- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂർ മരിച്ചനിലയിൽ; വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന ബോളിവുഡ് നിർമ്മാതാവു ജീവനൊടുക്കിയതെന്നു സംശയം; മരണം വിഷം ഉള്ളിൽച്ചെന്നെന്നും കെട്ടിടത്തിൽനിന്നു ചാടിയെന്നും റിപ്പോർട്ടുകൾ
ഹൈദരാബാദ്: പ്രമുഖ നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധയുടെ ഭർത്താവും ബോൡവുഡ് നിർമ്മാതാവുമായ നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ ഓഫീസിൽ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം, അദ്ദേഹം ഓഫീസ് കെട്ടിടത്തിൽനിന്നു ചാടിയാണ് ജീവനൊടുക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണം വ്യക്തമല്ല. എന്നാൽ ഇദ്ദേഹം വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1985ലാണ് നിഥിനും ജയസുധയും വിവാഹിതരായത്. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. ബോളിവുഡ് നടൻ ജിതേന്ദ്രയുടെ ബന്ധുവാണ് നിതിൻ കപൂർ. നിർമ്മാതാവായിരുന്ന നിഥിൻ കപൂർ നിരവധി ബോളിവുഡ് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ജയസുധ മുന്പ് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിൽ എത്തിയിരുന്നു. ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ ജയസുധ പ്രധാന വേഷത്തിലെത്തി.
ഹൈദരാബാദ്: പ്രമുഖ നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധയുടെ ഭർത്താവും ബോൡവുഡ് നിർമ്മാതാവുമായ നിഥിൻ കപൂറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുംബൈയിലെ ഓഫീസിൽ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അതേസമയം, അദ്ദേഹം ഓഫീസ് കെട്ടിടത്തിൽനിന്നു ചാടിയാണ് ജീവനൊടുക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ജീവനൊടുക്കുന്നതിലേക്കു നയിച്ച കാരണം വ്യക്തമല്ല. എന്നാൽ ഇദ്ദേഹം വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1985ലാണ് നിഥിനും ജയസുധയും വിവാഹിതരായത്. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. ബോളിവുഡ് നടൻ ജിതേന്ദ്രയുടെ ബന്ധുവാണ് നിതിൻ കപൂർ. നിർമ്മാതാവായിരുന്ന നിഥിൻ കപൂർ നിരവധി ബോളിവുഡ് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.
ജയസുധ മുന്പ് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിൽ എത്തിയിരുന്നു. ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ ജയസുധ പ്രധാന വേഷത്തിലെത്തി.