- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് 90 ശതമാനം വിശ്വാസികളും ദലിതർ ക്ഷേത്രത്തിൽ കയറുന്നതിന് എതിരായിരുന്നു; ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷവും വർഷങ്ങൾ കഴിഞ്ഞാണ് അവർ അമ്പലങ്ങളിൽ കയറിയത്; ദലിതരെ പ്രവേശിപ്പിക്കാനായുള്ള ഘോഷയാത്ര കണ്ടുപോലും അന്നത്തെ 'കുലസ്ത്രീകൾ' കരഞ്ഞ് ഓടുകയായിരുന്നു; മഹാരാജാവ് പറഞ്ഞാലും തങ്ങൾ ആചാരം ലംഘിക്കില്ലെന്ന് പറഞ്ഞവർ കൂട്ടമായി ക്ഷേത്രങ്ങളിലെത്തി; ശബരിമല സമരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ക്ഷേത്ര പ്രവേശനവും ചർച്ചയാവുന്നു
തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേനമന്യേയുള്ള സ്ത്രീ പ്രവേശനത്തിന്റെപേരിൽ സംഘപരിവാർ സംഘടനകൾ കടുത്ത പ്രക്ഷോഭം നടത്തുമ്പോൾ പഴയ ക്ഷേത്രപ്രവേശന വിളംബരം ചർച്ചയാക്കി സോഷ്യൽ മീഡിയ.90 ശതമാനം വിശ്വാസികളും അന്ന് ക്ഷേത്രപ്രവേശനത്തിന് എതിരായിരുന്നെന്നും ന്യൂനപക്ഷം വരുന്ന ്നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമ ആശയക്കാരുമാണ് അന്നും സാമൂഹിക നീതിയുടെ പക്ഷത്തുനിന്നത്. 'വൈക്കത്തും ഗുരുവായൂരിലുമടക്കം നടന്ന വലിയ പ്രക്ഷോഭങ്ങൾ നമ്മുടെ നാട്ടിലുണ്ടാക്കിയ മാറ്റമാണ് ദലിതർക്ക് വഴിനടക്കാനുള്ള അവകാശവും ക്ഷേത്രപ്രവേശവുമൊക്കെ. അന്നും വിശ്വാസികൾ സംഘടിതമായി അതിന് എതിരായിരുന്നു.ഇന്ന് അധസ്ഥിതർക്ക പ്രവേശനം കൊടുക്കാത്ത ഒരു ക്ഷേത്രത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ വയ്യ. ശബരിമല വിഷയത്തിലും ഭാവിയിൽ അതാണ് സംഭവിക്കുക.'- എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടുന്നു. 1936 ലാണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം. 1931 ൽ ഗുരുവായൂർ സത്യഗ്രഹം.1924 ലാണ് നവോത്ഥാന നായകനായ കുറുമ്പൻ ദൈവത്താന്റെ നേതൃത്വത്തിൽ ഐതിഹാസികമായ സമരത്തിലൂട
തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേനമന്യേയുള്ള സ്ത്രീ പ്രവേശനത്തിന്റെപേരിൽ സംഘപരിവാർ സംഘടനകൾ കടുത്ത പ്രക്ഷോഭം നടത്തുമ്പോൾ പഴയ ക്ഷേത്രപ്രവേശന വിളംബരം ചർച്ചയാക്കി സോഷ്യൽ മീഡിയ.90 ശതമാനം വിശ്വാസികളും അന്ന് ക്ഷേത്രപ്രവേശനത്തിന് എതിരായിരുന്നെന്നും ന്യൂനപക്ഷം വരുന്ന ്നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമ ആശയക്കാരുമാണ് അന്നും സാമൂഹിക നീതിയുടെ പക്ഷത്തുനിന്നത്. 'വൈക്കത്തും ഗുരുവായൂരിലുമടക്കം നടന്ന വലിയ പ്രക്ഷോഭങ്ങൾ നമ്മുടെ നാട്ടിലുണ്ടാക്കിയ മാറ്റമാണ് ദലിതർക്ക് വഴിനടക്കാനുള്ള അവകാശവും ക്ഷേത്രപ്രവേശവുമൊക്കെ.
അന്നും വിശ്വാസികൾ സംഘടിതമായി അതിന് എതിരായിരുന്നു.ഇന്ന് അധസ്ഥിതർക്ക പ്രവേശനം കൊടുക്കാത്ത ഒരു ക്ഷേത്രത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ വയ്യ. ശബരിമല വിഷയത്തിലും ഭാവിയിൽ അതാണ് സംഭവിക്കുക.'- എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം ചൂണ്ടിക്കാട്ടുന്നു.
