം കൂടി നല്ല രീതിയിൽ ലഭിക്കേണ്ടതുണ്ടു. ഇതിനായി ടെക്നോപാർക്കിലെ ഐ ടി പ്രൊഫഷണൽസിന്റെ സഹായം അത്യാവശ്യമാണെന്ന് മേയർ വി കെ പ്രശാന്ത് പ്രതിധ്വനിയോട് പറഞ്ഞു
സ്മാർട്ട് സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ആയിരം കോടി രൂപ നഗര വികസനത്തിനായി കൂടുതലായി നഗരസഭയ്ക്ക് ഉപയോഗപ്പെടുത്താൻ കഴിയും എന്നതാണ് പ്രധാന നേട്ടം.
തിരുവനന്തപുരം നഗരത്തെ സ്മാർട്ട് സിറ്റി പദവിയിൽ എത്തിക്കുന്നതിനുള്ള നല്ല നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഇതിനായി സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനായുള്ള ക്യാമ്പയിനു നേതൃത്വം നൽകാനും ടെക്കികൾ മുന്നിൽ നിൽക്കണമെന്ന് ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി എല്ലാ ടെക്നോപാർക്ക് ജീവനക്കാരോടും അഭ്യർത്ഥിക്കുന്നു.