തിരുവനന്തപുരം: ടെക്‌നോപാർക്കിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക്  1,47,844 രൂപ ശേഖരിച്ചു. നിള, ഭവാനി, തേജസ്വിനി, ചന്ദ്രഗിരി, ലീല , ടെക്‌നോപാർക്ക് ഫേസ് III എന്നീ കെട്ടിടങ്ങളുടെ മുന്നിൽ  പ്രതിധ്വനി വച്ചിരുന്ന ബോക്‌സിൽ   ടെക്‌നോപാർക്ക് ജീവനക്കാർ നിക്ഷേപിച്ചതാണ് ഈ തുക.

ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി കൈമാറി. ടെക്‌നോപാർക്ക് പാർക്ക് സെന്ററിൽ നടന്ന പരിപാടിയിൽ ടെക്‌നോപാർക്ക് ജനറൽ മാനേജർ  നിരീഷ് സി  പ്രതിധ്വനിയുടെ 1,47,844 രൂപയുടെ ചെക്ക് എസ് ബി ഐ  ടെക്‌നോപാർക്ക് ബ്രാഞ്ച് ചീഫ് മാനേജർ ഷീബ ചിത്തജന് കൈമാറി. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ,  ടെക്‌നോപാർക്ക് ബിസിനസ് ഡെവലപ്‌മെന്റ്  മാനേജർ വസന്ത് വരദ, പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ വിനീഷ് തലേതൊടി, വിനീത് ചന്ദ്രൻ, മിഥുൻ വേണുഗോപാൽ, അജിത് അനിരുദ്ധൻ, വിനു പി വി, ജോൺസൻ കെ ജോഷി, രഞ്ജിത്,  ശ്രീജിത്ത് കെ , സുഗന്ധി കെ,  ആൻസി ആന്റോ, രാഹുൽ, ബിനു എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.

ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ശേഖരണ ത്തോട് സഹകരിച്ച മുഴുവൻ ടെക്‌നോപാർക്ക് ജീവനക്കാർക്കും പ്രതിധ്വനി നന്ദി അറിയിച്ചു. ഇതിനു മുൻപ് ഉത്തരാഖണ്ഡ് വെള്ളപ്പൊക്ക സമയത്തും നേപ്പാളിലെ ഭൂകമ്പത്തിന്റെ സമയത്തും പ്രതിധ്വനി ജീവനക്കാർക്കിടയിൽ നിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തിയിരുന്നു.