- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ആദ്യ ബ്ലൂവെയ്ൽ ആത്മഹത്യ തിരുവനന്തപുരത്ത്? പതിനാറുകാരന്റെ മരണത്തിനു കാരണം കൊലയാളി ഗെയിമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; ഗെയിം ഡൗൺലോഡ് ചെയ്തത് ഒൻപതുമാസം മുൻപ്; ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ലാത്ത മകൻ നുണ പറഞ്ഞ് കടൽ കാണാൻ പോയി; കയ്യിൽ കോമ്പസ് കൊണ്ട് അക്ഷരങ്ങൾ കോറിയതും നീന്തൽപോലും അറിയില്ലെന്നിരിക്കെ പുഴയിൽ ചാടിയതുമെല്ലാം സംശയകരമെന്നും മാതാപിതാക്കൾ
തിരുവനന്തപുരം: ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിം ആയ ബ്ലൂവെയിലിന് അടിപ്പെട്ട് തിരുവനന്തപുരത്തും പതിനാറുകാരൻ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തൽ. ആത്മഹത്യ ചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയിൽ ഗെയിം ആണെന്ന് കുട്ടിയുടെ അമ്മ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്. ഇക്കഴിഞ്ഞ ജൂലൈ ഇരുപത്താറിനാണ് പ്ലസ് വൺ വിദ്യാർത്ഥിയായ മനോജ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഒൻപതുമാസം മുൻപ് മനോജ് ബ്ലൂ വെയിൽ ഗെയിം ഡൗൺലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മകനെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും ഇരുവരും പരാതിയിൽ വ്യക്തമാക്കി. ആത്മഹത്യയ്ക്കു മുൻപ് ഫോണിൽ നിന്ന് ഗെയിം പൂർണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോൺ ഇപ്പോൾ പൊലീസിന്റെ പക്കലാണ്. സൈബർ പൊലീസ് ഇത് പരിശോധിക്കുകയാണ്. ഒൻപത് മാസങ്ങൾക്കു മുമ്പ് മനോജ് ബ്ലൂ വെയിൽ ഗെയിം ഡൗൺലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന
തിരുവനന്തപുരം: ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിം ആയ ബ്ലൂവെയിലിന് അടിപ്പെട്ട് തിരുവനന്തപുരത്തും പതിനാറുകാരൻ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തൽ. ആത്മഹത്യ ചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയിൽ ഗെയിം ആണെന്ന് കുട്ടിയുടെ അമ്മ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്.
ഇക്കഴിഞ്ഞ ജൂലൈ ഇരുപത്താറിനാണ് പ്ലസ് വൺ വിദ്യാർത്ഥിയായ മനോജ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഒൻപതുമാസം മുൻപ് മനോജ് ബ്ലൂ വെയിൽ ഗെയിം ഡൗൺലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മകനെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും ഇരുവരും പരാതിയിൽ വ്യക്തമാക്കി. ആത്മഹത്യയ്ക്കു മുൻപ് ഫോണിൽ നിന്ന് ഗെയിം പൂർണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോൺ ഇപ്പോൾ പൊലീസിന്റെ പക്കലാണ്. സൈബർ പൊലീസ് ഇത് പരിശോധിക്കുകയാണ്.
ഒൻപത് മാസങ്ങൾക്കു മുമ്പ് മനോജ് ബ്ലൂ വെയിൽ ഗെയിം ഡൗൺലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. ഒൻപത് മാസത്തിനിടയിൽ മനോജിന്റ ചെയ്തികളെല്ലാം ബ്ലൂ വെയിൽ ടാസ്‌കുകൾക്ക് സമാനമായിരുന്നുവെന്നുവെന്നും അവർ പറഞ്ഞു.
ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ലാത്ത മകൻ വീട്ടിൽ നുണ പറഞ്ഞ് കടൽ കാണാൻ പോയതും കയ്യിൽ കോമ്പസ് കൊണ്ട് അക്ഷരങ്ങൾ കോറിയതും നീന്തൽപോലും അറിയില്ലെന്നിരിക്കെ പുഴയിൽ ചാടിയതുമെല്ലാം ഈ കൊലയാളി ഗെയിമിന്റെ സ്വാധീനത്താലാണെന്നാണ് മാതാപിതാക്കൾ സംശയിക്കുന്നത്. രാത്രി സമയത്ത് മനോജ് സെമിത്തേരിയിൽ ഒറ്റയ്ക്ക് പോയിരിക്കുന്നതും പതിവായിരുന്നുവെന്ന് മനോജിന്റെ അമ്മ വെളിപ്പെടുത്തി.
