- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡോക്ടർ എന്റെ വയറ്റിൽ വളരുന്നത് ഉണ്ണിയേശുവാണ്'; കുഞ്ഞിന്റെ പിറവിക്ക് വേണ്ടി പത്തൊമ്പതുകാരി കാത്തിരുന്നു; സ്കാൻ റിപ്പോർട്ട് വന്നപ്പോൾ യുവതിക്ക് നിരാശ..!
ന്യൂയോർക്ക്:'ഡോക്ടർ എന്റെ വയറ്റിൽ വളരുന്നത് ഉണ്ണിയേശുവാണ്'. കട്ടുനിന്നവരെയെല്ലാം ഞെട്ടിച്ച ഈ പരാമർശം നടത്തിയത് ഒരു പത്തൊമ്പതുകാരിയാണ്. ഡോ. ഫിൽ ഡോ എന്ന ടിവി പരിപാടിയിലായിരുന്നു യുവതിയുടെ അവകാശ വാദം. പ്രസവത്തിന് ഒമ്പതു ദിവസം മാത്രമാണെന്നും അവൾ അവകാശപ്പെട്ടു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അതിലും ഞെട്ടിക്കുന്ന കാര്യമായിരുന്നു. അമേരിക്കയിലാണ് സംഭവം. വിവിധ ചാനലുകളിൽ പ്രദർശിപ്പിക്കുന്ന ഡോ. ഫിൽസ് ഷോ എന്ന ആരോഗ്യ പരിപാടിയിലായിരുന്നു യുവതി എത്തിയത്. ഹെയ്ലി എന്നു മാത്രം വെളിപ്പെടുത്തിയ യുവതിയെക്കുറിച്ച് മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. താൻ ഗർഭിണിയാണെന്നും വയറ്റിലുള്ളത് ഉണ്ണിയേശുവാണെന്നുമായിരുന്നു യുവതി അവകാശപ്പെട്ടത്. തുടർന്ന്, ഡോക്ടർമാർ അൾട്രാ സൗണ്ട് സ്‌കാനിംഗിന് യുവതിയെ വിധേയമാക്കി. പരിശോധനയിൽ യുവതിക്ക് ഗർഭമേ ഇല്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ, ഇത് അംഗീകരിക്കാൻ ഹെയ്ലി തയ്യാറായിട്ടില്ല. തൻേറത് ഒരു സാധാരണ ഗർഭമല്ലെന്നും പരിശോധനകൾക്ക് അത് കണ്ടെത്താൻ കഴിയില്ലെന്നുമാണ് ഹെയ്ലി പ്രതിക
ന്യൂയോർക്ക്:'ഡോക്ടർ എന്റെ വയറ്റിൽ വളരുന്നത് ഉണ്ണിയേശുവാണ്'. കട്ടുനിന്നവരെയെല്ലാം ഞെട്ടിച്ച ഈ പരാമർശം നടത്തിയത് ഒരു പത്തൊമ്പതുകാരിയാണ്. ഡോ. ഫിൽ ഡോ എന്ന ടിവി പരിപാടിയിലായിരുന്നു യുവതിയുടെ അവകാശ വാദം. പ്രസവത്തിന് ഒമ്പതു ദിവസം മാത്രമാണെന്നും അവൾ അവകാശപ്പെട്ടു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അതിലും ഞെട്ടിക്കുന്ന കാര്യമായിരുന്നു.
അമേരിക്കയിലാണ് സംഭവം. വിവിധ ചാനലുകളിൽ പ്രദർശിപ്പിക്കുന്ന ഡോ. ഫിൽസ് ഷോ എന്ന ആരോഗ്യ പരിപാടിയിലായിരുന്നു യുവതി എത്തിയത്. ഹെയ്ലി എന്നു മാത്രം വെളിപ്പെടുത്തിയ യുവതിയെക്കുറിച്ച് മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
താൻ ഗർഭിണിയാണെന്നും വയറ്റിലുള്ളത് ഉണ്ണിയേശുവാണെന്നുമായിരുന്നു യുവതി അവകാശപ്പെട്ടത്. തുടർന്ന്, ഡോക്ടർമാർ അൾട്രാ സൗണ്ട് സ്‌കാനിംഗിന് യുവതിയെ വിധേയമാക്കി. പരിശോധനയിൽ യുവതിക്ക് ഗർഭമേ ഇല്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ, ഇത് അംഗീകരിക്കാൻ ഹെയ്ലി തയ്യാറായിട്ടില്ല. തൻേറത് ഒരു സാധാരണ ഗർഭമല്ലെന്നും പരിശോധനകൾക്ക് അത് കണ്ടെത്താൻ കഴിയില്ലെന്നുമാണ് ഹെയ്ലി പ്രതികരിച്ചത്. എത്ര വൈകിയാലും ഉണ്ണിയേശു പിറക്കുമെന്നും അവൾ പറയുന്നു.
എന്നാൽ, ഹെയ്ലി പണ്ടേ നുണച്ചിയാണ് എന്നാണ് അമ്മ ക്രിസ്റ്റി പറയുന്നത്. പല ഡോക്ടർമാരെയും ഇക്കാര്യം പറഞ്ഞ് ഹെയ്ലി കണ്ടിട്ടുണ്ടെന്നും അവൾക്ക് ഗർഭമില്ലെന്നാണ് എല്ലാ പരിശോധനകളിലും തെളിഞ്ഞതെന്നും അവർ പറഞ്ഞു. എന്തായാലും, പരിശോധനകളെ വകവെയ്ക്കാതെ പിറവിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ യുവതി.