ലണ്ടൺ: ലണ്ടനിലേക്കുള്ള യാത്രയിൽ ആകാശത്ത് വച്ച് പത്തു വയസു കാരി ഹൃദയാഘാതം മൂലം മരിച്ചു. ടോറെന്റിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രയിലാണ് കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചത്. അയർലണ്ടിൽ വിമാനം ലാന്റ് ചെയ്തപ്പോൾ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

രാവിലെ 8.40 ന് ടോറെന്റോയിൽ നിന്നും യാത്ര തിരിച്ച വിമാനം രാത്രി 8.40 ഓടെയാണ് അയർലന്റിൽ എത്തിയത്. 3 പേർ കുട്ടിയുടെ കൂടെ ഉണ്ടായിരുന്നു.