മസ്‌കറ്റ്: രാജ്യത്തെ നാളെ മുതൽ ചൂടൻ കാലാവസ്ഥയ്ക്ക് തുടക്കമാകും. എല്ലാ വർഷത്തേക്കാളും മസ്‌കറ്റിൽ ഇത്തവണ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.മസ്‌കറ്റിൽ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ചൂട് 40 ഡിഗ്രി കടക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഹൈമ, സൂർ, ഇബ്രി തുടങ്ങിയ സ്ഥലങ്ങളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്.

ഏപ്രിൽ പകുതിയോടെയാണ് സാധാരണ രാജ്യത്ത് വേനൽക്കാലം തുടങ്ങുക. ഒക്ടോബർ പകുതി വരെ ഉഷ്ണകാലം തുടരും. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് ഉയർന്ന താപനില അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ നിർമ്മാണത്തൊഴിലാളികൾ അടക്കം പുറത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12.30 മുതൽ 3.30 വരെ ഒഴിവുസമയം അനുവദിക്കാറുണ്ട്.