- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഇഡി സ്‌ക്രീനുകൾ തകർത്തു; ഹെഡ്‌ഫോണുകൾ മോഷ്ടിച്ചു; കന്നിയാത്രയ്ക്കൊടുവിൽ തേജസ് കണ്ട് റെയിൽവെ അധികൃതർ ഞെട്ടിത്തരിച്ചു
മുംബൈയിൽ നിന്നും ഗോവയിലേക്കുള്ള ആദ്യ യാത്രയ്‌ക്കൊടുവിൽ ആഡംബര ട്രെയിനായ തേജസ് എക്സ്‌പ്രസിന്റെ ദയനീയാവസ്ഥ കണ്ട് റെയിൽവെ അധികൃതർ ഞെട്ടി. ട്രെയിനിലെ സീറ്റുകൾക്ക് പിന്നിൽ ഉറപ്പിച്ചിരുന്ന എൽസിഡി സ്‌ക്രീനുകളിൽ പലതും തകർത്തനിലയിലായിരുന്നു. പലതും ഊരിയെടുക്കാൻ ശ്രമിച്ചിട്ടുമുണ്ട്. ഹെഡ്‌ഫോണുകൾ മോഷ്ടിക്കപ്പെട്ടി. അത്യാധുനിക ശുചിമുറികളാകട്ടെ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലും. ട്രെയിനാലാകെ ചവറുകൾ. ഏറെ പ്രതീക്ഷയോടെ ട്രാക്കിലിറക്കി ട്രെയിൻ കണ്ട് റയിൽവേ ഉദ്യോഗസ്ഥർ ഞെട്ടിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കന്നി യാത്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ യാത്രയ്ക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് റയിൽവേ. ട്രെയിനിൽ യാത്ര ചെയ്യുന്നവർ സ്വന്തം ആസ്തിയായി ട്രെയനിനെ കാണണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. മുംബൈയിൽ നിന്നും പുറപ്പെട്ടപ്പോൾ തന്നെ യാത്രക്കാർ ട്രെയിനിനെ ആക്രമിക്കാൻ തുടങ്ങിയെന്ന് ചില യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റുകളിൽ പിടിപ്പിച്ചിട്ടുള്ള എൽസിഡി സ്‌ക്രീനുകൾ ഈരിയെടുത്ത് വീട്ടിൽ
മുംബൈയിൽ നിന്നും ഗോവയിലേക്കുള്ള ആദ്യ യാത്രയ്‌ക്കൊടുവിൽ ആഡംബര ട്രെയിനായ തേജസ് എക്സ്‌പ്രസിന്റെ ദയനീയാവസ്ഥ കണ്ട് റെയിൽവെ അധികൃതർ ഞെട്ടി. ട്രെയിനിലെ സീറ്റുകൾക്ക് പിന്നിൽ ഉറപ്പിച്ചിരുന്ന എൽസിഡി സ്‌ക്രീനുകളിൽ പലതും തകർത്തനിലയിലായിരുന്നു. പലതും ഊരിയെടുക്കാൻ ശ്രമിച്ചിട്ടുമുണ്ട്. ഹെഡ്‌ഫോണുകൾ മോഷ്ടിക്കപ്പെട്ടി. അത്യാധുനിക ശുചിമുറികളാകട്ടെ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലും. ട്രെയിനാലാകെ ചവറുകൾ. ഏറെ പ്രതീക്ഷയോടെ ട്രാക്കിലിറക്കി ട്രെയിൻ കണ്ട് റയിൽവേ ഉദ്യോഗസ്ഥർ ഞെട്ടിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കന്നി യാത്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ യാത്രയ്ക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് റയിൽവേ. ട്രെയിനിൽ യാത്ര ചെയ്യുന്നവർ സ്വന്തം ആസ്തിയായി ട്രെയനിനെ കാണണമെന്നും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
മുംബൈയിൽ നിന്നും പുറപ്പെട്ടപ്പോൾ തന്നെ യാത്രക്കാർ ട്രെയിനിനെ ആക്രമിക്കാൻ തുടങ്ങിയെന്ന് ചില യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റുകളിൽ പിടിപ്പിച്ചിട്ടുള്ള എൽസിഡി സ്‌ക്രീനുകൾ ഈരിയെടുത്ത് വീട്ടിൽ കൊണ്ട് പോകാൻ ചിലർ ശ്രമിച്ചതായി ആദിത്യ ടെംബെ എന്ന യാത്രക്കാരൻ പറയുന്നു. ശുചിമുറികളിലെ ഫ്‌ലഷ് ഉപയോഗിക്കാത്തതിനാൽ യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിൽ തന്നെ ദുർഗന്ധം വമിച്ച് തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. ട്രെയിനിൽ ചപ്പ്ചവറുകൾ നിക്ഷേപിക്കുന്നതോ വസ്തുക്കൾക്ക് കേട് വരുത്തുന്നതോ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ശക്തമായ നടപടിയെടുക്കണമെന്ന് റയിൽവേ ഉപഭോക്താക്കളുടെ സമിതി അംഗവും സാമൂഹിക പ്രവർത്തകനുമായ നിർമൽ തികംഗാർഹ് ആവശ്യപ്പെട്ടു.
മൂംബൈയിൽ നിന്നും ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട ട്രെയിൻ രാത്രി 11 മണിക്കാണ് ഗോവയിലെത്തിയത്. നാശനഷ്ടങ്ങളൊക്ക നികത്തി വെള്ളിയാഴ്‌ച്ച യാത്ര പുനഃരാംഭിക്കാമെന്നാണ് റയിൽവേ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
ഇതിനിടെ കന്നിയോട്ടത്തിന് മുമ്പായി മുംബൈയിലെത്തിച്ചപ്പോൾ തേജസിന്റെ ജനൽ പാളികൾ ആരോ എറിഞ്ഞ് തകർത്തിരുന്നു. എക്സിക്യൂട്ടീവ് ക്ലാസ്, ചെയർ കാറുകൾ തുടങ്ങിയ 22 പുതിയ സംവിധാനങ്ങളുമായാണ് തേജസ് സർവീസ് നടത്തുന്നത്. സാധാരണ ട്രയിനുകളിലേക്കാൾ മൂന്നിരട്ടിയാണ് ടിക്കറ്റ് നിരക്ക്. ഒന്നാം ക്ലാസ് എസി യാത്രയ്ക്ക് 2,680 രൂപയും ചെയർ സീറ്റുകൾക്ക് 1,680 രൂപയുമാണ് ഏറ്റവും കുറഞ്ഞ നിരക്ക്.