- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നിനോ മാത്യുവും അനുശാന്തിയും വഴിതെറ്റിയതിന് ഞങ്ങളെന്ത് പിഴച്ചു? വെറുതേ ഞങ്ങളെ അവിഹിതക്കാരാക്കരുതേ, പ്ലീസ്..! കഷ്ടപ്പെട്ടു പഠിച്ചാണ് ജോലി നേടിയത്; അന്തസായി ജീവിച്ചോട്ടെയെന്ന അപേക്ഷയുമായി ടെക്നോ പാർക്കിലെ ടെക്കികൾ
കഴക്കൂട്ടം: അനുശാന്തിയും നിനോ മാത്യുവും വഴിപിഴച്ചതിന് ഞങ്ങളെന്ത് പിഴച്ചു? തിരുവനന്തപുരം ടെക്‌നോപാർക്കിലെ ടെക്കികൾ ഉന്നയിക്കുന്ന ചോദ്യം ഇതാണ്. അവിഹിത ബന്ധം തുടരാൻ വേണ്ടി കൊലപാതകം നടത്തിയ കമിതാക്കൾക്കെതിരെ അതിശക്തമായ പ്രതിഷേധം ടെക്കികൾക്കിടയിൽ തന്നെയുണ്ട്. എന്നിട്ടും, ടെക്കികൾ എന്നു പറയുമ്പോൾ നാട്ടുകാർ ഇപ്പോൾ നെറ്റി ചുളിച്ചു നോക്കുന്നു എന്നതാണ് കഴക്കൂട്ടത്തെ ടെക്കികൾ നേരിടുന്ന ഇപ്പോഴത്തെ പ്രശ്‌നം. ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവർ അവിഹിതക്കാരാണെന്ന തെറ്റായ ബോധം ജനങ്ങൾക്കിടയിൽ വ്യാപകമായി ഉണ്ടായിട്ടുണ്ടെന്നാണ് ഇവർ പരാതിപ്പെടുന്നത്. ഇത്തരം ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുമ്പോഴാണ് ഞങ്ങൾ പാവങ്ങളാണേയെന്ന് ടെക്കികൾ അഭിപ്രായപ്പെടുന്നത്. അനുശാന്തിയും നിനോമാത്യുവും തമ്മിലുള്ള വിവാഹേതര ബന്ധത്തിന്റെ പേരിൽ തങ്ങളെയൊക്കെ അത്തരക്കാരായി കാണുന്നതിനെതിരെ അതിരൂക്ഷമായാണ് ടെന്‌കോ പാർക്കിലെ ടെക്കികൾ പ്രതികരിച്ചത്. കഷ്ടപ്പെട്ട് ഉന്നത ബിരുദങ്ങൾ നേടി ജോലികിട്ടി അന്തസായി ജീവിക്കുന്നവരാണ് തങ്ങളെന്നും നാട്ടുകാർ വെ
കഴക്കൂട്ടം: അനുശാന്തിയും നിനോ മാത്യുവും വഴിപിഴച്ചതിന് ഞങ്ങളെന്ത് പിഴച്ചു? തിരുവനന്തപുരം ടെക്‌നോപാർക്കിലെ ടെക്കികൾ ഉന്നയിക്കുന്ന ചോദ്യം ഇതാണ്. അവിഹിത ബന്ധം തുടരാൻ വേണ്ടി കൊലപാതകം നടത്തിയ കമിതാക്കൾക്കെതിരെ അതിശക്തമായ പ്രതിഷേധം ടെക്കികൾക്കിടയിൽ തന്നെയുണ്ട്. എന്നിട്ടും, ടെക്കികൾ എന്നു പറയുമ്പോൾ നാട്ടുകാർ ഇപ്പോൾ നെറ്റി ചുളിച്ചു നോക്കുന്നു എന്നതാണ് കഴക്കൂട്ടത്തെ ടെക്കികൾ നേരിടുന്ന ഇപ്പോഴത്തെ പ്രശ്‌നം. ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നവർ അവിഹിതക്കാരാണെന്ന തെറ്റായ ബോധം ജനങ്ങൾക്കിടയിൽ വ്യാപകമായി ഉണ്ടായിട്ടുണ്ടെന്നാണ് ഇവർ പരാതിപ്പെടുന്നത്. ഇത്തരം ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുമ്പോഴാണ് ഞങ്ങൾ പാവങ്ങളാണേയെന്ന് ടെക്കികൾ അഭിപ്രായപ്പെടുന്നത്.
