തിരുവനന്തപുരം: മലയാളത്തിലെ മാധ്യമപ്രവർത്തനത്തെകുറിച്ച് പറയുമ്പോൾ കേരളത്തിലുള്ളവരുടെ മനസ്സിലേക്ക് ആദ്യം വരുന്നത് പേര് സ്വേദേശാഭിമാനി രാമകൃഷ്ണ പിള്ളയുടേതാണ്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തന മേഖലകളിൽ ഒരുപാട് മലയാളികൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴും അറേബ്യൻ രാജ്യങ്ങങ്ങളിലെ പത്രങ്ങളിലെ പ്രധാന മുഖവും മലയാളികൾ തന്നെയാണ്. ഇന്ത്യയിലെ ഇംഗ്ലീഷ് ജേണലിസത്തിൽ കേരളത്തിൽ നിന്നുമുള്ള ഒട്ടനവധി പ്രതിഭകൾ ഉണ്ടായിട്ടുണ്ട്. അതിൽ മാറ്റി നിർത്താനാവാത്ത സാന്നിധ്യമാണ് കൊൽക്കത്തയിലെ ടെലഗ്രാഫ് പത്രത്തിന്റെ പത്രാധിപർ ആയ ആർ. രാജഗോപാൽ. അദ്ദേഹത്തിന്റെ മുപ്പത്തിരണ്ട് വർഷത്തെ മാധ്യമപ്രവത്തന ജീവിതത്തിലെ അനുഭവങ്ങളാണ് മറുനാടൻ മലയാളിയുമായി പങ്ക് വക്കുന്നത്.

ശക്തമായി പ്രതികരിക്കേണ്ട സമയത്ത് രാജ്യത്തെ മാധ്യമങ്ങൾ നിശബ്ദത പാലിക്കുന്നുവെന്ന് അഭിപ്രായമുള്ള വ്യക്തിയാണ് തിരുവനന്തപുരത്തുകാരനായ രാജഗോപാൽ. തലക്കെട്ടുകൾ കൊണ്ട് ശ്രദ്ധേയമായ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ എന്ന നിലയിൽ ആർ രാജഗോപാൽ ഏറെ ചർച്ചകളുണ്ടാക്കിയ വ്യക്തിയാണ്. കുറിക്കുകൊള്ളുന്ന തലക്കെട്ടുകളിൽ തന്നെ മാധ്യമങ്ങളുടെ രാഷ്ട്രീയവും നിലപാടും പ്രതിഫലിക്കണമെന്ന് വിശ്വസിക്കുന്ന വ്യക്തി.

രാജഗോപാലുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ

ഇന്ത്യയിലെ ഇംഗ്ലീഷ് ജേണലിസത്തിന്റെ കേരളത്തിൽ നിന്നുമുള്ള ശ്രദ്ധേയരായവരിൽ ഏറ്റവും ഒടുവിലത്തെ കണ്ണി താങ്കൾ ആണ്. ഒട്ടനവധി പ്രതിഭാധാനരായ മധ്യപ്രവർത്തകരുടെ നിരയിൽ കേരളം അങ്ങയെ കണക്കാക്കുമ്പോൾ അതിൽ അഭിമാനമില്ലേ?

തീർച്ചയായും അഭിമാനമുണ്ട്.എന്നാൽ അത്രയും ഉയരങ്ങളിൽ ഏത്തൻ ഉള്ളത് ഞാൻ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. സി.പി കുരുവിള അടക്കമുള്ളവർ എന്നേക്കാൾ മികച്ച രീതിയിൽ മാധ്യപ്രവർത്തനം ചെയ്തവരാണ്,വളരെ അധികം വെല്ലുവിളികൾ നേരിട്ടവരാണ്. എന്നെ ഇത്രയും ശ്രദ്ധിക്കാൻ കാര്യം ഞാൻ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവായത്കൊണ്ടാകാം.ടെലിഗ്രാഫ് പത്രം ചെയ്യുന്നത് പോലെ മറ്റ് പത്രങ്ങൾ ചെയ്യാത്തത് അവർക്കൊന്നും കഴിവില്ലാഞ്ഞിട്ടല്ല.അവർ ചെയ്യാതിരുന്നതുകൊണ്ട് ജനങ്ങൾ എന്നെ ശ്രദ്ധിക്കുന്നു എന്ന് മാത്രം.

