- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതിയ അംഗങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷയുമായി തെലുങ്കാനയിൽ കോൺഗ്രസ്സ്; അംഗത്വപ്രചരണത്തിൽ പാർട്ടിയിലേക്കെത്തിയത് 40 ലക്ഷം പേർ; ആകെ അംഗങ്ങൾ 2 കോടി പിന്നിട്ടു
ഹൈദരാബാദ്: കോൺഗ്രസ് അംഗത്വപ്രചരണം അവസാനിച്ചപ്പോൾ തെലങ്കാനയിൽ 40 ലക്ഷം അംഗങ്ങൾ. ഈ പാർട്ടി അംഗങ്ങൾക്കെല്ലാം ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്താനാണ് കോൺഗ്രസ് തീരുമാനം.അംഗത്വ പ്രചരണം അവസാനിച്ചതോടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത യോഗം നടന്നു. 40 ലക്ഷം അംഗങ്ങളാണ് പാർട്ടിയിൽ അംഗങ്ങളായതെന്ന് കണക്കുകൾ പരിശോധിച്ച് പറഞ്ഞ നേതാക്കൾ ഈ അംഗങ്ങൾക്കെല്ലാം ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്നും പറഞ്ഞു.
അംഗത്വ വിതരണം വെള്ളിയാഴ്ച അവസാനിച്ചപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ആകെ അംഗങ്ങളായത് 2.6 കോടിയോളം പേർ. കഴിഞ്ഞ വർഷം നവംബർ ഒന്നിന് ആരംഭിച്ച അംഗത്വ വിതരണത്തിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ആദ്യം അംഗങ്ങളായപ്പോൾ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അംഗത്വമെടുത്തത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പേപ്പർ അംഗത്വത്തോടൊപ്പം ഇത്തവണ ഡിജിറ്റൽ അംഗത്വ വിതരണമാണ് നടന്നതെന്ന് കോൺഗ്രസ് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ, പ്രത്യേകിച്ച് യുവജനങ്ങൾ വളരെ സന്തോഷത്തോടെ അംഗത്വമെടുക്കുന്നതാണ് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി ഡാറ്റാ അനലിറ്റിക്സ് വകുപ്പ് ചെയർമാൻ പ്രവീൺ ചക്രവർത്തിയാണ് ഡിജിറ്റൽ അംഗത്വ നടപടി വിലയിരുത്തുന്നത്. രാജ്യത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും എല്ലാ ബൂത്തുകളിൽ നിന്നായി 2.6 കോടി പേരാണ് അംഗത്വം സ്വീകരിച്ചതെന്നും കെസി വേണുഗോപാൽ പറഞ്ഞു. അംഗത്വ പ്രചരണം ആരംഭിച്ചത് മുതൽ ഞങ്ങൾ പിന്തുടർന്ന ഒരു കാര്യം നിലവാരമുള്ള പ്രവർത്തകർ ഉണ്ടാവണമെന്നതാണ്.
എണ്ണമല്ല ലക്ഷ്യമിട്ടത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഫോട്ടോ, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് ഓരോ വ്യക്തിയുടെയും അംഗത്വം ഉറപ്പ് വരുത്തി. പരിശീലനം ലഭിച്ച പ്രവർത്തകർക്ക് മാത്രമേ അംഗത്വ ആപ്പ് ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂവെന്നും പ്രവീൺ ചക്രവർത്തി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