മസ്‌ക്കറ്റ്: പത്ത് പുതിയ ആശുപത്രികളും 27 പ്രൈമറിഹെൽത്ത് സെന്ററുകളുടേയും നിർമ്മാണം പരിഗണനയിലെന്ന് ഒമാൻ ആരോഗ്യമന്ത്രി.  ഇവയിൽ ചിലതിന്റെ നിർമ്മാണത്തിനുള്ള ടെണ്ടർ തയ്യാറാക്കാൻ തുടങ്ങിയെന്ന് ഡോ: അഹമ്മദ് ബിൻ അൽ സയീദി പറഞ്ഞു.  ഒമാൻ ഹെൽത്ത് എക്‌സിബിഷൻ ആൻഡ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത ശേഷം വാർത്താ ലേഖകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

അവയവം മാറ്റി വെക്കലിനുള്ള സേവനങ്ങൾ വ്യാപിപ്പിക്കാൻ അതുമായി ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  രാജ്യത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുമായി സമ്പർക്കം പുലർത്താനുള്ള നല്ല വേദിയായി അദ്ദേഹം മെഡിക്കൽ കോൺഫറൻസിനെ വിശേഷിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുത്തു