കേരളത്തിൽ മാധ്യമപ്രവർത്തകരുടെ പല കൂട്ടായിമകളും ഉണ്ട്.അത് പോലെ ഇംഗ്ളീഷ് മധ്യപ്രവത്തകരുടെ കൂട്ടായിമകൾ നിലവിൽ ഉണ്ടോ?

തീർച്ചയായിട്ടും ഉണ്ടായിരുന്നു.ഐ ജെ എ എന്നുള്ള വളരെ ശക്തിയുള്ള ഒരു യൂണിയൻ ഉണ്ടായിരുന്നു.എന്നാൽ തൊണ്ണൂറുകളുടെ പകുതിയോടെ പല മാനേജ്‌മെന്റുകളും കരാർ വ്യവസ്ഥ നടപ്പിലാക്കി. അതിന് ശേഷം തൊഴിലാളി യൂണിയൻ പ്രസ്ഥാനം ഇല്ലാതെയാവുകയിരുന്നു.

മലയാളികളായ മറ്റ് മാധ്യപ്രവർത്തകരുമായി സൗഹ്രദം പുലർത്തുന്നുണ്ടോ?

തീർച്ചയായും,പ്രിന്റ് മീഡിയയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ഉള്ളത് ബംഗാളികളും മലയാളികളും ആണ്.അങ്ങനെ സൗഹൃദം ഉണ്ട്.

എന്ന് മുതലാണ് അങ് ടെലെഗ്രാഫിന്റെ പത്രാധിപരായത്?

പത്രാധിപരായത് 2016 മുതലാണ്.2007 മുതൽ ന്യൂസ് സെക്ഷന്റെ ചുമതല എനിക്കായിരുന്നു,എനിക്ക് മുൻപ് ഉണ്ടായിരുന്ന അവിക് സർക്കാർ വിരമിച്ചപ്പോൾ ആ ചുമതല എനിക്കായി

പത്രാധിപർ എന്ന ചുമതല ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ?

എന്ത് ചെയ്താലും രണ്ടും മൂന്നും അഭിപ്രായം കാണുമല്ലോ. അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.പിന്നെ ഇപ്പോൾ കൂടുതലും കണ്ട് വരുന്നത് കൽക്കട്ടയിൽ ഇരുന്നു ഒരു ന്യൂസ് എഴുതിയാൽ മധ്യപ്രദേശിലോ മഹാരാഷ്ട്രയിലോ കേസ് കൊടുക്കും.ഇത് ചിലപ്പോൾ നമ്മൾ അറിയില്ല.എവിടെയെങ്കിലും യാത്രക്ക് പോകുമ്പോൾ വാറന്റ് ഉണ്ടെങ്കിൽ അവർക്ക് നമ്മളെ ബുദ്ധിമുട്ടിക്കാനാകും.അങ്ങനെയുള്ള സാഹചര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്

കേസുകൾ വരുമ്പോൾ മാനേജ്‌മെന്റിന്റെ ഇടപെടലുകൾ എങ്ങനെയാണ്?

മാനേജ്‌മെന്റ് തെന്നെ കേസുകൾ കൈകാര്യം ചെയ്യറാണ് പതിവ്.അതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരാറില്ല.എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും കേസുകൾ നോക്കുന്നതിനായി മാത്രം ഒരു വിഭാഗം ഉണ്ട്.അത് ഏറെ ചിലവേറിയതുമാണ്.

എങ്ങനെയാണ് മധ്യപ്രവർത്തനത്തിലേക്ക് എത്തുന്നത്?

