- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺവിളി പ്രോത്സാഹിപ്പിക്കാത്തതിനാൽ മദ്യലഹരിയിൽ കതകിന് മുട്ടി; തുറക്കാതെ വന്നപ്പോൾ ഗ്ലാസ് വിൻഡോ തകർത്ത് അകത്തുകയറി ആക്രമണം; ടെക്‌നോപാർക്കിലെ ക്ലബ് ഹൗസിൽ അമേരിക്കക്കാരിയെ കടന്നുപിടിച്ചത് സ്ഥിരം പ്രശ്നക്കാരൻ
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ക്ലബ് ഹൗസിൽ താമസിക്കുന്ന ഇരുപതുകാരിയായ അമേരിക്കൻ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രാഹുൽ സ്ഥിരം കുഴപ്പക്കാരനെന്ന് പൊലീസ്. ഇയാൾ മുമ്പും ഇത്തരം അതിരുവിട്ട പ്രവർത്തകൾക്ക് മുതിർന്നതായി പൊലീസ് വ്യക്തമാക്കി. ഈസാഹചര്യത്തിൽ ക്ലബ് ഹൗസ് ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഗവേഷണവുമായി ബന്ധപ്പെട്ടെത്തിയ അഞ്ചോളം വിദേശ സർവകലാശാല വിദ്യാർത്ഥിനികളാണ് ക്ലബ്ബ് ഹൗസിൽ താമസിക്കുന്നത്. ഇതിൽ നാല് അമേരിക്കൻ വിദ്യാർത്ഥിനികളും ഒരു നൈജീരിയക്കാരിയുമുണ്ട്. സുരക്ഷയെ മുൻ നിർത്തി ടെക്‌നോപാർക്കിലെ ക്ലബ് ഹൗസിൽ ഗവേഷണത്തിനും മറ്റ് പഠന ആവശ്യങ്ങൾക്കുമായി വരുന്ന വിദേശ വിദ്യാർത്ഥികളെ താമസിപ്പിക്കാറുണ്ട്. എന്നാൽ ഇവിടെ ജീവനക്കാരെ നിയമിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എന്ന ആക്ഷേപം ശക്തമാണ്. രാഹുലിനെതിരെ നേരത്തെ പരാതി ഉയർന്നിട്ടും ജോലിയിൽ നിന്ന് മാറ്റാത്തതും വിവാദങ്ങൾക്ക് കരുത്ത് പകരുന്നു. കേരള
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ക്ലബ് ഹൗസിൽ താമസിക്കുന്ന ഇരുപതുകാരിയായ അമേരിക്കൻ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രാഹുൽ സ്ഥിരം കുഴപ്പക്കാരനെന്ന് പൊലീസ്. ഇയാൾ മുമ്പും ഇത്തരം അതിരുവിട്ട പ്രവർത്തകൾക്ക് മുതിർന്നതായി പൊലീസ് വ്യക്തമാക്കി. ഈസാഹചര്യത്തിൽ ക്ലബ് ഹൗസ് ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഗവേഷണവുമായി ബന്ധപ്പെട്ടെത്തിയ അഞ്ചോളം വിദേശ സർവകലാശാല വിദ്യാർത്ഥിനികളാണ് ക്ലബ്ബ് ഹൗസിൽ താമസിക്കുന്നത്. ഇതിൽ നാല് അമേരിക്കൻ വിദ്യാർത്ഥിനികളും ഒരു നൈജീരിയക്കാരിയുമുണ്ട്. സുരക്ഷയെ മുൻ നിർത്തി ടെക്‌നോപാർക്കിലെ ക്ലബ് ഹൗസിൽ ഗവേഷണത്തിനും മറ്റ് പഠന ആവശ്യങ്ങൾക്കുമായി വരുന്ന വിദേശ വിദ്യാർത്ഥികളെ താമസിപ്പിക്കാറുണ്ട്. എന്നാൽ ഇവിടെ ജീവനക്കാരെ നിയമിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എന്ന ആക്ഷേപം ശക്തമാണ്. രാഹുലിനെതിരെ നേരത്തെ പരാതി ഉയർന്നിട്ടും ജോലിയിൽ നിന്ന് മാറ്റാത്തതും വിവാദങ്ങൾക്ക് കരുത്ത് പകരുന്നു.
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ ഗവേഷണവുമായി ബന്ധപ്പെട്ടെത്തിയ അഞ്ചോളം വിദേശ വിദ്യാർത്ഥിനികൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്ന ക്ലബ് ഹൗസിലെ ജീവനക്കാരനാണ് രാഹുൽ. എംബിഎ ബിവരുദധാരിയായ രാഹുൽ കഴിഞ്ഞ ഒരു വർഷത്തോളമായി ക്ലബ് ഹൗസിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റായി ജോലിചെയ്ത് വരികയായിരുന്നു. പരാതിക്കാരിയായ വിദ്യാർത്ഥിനിയുൾപ്പെടെയുള്ളവർ ഇവിടെ താമസത്തിന് എത്തിയതു മുതൽ രാഹുൽ ഇവരുമായി പരിചയം സ്ഥാപിക്കുകയും സൗഹൃദം പുലർത്തുകയും ചെയ്തിരുന്നു. എന്നാൽ കുറച്ച് കാലം മുൻപ് രാഹുൽ അപമര്യാദയായി പെരുമാറിയതിനെതുടർന്നാണ് വിദ്യാർത്ഥിനികൾ രാഹുലുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയും ചെയ്തു.
മദ്യലഹരിലായിരുന്ന രാഹുൽ ഇന്നലെ പുലർച്ചെ ഇതിലൊരു വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് മുറിയുടെ കതക് തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥിനി തനിക്ക് സംസാരിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയും ചെയ്തു. തുടർന്നും രാഹുൽ വിദ്യാർത്ഥിനിയെ വിളിക്കുകയും ഫോണെടുക്കാത്തതിനാൽ ഇവർ താമസിക്കുന്ന രണ്ടാംനിലയിലെ ഗ്ലാസ് വിന്റോ തകർത്ത് അകത്ത് പ്രവേശിക്കുകയും ചെയ്തു. അതിന് ശേഷം വിദ്യാർത്ഥിനിയെ പിടിച്ച് തള്ളുകയും കയറിപിടിക്കാൻ ശ്രമിക്കുകയും ഭീഷണിപെടുത്തുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം സംഘത്തിലെ ഒരു വിദ്യാർത്ഥിനി ക്യാമറയിൽ പകർത്തിയിരുന്നു.
വിദ്യാർത്ഥിനിയും സഹപാഠികളും പൊലീസിനെ വിവരമറിയിച്ചതനുസരിച്ച് കഴക്കൂട്ടം പൊലീസ് സ്ഥലതെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വിദ്യാർത്ഥിനിക്ക് മനോവിഷമമുണ്ടാക്കാൻ പ്രതി മനഃപൂർവ്വം ശ്രമിച്ചു എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ താൻ അക്രമിക്കാൻ ശ്രമിച്ചതല്ലെന്നെും ഗവേഷക വിദ്യാർത്ഥിനിയുമായി തനിക്ക് അടുപ്പമുണ്ടെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. അതേസമയം തങ്ങൾ ഗവേഷണത്തിനെത്തിയ വിദ്യാർത്ഥിനികളാണെന്നും രാഹുലുമായി ഒരു ബന്ധവും ഇല്ലെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
കഴക്കൂട്ടം സൈബർ സിറ്റി എ.സി പി.അനിൽ കുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐമാരായ ജി.സുനിൽ,ടി.സീതാറാം,നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.