കഴക്കൂട്ടം: ടെക്‌നോപാർക്ക് ജീവനക്കാരിയെ ഹോസ്റ്റലിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിനി ആശ(32)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നു രാവിലെയാണ് ആശയെ മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നു സംശയിക്കുന്നതായി കഴക്കൂട്ടം പൊലീസ് പറഞ്ഞു. പത്തനംതിട്ട കൂടൽ സ്വദേശിയാണ്.

ആശ കഴിഞ്ഞ കുറച്ചു വർഷമായി ടെക്‌നോപാർക്ക് തേർഡ് ഫേസിലെ റെസണൻസ് എന്ന കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. കഴിഞ്ഞദിവസം ഇവിടത്തെ ജോലി രാജിവച്ചിരുന്നു. പുതിയ ജോലിക്കായി ഇന്റർവ്യൂകളിൽ പങ്കെടുത്തുവരികയായിരുന്നു. ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്.

മൃതദേഹത്തിന് അടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ജീവിച്ചു മതിയായെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നുമാണു കുറിപ്പിൽ പറയുന്നത്. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.