1936 ലാണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം. 1931 ൽ ഗുരുവായൂർ സത്യഗ്രഹം.1924 ലാണ് നവോത്ഥാന നായകനായ കുറുമ്പൻ ദൈവത്താന്റെ നേതൃത്വത്തിൽ ഐതിഹാസികമായ സമരത്തിലൂടെ ക്ഷേത്രപ്രവേശനാനുമതി നേടിയത്.ക്ഷേത്രപ്രവേശന വിളംബരത്തിനു ഒരു വ്യാഴവട്ടം മുമ്പ് ചെങ്ങന്നൂർ, ആറന്മുള ക്ഷേത്രങ്ങളിൽ പട നയിച്ചാണ് അന്നത്തെ അധഃസ്ഥിത സമൂഹം ക്ഷേത്രപ്രവേശനാനുമതി നേടിയത്. എന്നിട്ടും അന്ധവിശ്വാസവും ഭയവും ആശങ്കകളുംമൂലം ബഹുഭൂരിപക്ഷവും വർഷങ്ങളോളം മടിച്ചു നിന്നുവെന്നത് ചരിത്രം.കൊല്ലവർഷം 1099 (1924) വൃശ്ചികം ഒമ്പതിന് വൈകിട്ട് അഞ്ചിന് ചെങ്ങന്നൂരിലുള്ള അഡ്വ. കല്ലൂർ നാരായണപിള്ളയുടെ വക്കീൽ ഓഫീസിനു മുന്നിൽനിന്നാണ് ഘോഷയാത്ര നീങ്ങിയത്. തോട്ടപ്പുഴശ്ശേരി, ഇടയാറന്മുള, എരുമക്കാട്, കിടങ്ങന്നൂർ, പുത്തൻകാവ്, മാലക്കര തുടങ്ങിയ പ്രദേശങ്ങളിലെ നാലായിരത്തോളം പുലയ സമുദായ അംഗങ്ങളാണ് തീണ്ടാപ്പാടു തകർത്തു നീങ്ങിയത്.
ഘോഷയാത്ര ക്ഷേത്രത്തിലെത്തിയതോടെ തൊഴാൻ എത്തിയ സവർണ സ്ത്രീ പുരുഷന്മാർ കരഞ്ഞുകൊണ്ട് ചിതറി ഓടി. ദേവസ്വം ജീവനക്കാർ കവാടങ്ങൾ പുറത്തുനിന്നു പൂട്ടി. അവിടെ ഓടിയെത്തിയ സ്വാമി നിരജ്ഞനാനന്ദ, സ്വാമി വാക് വിശ്വരാനന്ദ, ജസ്റ്റീസ് രാമൻ തമ്പി, അഡ്വ. കല്ലൂർ നാരായണപിള്ള, അഡ്വ. പി ജി ഗോവിന്ദപ്പിള്ള തുടങ്ങിയവർ പുറത്ത് തടിച്ചുകൂടിയ സവർണരോട് വിശദമായി സംസാരിച്ചു. പ്രകോപിതരായ സമൂഹം തിരിച്ചുപോയി. ആ രാത്രി ക്ഷേത്രത്തിനുള്ളിൽ ഘോഷയാത്രക്കാർ കഴിഞ്ഞു. ദൈവത്താൻ വഴിപാടിനായി ഒരു രൂപ അടച്ച് രസീത് വാങ്ങിയിരുന്നു.
തൊട്ടടുത്ത വർഷം (1925) ഇതേപോലെ ദൈവത്താൻ സ്വന്തം നാട്ടിലെ ആറന്മുള ക്ഷേത്രത്തിലും കയറി പ്രവേശനാനുമതി നേടിയിരുന്നു. എന്നാൽ പിന്നെയും വർഷങ്ങൾക്കു ശേഷമാണ് അധസ്ഥിത സമൂഹത്തിലെ ബഹുഭൂരിപക്ഷവും ക്ഷേത്രത്തിൽ ഭയാശങ്കകളില്ലാതെ കയറി തുടങ്ങിയത്. സവർണ സമൂഹത്തിലെ ഉൽപ്പതിഷ്ണുക്കളുടെ സഹായം കൂടി ലഭിച്ചതുകൊണ്ടു മാത്രമാണ് ഇത്തരം ഇതിഹാസ സമരം വിജയിച്ചത്.
കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും സമാനമായ അവസ്ഥയായിരുന്നു.'ചങ്ങലയിൽനിന്ന് മോചിപ്പിക്കപ്പെട്ട അടിമകൾ എന്തുചെയ്യണമെന്ന് റിയാതെ യജമാനന്റെ അടുത്ത് എത്തിയ കഥ, അടിമത്ത നിരോധനത്തിന്റെ സമയത്ത് അമേരിക്കയിൽ ഒക്കെ ഉണ്ടായിരുന്നു. ഇരകൾക്ക് ബന്ദിയാവർരോട് തോനുന്നുപോലുള്ള സ്റ്റോക്ക്ഹോം സിൻഡ്രോമാണ് ഇതിന്റെ അടിസ്ഥാനം. അതിൽനിന്ന് കരകയാറാൻ സമയമെടുക്കും. മാത്രമല്ല അടുത്ത പത്തുവർഷം കഴിയുമ്പോഴേക്കും ശബരിമലയിലെ പ്രധാനവരുമാനവും സ്ത്രീകളിൽനിന്നായിരക്കും'- എഴുത്തുകാരനും ഗവേഷകനുമായ ഡോ മനോജ് രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.