- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹോദരിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചത് റേഡിയോ തെറാപ്പി; പണം കണ്ടെത്താൻ റോഡരികിൽ കച്ചവടം നടത്തി പത്തുവയസ്സുകാരൻ; ഉദാരമതികളുടെ കനിവ് തേടി ഹൈദരാബാദിലെ അമ്മയും മകനും
ഹൈദരാബാദ്: ബ്രെയിൻ കാൻസർ ബാധിതനായ സഹോദരിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ റോഡരികിൽ കച്ചവടവുമായി പത്തുവയസ്സുകാരൻ.ഹൈദരാബാദിൽ നിന്നുള്ള സെയ്ദ് അസീസ് എന്ന ബാലനാണ് ധനസമാഹരണത്തിൽ മാതാപിതാക്കളെ സഹായിക്കാൻ ഇറങ്ങിയത്.പക്ഷികൾക്കുള്ള തീറ്റ വിൽപ്പനയിലുടെയാണ് അസീസ് പണം കണ്ടെത്തുന്നത്.
സയ്യിദ് അസീസിന്റെ സഹോദരി പന്ത്രണ്ട് വയസ്സുകാരി സക്കീന ബീഗത്തിന് രണ്ട് വർഷം മുമ്പാണ് മസ്തിഷ്ക അർബുദം കണ്ടെത്തിയത്. സക്കീനയുടെ ജീവൻ രക്ഷിക്കാൻ റേഡിയോ തെറാപ്പി ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എംആർഐ, എക്സ്-റേ, രക്തപരിശോധന എന്നിവയുൾപ്പെടെയുള്ള മറ്റ് ഡയഗ്നോസ്റ്റിക് ചെലവുകൾ ഉൾപ്പടെ വഹിക്കാൻ ബുദ്ധിമുട്ടുകയാണ് കുടുംബം.
തെലങ്കാന സർക്കാരിൽ നിന്നും റേഡിയോ തെറാപ്പി ഇവർക്ക് പണം ലഭിച്ചിരുന്നു. മറ്റ് സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലയെന്നും പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നതിൽ നിന്നു ലഭിക്കുന്ന പണം സക്കീനയുടെ മരുന്നുകൾക്ക് മാത്രമേ തികയുകയുള്ളൂവെന്നും ബിൽക്കെസ് ബീഗ പറയുന്നു. മകളെ രക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ഈ അമ്മ.റോഡരികിൽ ഒരു ബെഞ്ച് സ്ഥാപിച്ചാണ് സെയ്ദ് പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നത്.