പത്താം ക്ലാസ് മുതൽ മധ്യപ്രവർത്തനത്തിൽ താൽപ്പര്യം ഉണ്ടായിരുന്നു.ഒന്നുകിൽ ആർമിയിൽ ചേരണം അല്ലങ്കിൽ മാധ്യപ്രവർത്തകൻ ആവണം എന്നായിരുന്നു ആഗ്രഹം.പിന്നീട് തിരുവനന്തപുരത്ത് ജേണലിസം പഠിച്ചു.വേണാട് പത്രിക എന്ന പത്രത്തിൽ ആദ്യം ജോലി ചെയ്തു. ഒരു പ്രസിൽ പ്രൂഫ് നോക്കാൻ എത്തിയപ്പോഴാണ് വേണാട് പത്രികയിലെ ജനാർദ്ദനൻ സാറിനെ കാണുന്നത്. തർജ്ജമ ചെയ്തു തുടങ്ങി. നിയമസഭയും റിപ്പോർട്ട് ചെയ്തു. ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഒരു വര്ഷം ഡെൽഹിയിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു.

കൽക്കട്ട ഇഷ്ടപ്പെട്ടോ?കൽക്കട്ട നഗരത്തെകുറിച്ച് എന്താണ് അഭിപ്രായം?

ചെറുപ്പം മുതൽ തന്നെ കൽക്കട്ടയിൽ പോണം എന്ന്നായിരുന്നു ആഗ്രഹം.മാധ്യമ പ്രവത്തനത്തിലൂടെ കൂടുതൽ കൊൽക്കത്തയെ പറ്റി അടുത്ത് അറിയാൻ സാധിച്ചു

അവിടെ ജോലി ചെയ്യുന്ന സമയത്ത് ബംഗാൾ മോഡൽ തകരുന്നത് അറിവിലുണ്ടായിരുന്നോ?

അത് തിരിച്ചറിയാൻ അൽപ്പം വൈകി. ടെലിഗ്രാഫ് പത്രം തുടങ്ങുന്നത് 1982 ൽ ആണ്.ഞാൻ ജോലിയിൽ പ്രവേശിക്കുന്നത് 1996 ൽ ആണ്.അതിന് മുൻപ് തന്നെ ആനന്ദബസാർ പത്രിക എന്ന ഒരു പത്രം അച്ചടിക്കുന്നുണ്ടായിയുന്നു.ആനന്ദബസാർ പത്രികയുടെ അന്നത്തെ ശൈലി ഇടത്തെ പക്ഷത്തെ എതിർക്കുക എന്നതായിരുന്നു.എന്നാൽ പോലും പത്രത്തിന്റെ സർക്കുലേഷനെ അത് ബാധിച്ചിട്ടില്ല.കാരണം കോൺഗ്രസ്സിന് അന്നും ഒരു അടിത്തട്ട് ഉണ്ടായിയന്നു.എന്നാൽ 2006 മുതലാണ് മുഴുവനായും ബംഗാൾ മോഡൽ തകർന്ന് തുടങ്ങുന്നത്.നന്ദിഗ്രാമും സിന്ധൂരും എല്ലാം വന്നപ്പോൾ കൃത്യമായ ഒരു ചിത്രം കിട്ടി.

എങ്ങനെയാണ് തുടർച്ചയായി മുപ്പത് വര്ഷം ഭരണം നിലനിര്ത്താന് ഇടതുപക്ഷത്തിന് സാധിച്ചു?പെട്ടന്ന് പാർട്ടിയുടെ അടിവേര് ഇളകി പോകാൻ ഉണ്ടായ കാരണം എന്തായിരുന്നു?