അനുശാന്തിയും നിനോമാത്യുവും തമ്മിലുള്ള വിവാഹേതര ബന്ധത്തിന്റെ പേരിൽ തങ്ങളെയൊക്കെ അത്തരക്കാരായി കാണുന്നതിനെതിരെ അതിരൂക്ഷമായാണ് ടെന്‌കോ പാർക്കിലെ ടെക്കികൾ പ്രതികരിച്ചത്. കഷ്ടപ്പെട്ട് ഉന്നത ബിരുദങ്ങൾ നേടി ജോലികിട്ടി അന്തസായി ജീവിക്കുന്നവരാണ് തങ്ങളെന്നും നാട്ടുകാർ വെറുതേ അവിഹിതക്കാരാക്കരുതെന്നുമാണ് ഇവരുടെ അഭ്യർത്ഥന. ടെക്കികളായ പുരുഷനും സ്ത്രീയും ഒന്നിച്ചു നടന്നാൽ നാട്ടുകാർ സംശയക്കണ്ണോടെ നോക്കുന്നതാണ് അവസ്ഥ. ഇതിൽ തങ്ങൾക്ക് ശക്തമായ അമർഷം ഉണ്ടെന്നും ടെക്കികൾ പറയുന്നു.
ടെക്‌നോപാർക്കു വന്ന സമയത്ത് വളരെ ഫ്രീയായി ജീവിക്കുന്ന ടെക്കികളെക്കുറിച്ചു നാട്ടുകാർ പല കഥകളും പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് കഴക്കൂട്ടത്തും ടെക്‌നോപാർക്കിലുമായുള്ളത്. ഇവർക്കൊക്കെയും ജോലിയെക്കുറിച്ചു ചിന്തിക്കാൻ മാത്രമാണു സമയമുള്ളത്. എന്നിട്ടും അവിഹിതക്കഥകൾ പറഞ്ഞുപരത്തി. അതൊക്കെ ഒന്നു മാറിവരുന്നതിനിടെയാണ് അനുശാന്തിയുടെയും നിനോ മാത്യുവിന്റെയും വിവേഹേതര ബന്ധം വാർത്തയായത്.
വിവാഹം കഴിക്കാത്തവരും ഭാര്യ ഭർത്താക്കന്മാരല്ലാത്തവരുമായി സ്ത്രീക്കും പുരുഷനും ഒന്നിച്ചു കഴിയുന്ന തൊഴിലിടമാണ് ടെക്‌നോപാർക്ക്. ലിംഗവിവേചനമില്ലാത്ത ജോലിയാണ്. തങ്ങളുടെ മനസിലും ഇത്തരം ലിംഗപരമായ ചിന്തകളില്ല. പലപ്പോഴും ഒന്നിച്ചു നടക്കേണ്ടിവരുന്നവരാണ് ഞങ്ങൾ. ഞങ്ങളെല്ലാം സദാസമയം ഐഡി കാർഡ് തൂക്കി നടക്കുന്നവരാണ്. അന്തസോടെയാണ് ആ കാർഡ് തൂക്കിയിട്ടിരിക്കുന്നത്. ഒപ്പമുള്ളയാൾ സഹപ്രവർത്തകയാകാം കൂട്ടുകാരിയാകാം സുഹൃത്താകാം ഭാര്യയാകാം, പക്ഷേ, അവിഹിതമെന്നു വിളിക്കുന്നത് എന്തിന്റെ പേരിലാണ് എന്നാണ് ഇവർ ചോദിക്കുന്നത്.
നിനോയും അനുശാന്തിയും ടെക്കികളായതുകൊണ്ടല്ല അവർ കുറ്റവാളികളായതെന്നാണ് ഇവർ ചൂണ്ടിക്കാടുന്നത്. അവർ വേറെ ഏതെങ്കിലും തൊഴിൽമേഖലയിലായിരുന്നെങ്കിലും സംഭവിക്കേണ്ടതു സംഭവിക്കും. ടെക്‌നോപാർക്കിനെക്കുറിച്ചു പുറം ലോകത്തിന് കാര്യമായ അറിവില്ലാത്തതാണ് അനാവശ്യപ്രചാരണങ്ങൾക്കു കാരണം. ടെക്‌നോപാർക്ക് ഒരു കമ്പനിയാണെന്നാണു പലരും ധരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ടെക്‌നോപാർക്കെന്നു കേട്ടാൽ ഏതു ടെക്കിയും മറുപടി പറയേണ്ട അവസ്ഥയാണെന്നും പലരും പറയുന്നു.
സ്വന്തം ജോലിയെക്കുറിച്ചും കരിയറിനെക്കുറിച്ചും മാത്രം ചിന്തിക്കുന്ന തങ്ങളിൽ ഭൂരിഭാഗത്തിനും മറ്റൊന്നും ചിന്തിക്കാൻ പോലും സമയമില്ല. പിന്നെ, കേട്ടറിയുന്ന കാര്യങ്ങളെ ഊതിവീർപ്പിച്ച് അപവാദപ്രചാരണം നടത്തുന്നതിൽ എന്താണ് അർഥമുള്ളതെന്നാണ് ടെക്കികൾ ചോദിക്കുന്നത്. ജോലിയിലെ ടെൻഷന് പുറമേയാണ് അപവാദത്തിന്റെ പേരിലും ടെൻഷൻ അടിക്കേണ്ടി വരുന്നതെന്നം ടെക്കികൾ പാരാതിപ്പെടുന്നു.