ഇതിനിടെ കൊലയാളി ഗെയിമായ ബ്ലൂവെയിൽ നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.ബ്ലൂ വെയിൽ ചാലഞ്ചിന്റെ ലിങ്കുകൾ നീക്കം ചെയ്യാൻ ഇന്റർനെറ്റ്- സോഷ്യൽ മീഡിയ സേവനദാതാക്കളായ ഗൂഗിൾ, വാട്ട്‌സ് ആപ്പ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, മൈക്രോ സോഫ്റ്റ്, യാഹു എന്നിവർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗെയിമിന്റെ അതേ പേരിലോ സമാനമായ പേരിലോ ഉള്ള ലിങ്കുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രാലയം ഈ മാസം 11 നാണ് വിവിധ സേവനദാതാക്കൾക്ക് കത്തയച്ചത്.നേരത്തെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയും ബ്ലൂവെയിൽ ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മധ്യപ്രദേശിലെ ഇൻഡോറിൽ 'ബ്ലൂവെയിൽ' ചലഞ്ച് ഗെയിമിന് അടിമയായ 13 കാരൻ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം.ഒപ്പമുണ്ടായിരുന്ന കുട്ടികൾ ഉടൻ തന്നെ പിടിച്ചു മാറ്റിയതിനാൽ ദുരന്തം തലനാരിഴയ്ക്ക് വഴിമാറി. ചോദ്യം ചെയ്യലിൽ പിതാവിന്റെ ഫോണിൽ താൻ ബ്ലൂവെയിൽ ഗെയിം കളിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മുംബൈയിൽ ബ്ലൂവെയിൽ ഗെയിമിന് അടിമയായ 14 കാരൻ ഏഴുനില കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് അയൽ സംസ്ഥാനത്തു നിന്നും സമാനമായ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയതായുള്ള റിപ്പോർട്ട് വന്നിരിക്കുന്നത്.
ഓൺലൈൻ സാമൂഹിക മാധ്യമങ്ങൾ വഴി കളിക്കുന്ന ബ്ലൂവെയിൽ ഗെയിം ഇതിന് അടികളാകുന്നവരെ പലവിധ ചലഞ്ചുകൾക്കൊടുവിൽ മരിക്കാൻ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. പേരു കേട്ടാൽ സാധാരണ ഗെയിം പോലെ തോന്നുമെങ്കിലും അങ്ങനല്ല. ഇതൊരു തനി കൊലയാളിയാണ്. 50 സ്റ്റെപ്പുകളുള്ള ഈ ഗെയിമിൽ ഭീകരവും മനുഷ്യത്വരഹിതവുമായ കാര്യങ്ങളാണ് അഡ്‌മിനിസ്ട്രേറ്റർ എന്നു വിളിക്കുന്ന ഗെയിം മാസ്റ്റർ കുട്ടികളെ ക്കൊണ്ട് ചെയ്യിപ്പിക്കുക. ഒരോ സ്റ്റേജുകൾപിന്നിടുമ്പോളും കളിക്കുന്നയാൾക്കു സമനില നഷ്ടമാവുകയും അവസാന സ്റ്റേജിൽ് ആത്മഹത്യ ചെയ്യാന് പ്രേരിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ് ഈ ഗെയിമിന്റെ പ്രത്യേകത.
ഗെയിമിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ഒരാളുടെ വ്യക്തിവിവരങ്ങളും സോഷ്യൽമീഡിയ- ഓൺലൈൻ ഇടപാടുകളുമെല്ലാം ഹാക്ക് ചെയ്യപ്പെടുന്നതോടെ പിന്നീട് പിന്മാറാൻ ഉദ്ദേശിച്ചാൽ തന്നെ ഇവയൊക്കെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുന്നതോടെ അയാൾ വീണ്ടും അവിടെ തുടരാൻ നിർബന്ധിതനാകും. 15ാം സ്റ്റെപ്പിൽ എത്തുന്നതോടെ കളിക്കുന്നയാൾ പൂർണമായും ?ഗെയിം മാസ്റ്ററുടെ അടിമയായി മാറും. തുടർന്ന് പിന്മാറാൻ കഴിയാത്തവിധം ?ഗെയിമിൽ തുടരുന്ന വ്യക്തി ഒടുവിൽ ചെന്നെത്തുന്നത് ആത്മഹത്യയിലേക്കാണ്
2014ൽ റഷ്യയിലാണ് ഈ ഗെയിമിന്റെ തുടക്കം. ഫിലിപ്പ് ബുഡേക്കിൻ എന്ന വ്യക്തിയാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. സമൂഹത്തിന്റെ ജൈവമാലിന്യങ്ങളെ തുടച്ചുനീക്കാനാണ് താൻ ഈ ഗെയിം ഉണ്ടാക്കിയതെന്നാണ് ഇയാളുടെ വാദം. ഈ സാഹചര്യത്തിൽ ഇതിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരെല്ലാം സമൂഹത്തിന് ആവശ്യമില്ലാത്തവരാണെന്ന ധ്വനി കൂടിയാണ് ബുഡേക്കിൻ ഈ കൊലയാളി ഗെയിമിലൂടെ നൽകുന്നത്.