തിരുവനന്തപുരം: ടെക്‌നോപാർക്കിന്റെ 25-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി  ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, 2015 ൽ  പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും A+  മാർക്കു വാങ്ങിയ 25  വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനായി  സ്‌കോളർഷിപ്പ്  പദ്ധതി നടത്തുന്നു.

 തിരുവനന്തപുരം ജില്ലയുടെ ഭാഗമായ സ്‌കൂളുകളിലെ  BPL കുടുംബങ്ങളിൽ നിന്നുള്ള  കുട്ടികൾക്കാണ്  തുടർ  വിദ്യഭ്യാസപഠന സഹായ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കുക.  തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് +1, +2 പഠന കാലത്ത് എല്ലാ മാസത്തിലും1000 രൂപ  വീതം  ലഭിക്കും. അങ്ങനെ രണ്ടു  വർഷത്തേക്ക് 24,000 രൂപയാണ് പദ്ധതിയിലൂടെ നൽകുക.
 
തുടർ വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെ സഹായം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച മാർക്ക് തെളിയിക്കുന്നതിന്നായി SSLC സാക്ഷ്യ പത്രവും ദാരിദ്ര്യ രേഖക്ക് താഴെയാണെന്നു തെളിയിക്കുന്നതിനായി റേഷൻ കാർഡിന്റെ കോപ്പിയും താഴെ കാണുന്ന അഡ്രസ്സിൽ   ഓഗസ്റ്റ്  20 നു മുൻപ് സമർപ്പിക്കേണ്ടതാണ്.

'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്'
പ്രതിധ്വനി (ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന)
ടെക്‌നോപാർക്ക്
തിരുവനന്തപുരം  695581.

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും താഴെ കാണുന്ന നമ്പരുകളിൽ വിളിക്കുക. വിനീഷ്  9446986502    ഷഫീന  9847173526   വിനീത് ചന്ദ്രൻ  9895374679