തിരുവനന്തപുരം: ടെക്‌നോപാർക്ക്  ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ  പ്രതിധ്വനി നേപ്പാളിലെ ദുരിത ബാധിതർക്കായി  മെയ്  5 മുതൽ മെയ് 8 വരെ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തി.  3,65,750  രൂപയാണ് ശേഖരിച്ചത്. പ്രതിധ്വനി വോളണ്ടിയർമാരിലൂടെ  100, 200, 500 രൂപയുടെ കൂപ്പണുകൾ നല്കിയും മെയ് 8 നു നടത്തിയ കൂട്ടായ ഫണ്ട് ശേഖരണത്തിലൂടെയും ആണ് ഈ തുക ശേഖരിച്ചത്. അയ്യായിരത്തിലധികം ജീവനക്കാർ ഈ ഫണ്ട് ശേഖരണവുമായി സഹകരിച്ചു.

ശേഖരിച്ച തുക നേപ്പാൾ പ്രധാനമന്ത്രിക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ കാഠ്മണ്ഡു ശാഖയിലൂടെ കൈമാറി. ടെക്‌നോപാർക്ക് CEO  ഗിരിഷ്ബാബു 3,65,750/ രൂപയുടെ  പ്രതിധ്വനിയുടെ   ചെക്ക് SBI  ടെക്‌നോപാർക്ക് ചീഫ് മാനേജർ ജോബി ജോസിനു കൈമാറുകയും അദ്ദേഹം ഈ തുക റിസീവ് ചെയ്തതിന്റെ റെസീപ്റ്റ് കൈമാറുകയും ചെയ്തു. തുടർന്ന്  SBI കാഠ്മണ്ഡു ശാഖ വഴി നേപ്പാൾ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

റെക്‌നോപര്ക്  HR മാനേജർ അഭിലാഷ് , BDM  വസന്ത് വരദ, പ്രതിധ്വനി  സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രതിധ്വനി  പ്രസിഡന്റ് ബിജുമോൻ, ഭൂകമ്പ ദുരിതാശ്വാസ ഫണ്ട് ശേഖരനത്തിന്റെ കൺവീനർ ചൈതന്യൻ എന്നിവരും പ്രതിധ്വനി വോളണ്ടിയർമാരായി ചടങ്ങിൽ  പങ്കെടുത്തു