അമേഠി: പതിനഞ്ചുകാരിയെ അമ്മാവൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മോഹൻഗഞ്ച് ഏരിയയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയാണ് ഇത് സംബന്ധിച്ച് പൊലീസിന് പരാതി നൽകിയത്. മാർച്ച് എട്ടിനാണ് പെൺകുട്ടിയെ അമ്മാവൻ പീഡനത്തിന് ഇരയാക്കിയത്.

അമ്മായിയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്നാണ് പെൺകുട്ടി കരുതിയത്. അതിനിടെ ഒരു പൂന്തോട്ടത്തിൽ വച്ച് ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ബലാത്സംഗത്തിന് ശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാൾ രക്ഷപ്പെട്ടതായും പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പിറ്റേദിവസം നാട്ടുകാരാണ് അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.