- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു വയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഗർഭഛിദ്രം നടത്താൻ അതുമതി ചോദിച്ച് പെൺകുട്ടിയെ കൊണ്ട് തന്നെ കോടതിയിൽ ഹർജി നൽകി; ഡൽഹി റോത്തക്കിൽ നിന്നും ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയ കഥ
ന്യൂഡൽഹി: പത്ത് വയസുകാരി രണ്ടാനച്ഛന്റെ തുടർച്ചയായുള്ള പീഡനങ്ങളെ തുടർന്ന് ഗർഭിണിയായി. നാല് മാസം ഗർഭിണിയായ പെൺകുട്ടിയെകൊണ്ട് തന്നെ ഗർഭഛിദ്രം നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിച്ചു. ഹരിയാനയിലെ റോത്തക്കിലുള്ള പെൺകുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആരോഗ്യനില അപകടാവസ്ഥയിൽ ആണെന്നും ഇക്കാര്യത്തിൽ എന്തു തീരുമാനം കൈക്കൊള്ളണമെന്നുമുള്ള ധാരണയിലാണ് ഡോക്ടർമാർ. പെൺകുട്ടിയുടെ മാതാവ് സ്ഥലത്തില്ലാതിരുന്ന വേളയിലാണ് രണ്ടാനച്ഛൻ പീഡിപ്പിച്ചത്. സംഭവം പെൺകുട്ടി മാതാവിനോട് തുറന്നു പറഞ്ഞതോടെ രണ്ടാനച്ഛൻ അറസ്റ്റിലായിരുന്നു. ഇതിന് ശേഷം കുടുംബം പെൺകുട്ടിക്ക് അബോർഷൻ വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ആശുപത്രിയെ സമീപിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഒരാഴ്‌ച്ച മാത്രം ഗർഭിണിയാണെന്ന് കരുതിയാണ് കുട്ടിയുടെ മാതാവ് ഡോക്ടർമാരെ സമീപിച്ചത്. ഡോക്ടർമാരുടെ നിർദേശത്തിന് പിന്നാലെയാണ് കോടതിയും പെൺകുട്ടി ഹർജി നൽകിയത്. പെൺകുട്ടിയുടെ പിതാവിന്റെ സ്വാധീനം തന്നെയാണ് ഹർജിക്ക് പിന്നിലെന്ന
ന്യൂഡൽഹി: പത്ത് വയസുകാരി രണ്ടാനച്ഛന്റെ തുടർച്ചയായുള്ള പീഡനങ്ങളെ തുടർന്ന് ഗർഭിണിയായി. നാല് മാസം ഗർഭിണിയായ പെൺകുട്ടിയെകൊണ്ട് തന്നെ ഗർഭഛിദ്രം നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിച്ചു. ഹരിയാനയിലെ റോത്തക്കിലുള്ള പെൺകുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആരോഗ്യനില അപകടാവസ്ഥയിൽ ആണെന്നും ഇക്കാര്യത്തിൽ എന്തു തീരുമാനം കൈക്കൊള്ളണമെന്നുമുള്ള ധാരണയിലാണ് ഡോക്ടർമാർ.
പെൺകുട്ടിയുടെ മാതാവ് സ്ഥലത്തില്ലാതിരുന്ന വേളയിലാണ് രണ്ടാനച്ഛൻ പീഡിപ്പിച്ചത്. സംഭവം പെൺകുട്ടി മാതാവിനോട് തുറന്നു പറഞ്ഞതോടെ രണ്ടാനച്ഛൻ അറസ്റ്റിലായിരുന്നു. ഇതിന് ശേഷം കുടുംബം പെൺകുട്ടിക്ക് അബോർഷൻ വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ആശുപത്രിയെ സമീപിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ഒരാഴ്‌ച്ച മാത്രം ഗർഭിണിയാണെന്ന് കരുതിയാണ് കുട്ടിയുടെ മാതാവ് ഡോക്ടർമാരെ സമീപിച്ചത്. ഡോക്ടർമാരുടെ നിർദേശത്തിന് പിന്നാലെയാണ് കോടതിയും പെൺകുട്ടി ഹർജി നൽകിയത്. പെൺകുട്ടിയുടെ പിതാവിന്റെ സ്വാധീനം തന്നെയാണ് ഹർജിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.
അതേസമയം 20 ആഴ്‌ച്ച പ്രായമുള്ള ഗർഭങ്ങൾ അസലിപ്പിക്കാൻ ഇന്ത്യൻ നിയമങ്ങൾ അനുവദിക്കുന്നില്ല. ബലാത്സംഗത്തിന് വിധേയയാ ഗർഭിണിയായതിനെ തുടർന്ന് അലസിപ്പിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി മുമ്പാകെ നിരവധി പെറ്റീഷനുകൾ എത്തിയിട്ടുണ്ട്.