മലയാളത്തിലെ മാധ്യമപ്രവർത്തനത്തെകുറിച്ച് പറയുമ്പോൾ കേരളത്തിലുള്ളവരുടെ മനസ്സിലേക്ക് ആദ്യം വരുന്നത് പേര് സ്വേദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പേരാണ്.ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തന മേഖലകളിൽ ഒരുപാട് മലയാളികൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്.ഇപ്പോഴും അറേബ്യാൻ രാജ്യങ്ങങ്ങളിലെ ശക്തികേദ്രങ്ങൾ മലയാളികൾ തന്നെയാണ്.

ഇന്ത്യയിലെ ഇംഗ്ലീഷ് ജേണലിസത്തിന്റെ കേരളത്തിൽ നിന്നുമുള്ള ശ്രദ്ധേയരാ ഏറ്റവും ഒടുവിലത്തെ കണ്ണി താങ്കൾ ആണ്.ഒട്ടനവധി പ്രതിപാധാനരായ മധ്യപ്രവർത്തകരുടെ നിരയിൽ കേരളം അങ്ങയെ കണക്കാക്കുമ്പോൾ അതിൽ അഭിനമില്ലേ?

തീർച്ചയായും അഭിമാനമുണ്ട്.അത്രയും ഉയരങ്ങളിൽ ഏത്തൻ ഉള്ളത് ഞാൻ ചെയ്തിട്ടുണ്ടോ എന്ന എനിക്കറിയില്ല. സി പി കുരുവിള അടക്കമുള്ളവർ എന്നേക്കാൾ മികച്ച രീതിയിൽ മാധ്യപ്രവർത്തനം ചെയ്തവരാണ്,വളരെ അധികം വെല്ലുവിളികൾ നേരിട്ടവരാണ്. എന്നെ ഇത്രയും ശ്രദ്ധിക്കാൻ കാര്യം ഞാൻ മൂക്കില രാജ്യത്തെ മുറിമൂക്കൻ രാജാവായത്കൊണ്ടാകാം.ടെലിഗ്രാഫ് പത്രം ചെയ്യുന്നത് പോലെ മറ്റ് പത്രങ്ങൾ ചെയ്യാത്തത് അവർക്കൊന്നും കഴിവില്ലാഞ്ഞിട്ടല്ല.അവർ ചെയ്യാതിരുന്നതുകൊണ്ട് എന്നെ ശ്രദ്ധിക്കുന്നു.

കേരളത്തിലെ മാധ്യമപ്രവർത്തകരുടെ പല കൂട്ടായിമകളും ഉണ്ട്.അത് പോലെ ഇംഗ്ളീഷ് മധ്യപ്രവത്തകരുടെ കൂട്ടായിമകൾ നിലവിൽ ഉണ്ടോ?

തീർച്ചയായിട്ടും ഉണ്ടായിരുന്നു.ഐ ജെ എ എന്നുള്ള വളരെ ശക്തിയുള്ള ഒരു യൂണിയൻ ഉണ്ടായിരുന്നു.എന്നാൽ തൊണ്ണൂറുകളുടെ പകുതിയോടെ പല മാനേജ്‌മെന്റുകളും കരാർ വ്യവസ്ഥ നടപ്പിലാക്കി. അതിന് ശേഷം തൊഴിലാളി യൂണിയൻ പ്രസ്ഥാനം ഇല്ലാതെയാവുകയിരുന്നു.

മലയാളികളായ മറ്റ് മാധ്യപ്രവർത്തകരുമായി സൗഹ്രദം പുലർത്തുന്നുണ്ടോ?

തീർച്ചയായും,പ്രിന്റ് മീഡിയയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ഉള്ളത് ബംഗാളികളും മലയാളികളും ആണ്.അങ്ങനെ സൗഹൃദം ഉണ്ട്.

എന്ന് മുതലാണ് അങ് ടെലെഗ്രാഫിന്റെ പത്രാധിപരായത്?

പത്രാധിപരായത് 2016 മുതലാണ്.2007 മുതൽ ന്യൂസ് സെക്ഷന്റെ ചുമതല എനിക്കായിരുന്നു,എനിക്ക് മുൻപ് ഉണ്ടായിരുന്ന അവിക് സർക്കാർ വിരമിച്ചപ്പോൾ ആ ചുമതല എനിക്കായി .

