- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭഗവാനെന്തിനാ കമ്പവിളക്ക്..!? പുനർനിർമ്മിക്കാൻ കൊണ്ടുപോയ ഹരിപ്പാട് ക്ഷേത്രത്തിലെ കമ്പവിളക്കിൽ തിരിമറി നടത്തിയ കേസ് തെളിവിന്റെ അഭാവത്തിൽ തള്ളി; നിർണ്ണായകമായത് പ്രോസിക്യൂഷന്റെ മലക്കം മറിച്ചിൽ
ആലപ്പുഴ: പ്രോസിക്യൂഷൻ മലക്കംമറിഞ്ഞു. ഒടുവിൽ ഭഗവാന്റെ കമ്പവിളക്ക് അടിച്ചുമാറ്റി മായം ചേർത്ത് പുനർനിർമ്മാണം നടത്തിയവരെ കോടതി വെറുതെ വിട്ടു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഭഗവാന്റെ സ്വത്തല്ലെയെന്ന് കരുതിയാണ് പ്രോസിക്യൂഷൻ കണ്ണടച്ചത്. കേസ് ശക്തമായി വാദിച്ച പ്രോസിക്യൂഷന് അവസാന സമയം ഒന്നും തെളിയിക്കാൻ പറ്റിയില്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇപ്പോൾ ഭഗവാന്റെ വിളക്കിൽ പ്രോസിക്യൂഷനും കണ്ണുണ്ടായിരുന്നോ എന്ന സംശയമാണ് നാട്ടുകാർക്കിടയിൽ. ഹരിപ്പാട് സുബ്രഹ്മണ്യംസ്വാമി ക്ഷേത്രത്തിലെ പുരാതനമായ കമ്പവിളക്ക് പുനർനിർമ്മിച്ചതുമായി ബന്ധപ്പെട്ടാണ് ഏറെനാളായി വിവാദം നിലനിന്നത്. ഇതിനാണ് കഴിഞ്ഞദിവസം വിരാമമായത്. ഒന്നാം പ്രതി തിരുവാഭരണ കമ്മീഷണർ തിരുവനന്തപുരം സ്വാതിനഗർ ബ്‌ളോക്ക് നമ്പർ 419- ാം വീട്ടിൽ രാജശേഖരൻ നായർ, രണ്ടാം പ്രതി മണക്കാട് ശ്രീകൃഷ്ണഭവനത്തിൽ കൃഷ്ണൻ തമ്പി, മൂന്നാം പ്രതി പരേതയായ ഗീത ചന്ദ്രൻ, നാലാം പ്രതി സബ് കോൺട്രാക്ടർ മാന്നാർ ആലക്കൽ കാവുങ്കൽ മഠത്തിൽ രാജൻ ആചാരി, അഞ്ചാം പ്രതി മാന്നാർ കുറ്റിമുക്ക് നവക്കാവ
ആലപ്പുഴ: പ്രോസിക്യൂഷൻ മലക്കംമറിഞ്ഞു. ഒടുവിൽ ഭഗവാന്റെ കമ്പവിളക്ക് അടിച്ചുമാറ്റി മായം ചേർത്ത് പുനർനിർമ്മാണം നടത്തിയവരെ കോടതി വെറുതെ വിട്ടു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഭഗവാന്റെ സ്വത്തല്ലെയെന്ന് കരുതിയാണ് പ്രോസിക്യൂഷൻ കണ്ണടച്ചത്. കേസ് ശക്തമായി വാദിച്ച പ്രോസിക്യൂഷന് അവസാന സമയം ഒന്നും തെളിയിക്കാൻ പറ്റിയില്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇപ്പോൾ ഭഗവാന്റെ വിളക്കിൽ പ്രോസിക്യൂഷനും കണ്ണുണ്ടായിരുന്നോ എന്ന സംശയമാണ് നാട്ടുകാർക്കിടയിൽ. ഹരിപ്പാട് സുബ്രഹ്മണ്യംസ്വാമി ക്ഷേത്രത്തിലെ പുരാതനമായ കമ്പവിളക്ക് പുനർനിർമ്മിച്ചതുമായി ബന്ധപ്പെട്ടാണ് ഏറെനാളായി വിവാദം നിലനിന്നത്.
