- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളിൽ ദർശനത്തിന് പെയ്ഡ് ക്യൂ വേണ്ടെന്ന് ഹൈക്കോടതി; പണം നല്കി ശ്രീകോവിലിന് അടുത്തുനിന്ന് പ്രാർത്ഥിക്കാനുള്ള സൗകര്യങ്ങൾ കോടതി വിലക്കി; പണത്തിന്റെ മൂല്യമനുസരിച്ച് ദർശനം വേണ്ട; ദെവആരാധനയ്ക്ക് എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നും കോടതി
ചെന്നൈ: ക്ഷേത്രങ്ങളിൽ ദർശനത്തിന് ''പെയ്ഡ് ക്യൂ'' വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളിൽ ദൈവ ആരാധനയ്ക്ക് എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നും കോടതി പറഞ്ഞു. പണം നല്കി പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നത് കോടതി വിലക്കി. ഒട്ടു മിക്ക പ്രമുഖ ക്ഷേത്രങ്ങളിലും പണം നല്കി ശ്രീകോവിലിനോട് അടുത്തു നിന്നു പ്രാർത്ഥിക്കുവാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യമാണ് കോടതി വിധിയോടെ അവസാനിക്കുന്നത്. ഇത്തരത്തിലുള്ള സ്പെഷ്യൽ ദർശനങ്ങൾ ഭരണഘടനയുടെ അനുച്ഛേദം 14നേയും 25നേയും ഖണ്ഡിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ആരാധനാലയങ്ങളും ജീവകാരുണ്യ സംഘടനകളും ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്നതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളിലെ പെയ്ഡ് ദർശനം എന്നറിയപ്പെടുന്ന പരിപാടിക്കെതിരെ നീണ്ട നാളുകളായി പോരാടുന്ന ഇൻഡിക് കളക്ടീവ് ട്രസ്റ്റ് എന്ന സംഘടനയാണ് പൊതുതാത്പര്യ ഹർജി നല്കിയത്. ക്ഷേത്രത്തിൽ എത്തുന്ന കൂടുതൽ ഭക്തരും ഇത്തരത്തിൽ പെയ്ഡ് ദർശനങ്ങളെ എതിർക്കുന്നവരാണെന്ന് സംഘടനയുടെ മാനേജിങ് ട്രസ്റ്റി അഭിപ്രായപ്പെട്ടത്. ഭക്തർ
ചെന്നൈ: ക്ഷേത്രങ്ങളിൽ ദർശനത്തിന് ''പെയ്ഡ് ക്യൂ'' വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളിൽ ദൈവ ആരാധനയ്ക്ക് എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നും കോടതി പറഞ്ഞു. പണം നല്കി പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നത് കോടതി വിലക്കി.
ഒട്ടു മിക്ക പ്രമുഖ ക്ഷേത്രങ്ങളിലും പണം നല്കി ശ്രീകോവിലിനോട് അടുത്തു നിന്നു പ്രാർത്ഥിക്കുവാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യമാണ് കോടതി വിധിയോടെ അവസാനിക്കുന്നത്. ഇത്തരത്തിലുള്ള സ്പെഷ്യൽ ദർശനങ്ങൾ ഭരണഘടനയുടെ അനുച്ഛേദം 14നേയും 25നേയും ഖണ്ഡിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ആരാധനാലയങ്ങളും ജീവകാരുണ്യ സംഘടനകളും ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്നതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ക്ഷേത്രങ്ങളിലെ പെയ്ഡ് ദർശനം എന്നറിയപ്പെടുന്ന പരിപാടിക്കെതിരെ നീണ്ട നാളുകളായി പോരാടുന്ന ഇൻഡിക് കളക്ടീവ് ട്രസ്റ്റ് എന്ന സംഘടനയാണ് പൊതുതാത്പര്യ ഹർജി നല്കിയത്. ക്ഷേത്രത്തിൽ എത്തുന്ന കൂടുതൽ ഭക്തരും ഇത്തരത്തിൽ പെയ്ഡ് ദർശനങ്ങളെ എതിർക്കുന്നവരാണെന്ന് സംഘടനയുടെ മാനേജിങ് ട്രസ്റ്റി അഭിപ്രായപ്പെട്ടത്. ഭക്തർക്ക് ഇത്തരം ദർശനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
തിരുപ്പതി, പഴനി,മധുര തുടങ്ങിയ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ പണം നൽകിയുള്ള ദർശനമാണ് നടക്കുന്നത്. തമിഴ്‌നാട്ടിലും ഇത്തരം ദർശനങ്ങൾ ധാരാളമായി നടക്കുന്നുണ്ട്.