പത്രാധിപർ എന്ന ചുമതല ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ?

എന്ത് ചെയ്താലും രണ്ടും മൂന്നും അഭിപ്രായം കാണുമല്ലോ. അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.പിന്നെ ഇപ്പോൾ കൂടുതലും കണ്ട് വരുന്നത് കൽക്കട്ടയിൽ ഇരുന്നു ഒരു ന്യൂസ് എഴുതിയാൽ മധ്യപ്രദേശിലോ മഹാരാഷ്ട്രയിലോ കേസ് കൊടുക്കും.ഇത് ചിലപ്പോൾ നമ്മൾ അറിയില്ല.എവിടെയെങ്കിലും യാത്രക്ക് പോകുമ്പോൾ വാറന്റ് ഉണ്ടെങ്കിൽ അവർക്ക് നമ്മളെ ബുദ്ധിമുട്ടിക്കാനാകും.

കേസുകൾ വരുമ്പോൾ മാനേജ്‌മെന്റിന്റെ ഇടപെടലുകൾ എങ്ങനെയാണ്?

മാനേജ്‌മെന്റ് തെന്നെ കേസുകൾ കൈകാര്യം ചെയ്യറാണ് പതിവ്.അതിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരാറില്ല.

എങ്ങനെയാണ് മധ്യപ്രവർത്തനത്തിലേക്ക് എത്തുന്നത്?

പത്താം ക്ലാസ് മുതൽ താൽപ്പര്യം ഉണ്ടായിരുന്നു.ഒന്നുകിൽ ആർമിയിൽ ചേരണം അല്ലങ്കിൽ മാധ്യപ്രവർത്തകൻ ആവണം എന്നായിരുന്നു ആഗ്രഹം. പിന്നീട് തിരുവനന്തപുരത്ത് ജേണലിസം പഠിച്ചു.വേണാട് പത്രിക എന്ന പത്രത്തിൽ ആദ്യം ജോലി ചെയ്തു.പിന്നീട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഒരു വര്ഷം ഡെൽഹിയിൽ ജോലി ചെയ്തു.

കൽക്കട്ട ഇഷ്ടപ്പെട്ടോ?കൽക്കട്ട നഗരത്തെകുറിച്ച് എന്താണ് അഭിപ്രായം?

ചെറുപ്പം മുതൽ തന്നെ കൽക്കട്ടയിൽ പോണം എന്ന്നായിരുന്നു ആഗ്രഹം.

അവിടെ ജോലി ചെയ്യുന്ന സമയത്ത് ബംഗാൾ മോഡൽ തകരുന്നത് അറിവിലുണ്ടായിരുന്നോ?

