ലക്‌സാൻഡ്ര ഖെഫ്രേൻ എന്ന 18-കാരിക്ക് ജീവിതത്തിൽ രണ്ട് ലക്ഷ്യങ്ങളേയുള്ളൂ. ഫെബ്രുവരിയിൽ താമസസ്ഥലത്തുനിന്ന് ഒഴിപ്പിക്കുന്നതിന് മുമ്പ് അച്ഛനമ്മമാർക്ക് പുതിയൊരു വീടുവാങ്ങിക്കൊടുക്കണം. മറ്റൊന്ന് ഓക്‌സ്ഫഡ് സർവകലാശാലയിൽ പഠിക്കണം. ഇതിന് വേണ്ട ഭാരിച്ച തുക കണ്ടെത്താൻ മറ്റൊരു മാർഗവും അവൾക്ക് മുന്നിലില്ല. അതുകൊണ്ട് അലക്‌സാൻഡ്ര ജീവിതത്തിൽ തനിക്കേറ്റവും വിലപ്പെട്ടതിനെ വിൽക്കാൻ തീരുമാനിച്ചു. തന്റെ കന്യകാത്വം!

എട്ടരക്കോടി രൂപയാണ് അലക്‌സാൻഡ്രയ്ക്ക് വേണ്ടത്. ഈ തുക നൽകാൻ തയ്യാറുള്ളയാളുമായി കിടപ്പറ പങ്കിടുമെന്നാണ് അലക്‌സാൻഡ്ര സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഓൺലൈൻ എസ്‌കോർട്ട് ഏജൻസികളിലും പരസ്യം നൽകിയിട്ടുണ്ട്. ഹോളിവുഡ് സിനിമയായ ഇൻഡിപ്പെൻഡന്റ് പ്രൊപ്പോസൽ എന്ന സിനിമയിലെ ഡെമി മൂറിന്റെ കഥാപാത്രമാണ് ഇത്തരമൊരു പരസ്യം നൽകുന്നതിലേക്ക് അലക്‌സാൻഡ്രയെ നയിച്ചത്.

ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്നയാളുമായി കിടപ്പറ പങ്കിടുമെന്നാണ് അലക്‌സാൻഡ്ര പ്രഖ്യാപിച്ചിരിക്കുന്നത്. 15-ാം വയസ്സിൽക്കണ്ട സിനിമയാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചതെന്നും അവർ പറയുന്നു. ഇതിലും വലിയ സംഖ്യയ്ക്ക് ശരീരം വിൽക്കുന്ന പെൺകുട്ടികളെ തനിക്കറിയാമെന്നും അലക്‌സാൻഡ്ര പറയുന്നു. ഫെബ്രുവരിയിൽ വീട് ഒഴിഞ്ഞുകൊടുക്കുന്നതിന് മുമ്പ് പുതിയ വീട് വാങ്ങുകയാണ് അലക്‌സാൻഡ്രയുടെ ലക്ഷ്യം. അതിന് മുമ്പ് ഒരു ഇടപാടുകാരൻ വരുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

പണം തരുന്നത് ആരായാലും അയാൾക്കൊപ്പം ഒരു ദിവസം ചെലവിടുന്നതിൽ തനിക്ക് മടിയില്ലെന്ന് അലക്‌സാൻഡ്ര പറയുന്നു. ഇത് വൈകാരികമായ കാര്യമല്ല. തികച്ചും ബിസിനസ്സാണ്. ഒരു ഗ്ലാസ് വൈൻ കുടിച്ചാൽത്തന്നെ താൻ ആ സമയത്തേയ്ക്ക് മനസ്സുകൊണ്ട് പാകപ്പെടുമെന്നും അക്‌സാൻഡ്ര പറയുന്നു. അലക്സാൻഡ്രയുടെ മാതാപിതാക്കളായ ഹോളിക്കും ഫിലിപ്പിനും മകളുടെ തീരുമാനത്തിൽ കടുത്ത വിഷമമുണ്ട്. എന്നാൽ, അവളെ പിന്തിരിപ്പിക്കാനുള്ള അവരുടെ ശ്രമമൊന്നും വിജയപ്പെട്ടിട്ടില്ല.