- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിൽ വന്നാൽ ഉമ്മ നൽകാമെന്നുള്ള കാമുകിയുടെ വാട്സ് ആപ്പ് സന്ദേശത്തിൽ പാതിരാത്രി വീട്ടിൽ നിന്നിറങ്ങി; ആവേശത്തള്ളിച്ചയിൽ കാറെടുത്ത് പാഞ്ഞപ്പോൾ ചെന്നുപെട്ടത് പൊലീസിന്റെ മുമ്പിൽ; നിർത്താതെ പോകാൻ തുനിഞ്ഞപ്പോൾ അപകടമുണ്ടാക്കി; രക്ഷപെടാൻ ഇറങ്ങിയോടിയപ്പോൾ പൊട്ടക്കിണറ്റിൽ വീണു; ചുംബനം പ്രതീക്ഷിച്ചെത്തിയ കൗമാര കാമുകന് ഒടുവിൽ രക്ഷകനായി പൊലീസ്
പുത്തൻകുരിശ്: നേരിൽ വന്നാൽ ഉമ്മ നൽകാമെന്നുള്ള കാമുകിയുടെ വാട്‌സാപ് സന്ദേശം വിശ്വസിച്ച് പാതിരാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിയ യുവകാമുകൻ വെട്ടിലായി. പൊട്ടക്കിണറ്റിൽ അകപ്പെട്ട 17 -കാരന്റെ ജീവന് തുണയായത് പൊലീസിന്റെ സമയോചിതമായ ഇടപെടൽ. കാമുകി ശാസ്താംമുഗളിലെ 15 കാരിയും കാമുകൻ കാമുമാമല സ്വദേശിയുമാണ്. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം പുത്തൻകുരിശിനടുത്ത് ഐനാമുഗളിലാണ് ചുംബനം നേടുന്നതിനുള്ള പ്ലസ്ടു വിദ്യാർത്ഥിയുടെ യാത്ര മണിക്കുറുകളോളം ഫയർഫോസിനെയും പൊലീസിനെയും വലച്ചത്. പാതി രാത്രി നടന്ന ചാറ്റിങ്ങിനിടയിലാണ് ഉമ്മ വാഗ്ദാനവും ലൈവായി വാങ്ങാനുള്ള കാറോട്ടവും വീഴ്ചയും നടന്നത്. ഒടുവിൽ ചാറ്റിങ്ങിന് വിട പറഞ്ഞ് കാമുകൻ നല്കിയ ഫ്ളൈയിങ്ങ് കിസ്സിന് ഇപ്പോ വന്നാ നേരിട്ട് തരാമെന്നായിരുന്നു കാമുകിയുടെ മറുപടി. കേട്ട പാതി,കേൾക്കാത്ത പാതി പാതിരാത്രി തന്നെ കാമുകിയുടെ വീടു തേടി പോകാൻ കാമുകൻ തീരുമാനിക്കുകയായിരുന്നു. മാമലയിൽ നിന്നും കാറെടുത്ത് ശാസ്താംമുഗളിലേയ്ക്ക് വച്ചു പിടിച്ചു. വഴിയിൽ വില്ലനായി പുത്തൻകുരിശ്
പുത്തൻകുരിശ്: നേരിൽ വന്നാൽ ഉമ്മ നൽകാമെന്നുള്ള കാമുകിയുടെ വാട്‌സാപ് സന്ദേശം വിശ്വസിച്ച് പാതിരാത്രിയിൽ വീട്ടിൽ നിന്നും ഇറങ്ങിയ യുവകാമുകൻ വെട്ടിലായി. പൊട്ടക്കിണറ്റിൽ അകപ്പെട്ട 17 -കാരന്റെ ജീവന് തുണയായത് പൊലീസിന്റെ സമയോചിതമായ ഇടപെടൽ. കാമുകി ശാസ്താംമുഗളിലെ 15 കാരിയും കാമുകൻ കാമുമാമല സ്വദേശിയുമാണ്. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം പുത്തൻകുരിശിനടുത്ത് ഐനാമുഗളിലാണ് ചുംബനം നേടുന്നതിനുള്ള പ്ലസ്ടു വിദ്യാർത്ഥിയുടെ യാത്ര മണിക്കുറുകളോളം ഫയർഫോസിനെയും പൊലീസിനെയും വലച്ചത്.
