- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹമാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകൾ കുട്ടികളുടെ ജീവനെടുക്കുന്നുവോ? വയനാട്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ജീവനൊടുക്കിയത് സമപ്രായക്കാരായ മൂന്ന് വിദ്യാർത്ഥികൾ; ഇതിൽ ഉറ്റ സുഹൃത്തുക്കളും; ഇവരുടെ ആത്മഹത്യാ രീതികളിലും സമാനതയെന്ന് പൊലീസ്; സുഹൃദ്‌സംഘത്തിലെ 13 പേർ കൂടി മരണ ഗ്രൂപ്പുകളിൽ ഉണ്ടെന്നും കണ്ടെത്തൽ
കൽപറ്റ; ബ്ലൂ വെയിലിനും, മൊമോ ഗെയിംനും പിന്നാലെ സമൂഹമാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകൾ കുട്ടികളുടെ ആത്മഹത്യയ്ക്ക് വഴിവയ്ക്കുന്നതായി സംശയം. ഗ്രൂപ്പുകൾ പിന്തുടരുന്നത് വഴി കുട്ടികളിൽ ആത്മഹത്യ പ്രവണതയും ഒറ്റപ്പെടലുകളും കൂടുന്നതായും പൊലീസ് പറയുന്നുണ്ട്. വയനാട്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ, സമപ്രായക്കാരായ 3 വിദ്യാർത്ഥികളാണ് ദുരൂഹസാഹചര്യത്തിൽ ജീവനൊടുക്കിയത്. ഉറ്റ സുഹൃത്തുക്കളായ കൗമാരക്കാർ അടുത്തടുത്ത ദിവസങ്ങളിൽ ജീവനൊടുക്കിയതിനു പ്രേരണയായത് സമൂഹമാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകളെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. . ജീവിതത്തിന്റെ നിരർഥകത വിവരിക്കുന്ന ഗ്രൂപ്പുകളും പേജുകളും സമൂഹമാധ്യമങ്ങളിൽ ഇവർ സ്ഥിരമായി പിന്തുടർന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകരമായ മാനസിക നിലയിലുള്ളവരല്ല ഇത്തരം കുട്ടികൾ. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബർ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകു
കൽപറ്റ; ബ്ലൂ വെയിലിനും, മൊമോ ഗെയിംനും പിന്നാലെ സമൂഹമാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകൾ കുട്ടികളുടെ ആത്മഹത്യയ്ക്ക് വഴിവയ്ക്കുന്നതായി സംശയം. ഗ്രൂപ്പുകൾ പിന്തുടരുന്നത് വഴി കുട്ടികളിൽ ആത്മഹത്യ പ്രവണതയും ഒറ്റപ്പെടലുകളും കൂടുന്നതായും പൊലീസ് പറയുന്നുണ്ട്. വയനാട്ടിൽ കഴിഞ്ഞ ഒരു മാസത്തിനിടെ, സമപ്രായക്കാരായ 3 വിദ്യാർത്ഥികളാണ് ദുരൂഹസാഹചര്യത്തിൽ ജീവനൊടുക്കിയത്.
ഉറ്റ സുഹൃത്തുക്കളായ കൗമാരക്കാർ അടുത്തടുത്ത ദിവസങ്ങളിൽ ജീവനൊടുക്കിയതിനു പ്രേരണയായത് സമൂഹമാധ്യമങ്ങളിലെ 'മരണ' ഗ്രൂപ്പുകളെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. . ജീവിതത്തിന്റെ നിരർഥകത വിവരിക്കുന്ന ഗ്രൂപ്പുകളും പേജുകളും സമൂഹമാധ്യമങ്ങളിൽ ഇവർ സ്ഥിരമായി പിന്തുടർന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യകരമായ മാനസിക നിലയിലുള്ളവരല്ല ഇത്തരം കുട്ടികൾ. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബർ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബർ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും ഈ വൈകൃതത്തിനു പിന്നിലുണ്ടാകും. ഇതിവൂടെ ഇവർ സോഷ്യൽ മീഡിയയിൽ പണയം വയ്ക്കുന്നത് സ്വന്തം മനോനില തന്നെയാണ്.
അതേസമയം ബ്ലൂ വെയിൽ ചലഞ്ചും മൊമോ ഗെയിമും ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. ഇതിലോക്കെ സമാനമായി പറയപ്പെടുന്ന കാരണം. 92 ശതമാനം ആത്മഹത്യകളും അനാരോഗ്യകരമായ കുടുംബാന്തരീക്ഷവുമായും ബന്ധപ്പെട്ടിരിക്കുന്നു.