ബംഗാളിൽ പാർട്ടിക്ക് വളരെ ശക്തമായ പാർട്ടി അടിത്തറ ഉണ്ടായിരുന്നു എന്നതാണ് പ്രധാന കാരണം.പിന്നീട് കോൺഗ്രസിന്റെ ഭരണം പല ചട്ടമ്പികളും ഏറ്റെടുക്കുകയുണ്ടായി അതും ഇടതുപക്ഷത്തിന് ഗുണം ചെയ്തു.പിന്നീട് കമ്യുണിസ്റ്റ് പാർട്ടിക്ക് വോട്ട് കിട്ടാത്ത സ്ഥലങ്ങളിൽ റേഷൻ വിതരണം പോലും ശിക്ഷ എന്ന രീതിയിൽ തടഞ്ഞു വച്ചിട്ടുണ്ട്. കൂടാതെ ബംഗാളി സാഹിത്യവും അവരെ ഒരുപാട് സഹായിച്ചു.ഇതിൽ ഇടത്പക്ഷത്തിന്റെ പതനത്തിന് പ്രധാന കാരണങ്ങൾ. അവിടുത്തെ തൊഴില്ലായിമ തന്നെ ആയിരുന്നു. എന്നാൽ യുവ ഇടത്പക്ഷ സാഖാക്കൾ. നല്ല വീടുകൾ വക്കുന്നതും, ജീവിതം നന്നായിട്ട് മുന്നോട്ട് പോകുമ്പോഴും സാധാരണക്കാരായ ജനങ്ങൾ പട്ടിണിയിൽ നിന്നും പട്ടിണിയിലേക്ക് തന്നെ പോയിരുന്നു എന്നതാണ് വാസ്തവം. ഇതൊരു പ്രധാന കാരണമായി.പിന്നെ അവിടെ ഉണ്ടായിരുന്ന പല ഫാക്റ്ററികളും യൂണിയന്റെ സമരങ്ങൾ മൂലം പൂട്ടി പോയി അതെല്ലാം കടുത്ത തൊഴില്ലായിമയിലേക്കും പട്ടിണിയിലക്കും വഴിവച്ചു എന്നതാണ്.ആ സമയത്തും സഖാക്കളുടെ ജീവിത നിലവാരം ഉയർന്നു തെന്നെ ആയിരുന്നു.കൂടാതെ അന്ന് കേദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരുപാട് അവഗണനകൾ നേരിട്ടതും ഈ പതനത്തിന്റെ ആക്കം കൂട്ടി.

ജ്യോതി ഭാസുവിനെ മാറ്റിയത് തിരിച്ചടിയായിട്ടുണ്ടോ?

ജ്യോതി ഭാസുവിന് മാറ്റിയത് ഒരു തിരിച്ചടി ആയി എന്ന് എനിക്ക് തോന്നുന്നില്ല.അതിൽ കൂടുതൽ ബുധ്ധധേവ് പട്ടാചാര്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.എന്നാൽ സിന്ധൂരിൽ പോലും പാർട്ടി അദ്ദേഹത്തിന് എതിരായിരുന്നു അല്ലങ്കിൽ കൂടെ നിന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

മമത ബാനർജി എങ്ങനെയാണ് ഇത്ര വേഗം അവിടെ വളരുന്നത് ?

അതൊരു പെട്ടന്നുള്ള മാറ്റം അല്ലായിരുന്നു. അവർ ഒരുപാട് പൊരുതിയയാണ് അവർ ഇവിടെ വരെ എത്തിയത്.അവർക്ക് ജനങ്ങളുമായി വളരെ അധികം ബന്ധം ഉണ്ടായിരുന്നു.ഒരു ലക്ഷ്യം വച്ചാൽ അവർ അതിൽ എത്തും വരെ മുന്നോട്ട് പോകും എന്നതാണ്.

മമതയ്ക്ക് ഒരുപാട് സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടോ ബംഗാളിൽ ?

ഒരിക്കലും ഇല്ല. ആദ്യ കാലഘട്ടങ്ങളിൽ സുരക്ഷ പോലും വേണ്ട എന്നാണ് അവർ പറഞ്ഞിരുന്നത്.പക്ഷേ പൊതുജനങ്ങളുടെ ഇടയിൽ ഇറങ്ങുമ്പോൾ സുരക്ഷ ഭീഷണി ഉഉണ്ടായപ്പോൾ ആണ് ഇപ്പോൾ കാണുന്ന പോലെ എങ്കിലും സുരക്ഷാ ആക്കിയത്.

മമതയുടെ രാഷ്ട്രീയഭാവി എങ്ങനെ കാണുന്നു?.

മമത ജീവനോടെ ഉള്ളടുത്തോളം കാലം അങ്ങനെ ചോദ്യത്തിന്റെ പോലും ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്.അവർ ദേശിയ രാഷ്ട്രീയത്തിലേക്ക് മാറിയാൽ മാത്രമേ അങ്ങനെ ഒരു ചോദ്യത്തിന് പോലും പ്രസക്തിയുള്ളൂ.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05- 2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)