ഇതിനാണ് കഴിഞ്ഞദിവസം വിരാമമായത്. ഒന്നാം പ്രതി തിരുവാഭരണ കമ്മീഷണർ തിരുവനന്തപുരം സ്വാതിനഗർ ബ്‌ളോക്ക് നമ്പർ 419- ാം വീട്ടിൽ രാജശേഖരൻ നായർ, രണ്ടാം പ്രതി മണക്കാട് ശ്രീകൃഷ്ണഭവനത്തിൽ കൃഷ്ണൻ തമ്പി, മൂന്നാം പ്രതി പരേതയായ ഗീത ചന്ദ്രൻ, നാലാം പ്രതി സബ് കോൺട്രാക്ടർ മാന്നാർ ആലക്കൽ കാവുങ്കൽ മഠത്തിൽ രാജൻ ആചാരി, അഞ്ചാം പ്രതി മാന്നാർ കുറ്റിമുക്ക് നവക്കാവിൽ വീട്ടിൽ സജി കുട്ടപ്പൻ, ആറാം പ്രതി മാന്നാർ കുരട്ടിക്കാട് തെളികിഴക്കതിൽ രാധാകൃഷ്ണൻ, ഏഴാം പ്രതി ഹരിപ്പാട് കോയിപ്പുറത്ത് ശ്രീകുമാർ, എട്ടാം പ്രതി ചേപ്പാട് ഹരിയന്നൂർ സരസിൽ നാരായണൻ നമ്പൂതിരി, ഒൻപതാം പ്രതി കോട്ടയം ആനിക്കാട് എളമ്പള്ളിക്കര തൈപ്പറമ്പിൽവീട്ടിൽ മധുസൂദനൻ പിള്ള, 10 ാം പ്രതി പരേതനായ ദേവസ്വം ബോർഡ് സെക്രട്ടറി രാമചന്ദ്രൻ എന്നിവരെയാണ് ഹരിപ്പാട് ജ്യുഡീഷൽ ഒന്നാം കഌസ് മജിസ്‌ട്രേറ്റ് ഡോണി തോമസ് വർഗീസ് കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടത്.
ക്ഷേത്രത്തിലെ കമ്പവിളക്ക് പുനർനിർമ്മിക്കുന്ന ആവശ്യത്തിന് 2003 ജൂൺ 25ന് പുറത്തുകൊണ്ടുപോകുകയും പണികൾക്കുശേഷം തിരികെ ക്ഷേത്രത്തിൽ കൊണ്ടുവന്നപ്പോൾ തിരിമറി നടത്തിയെന്നും ആരോപിച്ചായിരുന്നു കേസ്. ഒന്നു മുതൽ ആറുവരെ പ്രതികൾ ആറു മുതൽ 9 വരെ പ്രതികളുമായി ഗൂഢാലോചന നടത്തി പുരാവസ്തുക്കൾ സംബന്ധിച്ച നിയമത്തിനും ദേവസ്വം മാന്വലിനും വിരുദ്ധമായി വിളക്കുകൾ പുറത്തു കൊണ്ടുപോയി.
യഥാർത്ഥ കമ്പവിളക്കുകളിൽ പുതിയ മെറ്റൽ ചേർത്ത് പ്രതികളുടെ താല്പര്യപ്രകാരമാക്കിയെന്നും അതുവഴി ദേവസ്വം ബോർഡിന് കനത്ത നഷ്ടം ഉണ്ടാക്കിയെന്നുമായിരുന്നു കേസ്. ഭഗവാന്റെ സ്ഥാവരജംഗമ വസ്തുവകകൾ അടിച്ചുമാറ്റുകയും പിന്നീട് തെളിവില്ലാതെ വെറുതെ വിടുന്നതുമായ കേസിലെ അവസാനത്തേതാണ് ഇത്.
കേസ് പൊളിഞ്ഞതും പതിവുപോലെ പ്രതികൾക്കെതിരെയുള്ള കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നുമുള്ള വാദത്തിലായിരുന്നു. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വ.രാധാകൃഷ്ണൻ നായരും, രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ. എം. ഇബ്രാഹിംകുട്ടിയും മറ്റു പ്രതികൾക്കു വേണ്ടി അഡ്വ. ബി. രാജശേഖരൻ, കെ.രവീന്ദ്രൻ, എസ്. നാരായണൻ നമ്പൂതിരി എന്നിവരും ഹാജരായി.