വിഷാദ രോഗവും മറ്റ് കുടുംബ പ്രശ്‌നങ്ങളും പ്രണയ പരാജയങ്ങളുമൊക്കെ കാരണം ആത്മഹത്യ ചെയ്യപ്പെടുന്ന കുട്ടികളിൽ കാണപ്പെടുന്ന പൊതു സ്വഭാവങ്ങളെ വളരെ എളുപ്പത്തിൽ ബ്ലൂ വെയിൽ ചലഞ്ച് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ കളിയിൽ പറഞ്ഞിരിക്കുന്ന ചലഞ്ചുകളിൽ ഏതെങ്കിലുമൊക്കെയുമായി ബന്ധിപ്പിക്കാവുന്നതാണ്. സ്വയം മുറിവേൽപ്പിക്കുക, ഒറ്റയ്ക്കിരിക്കുക, ആരുമായും സംസാരിക്കാതിരിക്കുക, ആത്മഹത്യയെക്കുറിച്ചുള്ള സൂചനകൾ നൽകുക തുടങ്ങിയവയൊക്കെ മാനസിക പ്രശ്‌നങ്ങളും വിഷാദ രോഗവുമെല്ലാമുള്ളവർ പൊതുവേ കാണിക്കുന്ന ലക്ഷണങ്ങളാണെന്നും ചില ലേഖനങ്ങളിൽ വ്യക്തമാക്കുന്നു
അതേസമയം ആത്മഹത്യ ചെയത് കുട്ടികളുടെ സുഹൃദ്‌സംഘത്തിലെ 13 പേർ കൂടി ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ കണ്ടെത്താനായി പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവൻ സുബൈർ - റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) തൂങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കമ്പളക്കാട് പൊലീസ് അന്വേഷണമാരംഭിച്ചത്. ഷമ്മാസിന്റെ ഉറ്റ സുഹൃത്തായ കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (17) കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു. ഇതിലും ദുരൂഹത ഉള്ളതായി പൊലീസ് പറയുന്നുണ്ട്.
ഇരുവരുടെയും മരണത്തിലും സമാനതതകൾ ഏറെയാണ്. ഈ കുട്ടികളുടെ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക് അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്ന്, മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വം വിവരിക്കുന്ന ചില കൂട്ടായ്മകളിൽ ഇരുവരും അംഗങ്ങളായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.കൂട്ടുകാരൻ ആദ്യം ആത്മഹത്യ ചെയ്തപ്പോൾ 'പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്' എന്നാണ് രണ്ടാമൻ പോസ്റ്റിട്ടത്. ജീവനൊടുക്കിയതിന്റെ തലേ ദിവസം, 'ഞാൻ മരിച്ചാൽ നീ എന്നെ കാണാൻ വരുമോ' എന്ന് മറ്റൊരു സുഹൃത്തിന് വാട്‌സാപ് സന്ദേശം അയയ്ക്കുകയും ചെയ്തു. വിഷാദരോഗത്തിലേക്കു നയിക്കുന്ന സംഗീത ആൽബങ്ങളുടെ ആരാധകരായിരുന്നു ജീവനൊടുക്കിയ കുട്ടികൾ എന്നും സൂചനയുണ്ട്.
ഇരുവരുടെയും വിയോഗത്തിനു ശേഷം, ഇവരുടെ കൂട്ടുകാരിൽ ചിലർ വിഷാദ രോഗത്തിനു സമാനമായ മാനസികാവസ്ഥയിലെത്തിയതിലും അസ്വാഭാവികതയുണ്ടെന്നാണു പൊലീസ് പറയുന്നത്. രണ്ടു പേരുടെയും ആത്മഹത്യാ രീതികളിലും സമാനതകളുണ്ട്. ഉച്ചത്തിൽ പാട്ടു വച്ചതിനു ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്. മുഹമ്മദ് ഷെബിൻ മരിക്കുന്നതിന് ഒരാഴ്ച മുൻപ് പനമരം സ്വദേശിയായ വിദ്യാർത്ഥി കട്ടാക്കാലൻ മൂസയുടെ മകൻ നിസാം(16) വീടുവിട്ടിറങ്ങി മാനന്തവാടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ചിരുന്നു. സ്‌കെച്ച് പെൻ ഉപയോഗിച്ച് 5 പേരുകൾ ചുമരിൽ കുറിച്ച ശേഷമായിരുന്നു ആത്മഹത്യ.
ഷമ്മാസിനെയും ഷെബിനെയും നിസാമിന് അറിയാമായിരുന്നുവെന്നും പറയപ്പെടുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആത്മഹത്യയിലും ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഇവരുടെ സുഹൃദ്‌സംഘത്തിലെ 13 പേർ കൂടി ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടെന്ന് മുഹമ്മദ് ഷമ്മാസിന്റെ മറ്റു കൂട്ടുകാർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഷമ്മാസിന്റെ ബന്ധുവും കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റുമായ ഹംസ കടവൻ പറഞ്ഞു.
സംഘത്തിലെ മറ്റു കുട്ടികളെ കണ്ടെത്തി മനഃശാസ്ത്രജ്ഞരുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ കൗൺസലിങ് നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ റസിഡന്റ്‌സ് അസോസിയേഷനുകളും വാർഡ്തല ജാഗ്രതാ സമിതികളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്യാംപുകളും സംഘടിപ്പിക്കുമെന്ന് കൽപറ്റ ഡിവൈഎസ്‌പി പ്രിൻസ് ഏബ്രഹാം പറഞ്ഞു.