പാതി രാത്രി നടന്ന ചാറ്റിങ്ങിനിടയിലാണ് ഉമ്മ വാഗ്ദാനവും ലൈവായി വാങ്ങാനുള്ള കാറോട്ടവും വീഴ്ചയും നടന്നത്. ഒടുവിൽ ചാറ്റിങ്ങിന് വിട പറഞ്ഞ് കാമുകൻ നല്കിയ ഫ്ളൈയിങ്ങ് കിസ്സിന് ഇപ്പോ വന്നാ നേരിട്ട് തരാമെന്നായിരുന്നു കാമുകിയുടെ മറുപടി. കേട്ട പാതി,കേൾക്കാത്ത പാതി പാതിരാത്രി തന്നെ കാമുകിയുടെ വീടു തേടി പോകാൻ കാമുകൻ തീരുമാനിക്കുകയായിരുന്നു.
മാമലയിൽ നിന്നും കാറെടുത്ത് ശാസ്താംമുഗളിലേയ്ക്ക് വച്ചു പിടിച്ചു. വഴിയിൽ വില്ലനായി പുത്തൻകുരിശ് പൊലീസിന്റെ രാത്രികാല പരിശോധന, ലൈസലസില്ലാത്ത കാമുകന്റെ ഉള്ളൊന്നു കാളി. ഒന്നുമാലോചിച്ചില്ല തൊട്ടടുത്ത ഇടവഴിയിലേയ്ക്ക് കാർ വെട്ടിച്ചു കയറ്റി ദൗത്യം പൂർത്തീകരിക്കുനുള്ള ശ്രമമായി. കാർ ഇടവഴിയിലേയ്ക്ക് പെട്ടെന്ന് വെട്ടി തിരിഞ്ഞ് കയറുന്നതു കണ്ട പൊലീസിനും സംശയമായി. പരിശോധയിൽ ഉണ്ടായിരുന്ന രണ്ടാമത് പെട്രാളിങ് വാഹനത്തോട് ഇടവഴി അവസാനിക്കുന്ന റോഡിൽ എത്താൻ പറഞ്ഞ പൊലീസ് സംഘം കാറിനെ പിന്തുടർന്നു.
കഴിഞ്ഞ ദിവസങ്ങളിലെ രാത്രി കാല കവർച്ചയിൽ ജാഗരൂകരായിരുന്ന പൊലീസ് സംഘം പിന്തുടരുന്നത് കണ്ട് അതിവേഗതയിൽ കാർ പായിച്ച് കാമുകൻ മുന്നോട്ടു പോയി. വഴിയുടെ ഒടുവിലും പൊലീസിനെ കണ്ടപ്പോൾ കാർ അതി വേഗതയിൽ തിരിക്കാൻ നടത്തിയ ശ്രമം ഇല്കട്രിക് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചും,സമീപത്തെ വീടിന്റെ മതിൽ തകർത്തുമാണ് നിന്നത്.
അപകടത്തിൽ കാറിന് സാരമായ കേടുപാട് പറ്റിയതറിഞ്ഞ് കാമുകൻ കാറിൽ നിന്നും ഇറങ്ങിയോടി. വഴിയറിയാതെയുള്ള ഓട്ടം സമീപത്തെ പൊട്ടകിണറ്റിലാണ് അവസാനിച്ചത്. കാർ അപകടത്തിൽ പെട്ടതു കണ്ട പൊലീസ് സംഘം സമീപത്ത് അരിച്ചു പെറുക്കി അന്വേഷണം തുടങ്ങി. ഒരെത്തും പിടിയും കിട്ടാതെ പുലർച്ചെ 4.45 ഓടെ മടങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു മൂളലും മുരങ്ങലും ചേട്ടാ രക്ഷിക്കണെ എന്നുപറഞ്ഞുള്ള നിലവിളിയും കേൾക്കുന്നത്. ശ്രദ്ധിച്ചപ്പോൾ സമീപത്തെവിടയോ നിന്നാണെന്ന് മനസ്സിലായി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറും കിണറിനടിയിൽ അരഞ്ഞാണ ഭാഗത്ത് പിടിച്ച് മുങ്ങാതെ നില്ക്കുന്ന 17 കാരനെയും കാണുന്നത്. ഉടൻ വിവരം പട്ടിമറ്റം ഫയർ ഫോഴ്സിലറിയിച്ചു. അവരെത്തി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് 50 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ നിന്നും ആളെ കരയ്ക്കെത്തിച്ചു. കര പറ്റിയ ആൾക്ക് കാര്യമായ കുഴപ്പമില്ലന്ന് മനസിലാക്കിയപൊലീസ് സംഘം വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് സംഭവത്തിന്റെ കിടപ്പുവശം വ്യക്തമായത്.
തുടർന്ന് വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി,കാമുകനെ അവർക്കൊപ്പം പറഞ്ഞുവിടുകയായിരുന്നു. ഭയന്നോടാനുള്ള കാരണം കൂടി കേട്ടതോടെ രണ്ട് മണിക്കൂർ നീണ്ട ആശങ്കകൾക്കും പരിഹാരമായി.