- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്കറ്റിന് പിന്നാലെ ദൊഹാറിൽ വാടക കരാർ എഴുതുന്നതിനുള്ള ഫീസ് വർദ്ധിപ്പിച്ചു; വർദ്ധനവ് മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി
മസ്കറ്റിന് പിന്നാലെ ദോഫറിൽ വാടകകരാർ എഴുതുന്നതിനുള്ള ഫീസ് വർദ്ധിപ്പിച്ചു. മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് ഉയർത്തിയാണ് പുതിയ വർദ്ധനവ്. . ഭൂ ഉടമകളോട് വാടക കരാറിന്റെ അഞ്ച് ശതമാനം നൽകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. റീജിണൽ മുനിസിപാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്‌സ് മന്ത്രി അഹമ്മദ് ബിൻ അബ്ദുള്ള അൽ സുഷി ഭൂ ഉടമകൾക്ക് മന്ത്
മസ്കറ്റിന് പിന്നാലെ ദോഫറിൽ വാടകകരാർ എഴുതുന്നതിനുള്ള ഫീസ് വർദ്ധിപ്പിച്ചു. മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് ഉയർത്തിയാണ് പുതിയ വർദ്ധനവ്. . ഭൂ ഉടമകളോട് വാടക കരാറിന്റെ അഞ്ച് ശതമാനം നൽകാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. റീജിണൽ മുനിസിപാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്‌സ് മന്ത്രി അഹമ്മദ് ബിൻ അബ്ദുള്ള അൽ സുഷി ഭൂ ഉടമകൾക്ക് മന്ത്രിതല തീരുമാനത്തിന്റെ അറിയിപ്പും നൽകിയിട്ടുണ്ട്.
ഫീസ് വാടകക്കാരനോ ഭൂ ഉടമയ്‌ക്കോ നൽകാം. 2016 ബഡ്ജറ്റ് നടപടികളുടെ ഭാഗമായി മസ്‌കറ്റ് മുനിസിപാലിറ്റി ഫീസ് നിരക്ക് വർധിപ്പിച്ചിരുന്നു. 1998ന് ശേഷമാണ് പാട്ട കരാറുകൾക്ക് മൂന്ന് ശതമാനം ഫീസ് നിശ്ചയിച്ചത്. വിവിധ റിയൽ എസ്റ്റേറ്റ് ഉടകമൾ നിയമപരമായി കരാർ ഉണ്ടാക്കാൻ താത്പര്യപെടാറില്ല. ഇത് മൂലം വാടകക്കാരെ എപ്പോൾ വേണമെങ്കിലും ഒഴിപ്പിക്കാമെന്ന അവസ്ഥയും ഉണ്ട്. സർക്കാർ ഇത്തരത്തിൽ അനുമതിയില്ലാത്ത വാടക കരാറുകൾ മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്.