- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രാനന്ദൻ റോഡിൽ പ്രതിരോധ മതിൽ തീർത്ത് വിശ്വാസികൾ; മൂന്നര കിലോമീറ്റർ നടന്ന് തളർന്ന കനകദുർഗ്ഗയും ബിന്ദുവും ആഗ്രഹിക്കുന്നത് 'ശാസ്താവിന്റെ' ദർശനവും; യുവതികളുമായി മുന്നോട്ട് പോകുന്ന പൊലീസ് നേരിടുന്ന വൻ പ്രതിഷേധം; കാട്ടിലും ആചാര സംരക്ഷണത്തിനായി നിലയുറപ്പിച്ച് ഭക്തർ; മുൻനിരയിൽ പ്രതിഷേധത്തിന് ഇതരസംസ്ഥാന വിശ്വാസികളും; എന്തുചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ; ആചാരലംഘനമുണ്ടാകാതിരിക്കാൻ തന്ത്രി നട അടയ്ക്കാനും സാധ്യത; ശബരിമല തീർത്ഥാടനം പ്രതിസന്ധിയിൽ
സന്നിധാനം; ശബരിമല തീർത്ഥാടനത്തെ പ്രതിസന്ധിയിലാക്കി യുവതികളുടെ മലകയറ്റം. ചന്ദ്രാനന്ദൻ റോഡിൽ യുവതികളെ വിശ്വാസികൾ തടഞ്ഞു. ആയിരക്കണക്കിന് പേരാണ് ചന്ദ്രാനന്ദൻ റോഡ് നിറഞ്ഞിരിക്കുന്നത്. റോഡിന് ഇരുവശത്തുമുള്ള കാട്ടിലും ഭക്തർ നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ ആചാരലംഘനം നടന്നാൽ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തന്ത്രി പരസ്യ പ്രതികരണത്തിന് തയ്യാറല്ല. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുകയാണ്. കനകദുർഗ്ഗയും ബിന്ദുവും ഉറച്ച നിലപാടിലാണ്. പൊലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നടപ്പന്തലിന് മീറ്ററുകൾക്ക് അടുത്താണ് യുവതികളുള്ളത്. നടപ്പന്തലിൽ ഇവരെത്തിയാൽ പ്രശ്‌നങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാകും. അങ്ങനെ പൊലീസിനെ തീർത്തും വെട്ടിലാക്കിയിരിക്കുകായണ് കനകദുർഗ്ഗയും ബിന്ദുവും. ആചാരലംഘനമുണ്ടായാൽ നട അടച്ചേ മതിയാകൂവെന്നാണ് പന്തളം കൊട്ടാരത്തിന്റെ നിലപാട്. ബിന്ദുവും കനകദുർഗ്ഗയും ആക്ടിവിസ്റ്റുകളാണ് എന്നാണ് വിശ്വാസികളുടെ പക്ഷം. മനിതി സംഘടനയുടെ പ്രതിനിധികളാണെന
സന്നിധാനം; ശബരിമല തീർത്ഥാടനത്തെ പ്രതിസന്ധിയിലാക്കി യുവതികളുടെ മലകയറ്റം. ചന്ദ്രാനന്ദൻ റോഡിൽ യുവതികളെ വിശ്വാസികൾ തടഞ്ഞു. ആയിരക്കണക്കിന് പേരാണ് ചന്ദ്രാനന്ദൻ റോഡ് നിറഞ്ഞിരിക്കുന്നത്. റോഡിന് ഇരുവശത്തുമുള്ള കാട്ടിലും ഭക്തർ നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ ആചാരലംഘനം നടന്നാൽ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തന്ത്രി പരസ്യ പ്രതികരണത്തിന് തയ്യാറല്ല. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുകയാണ്. കനകദുർഗ്ഗയും ബിന്ദുവും ഉറച്ച നിലപാടിലാണ്. പൊലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നടപ്പന്തലിന് മീറ്ററുകൾക്ക് അടുത്താണ് യുവതികളുള്ളത്. നടപ്പന്തലിൽ ഇവരെത്തിയാൽ പ്രശ്‌നങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാകും. അങ്ങനെ പൊലീസിനെ തീർത്തും വെട്ടിലാക്കിയിരിക്കുകായണ് കനകദുർഗ്ഗയും ബിന്ദുവും.
ആചാരലംഘനമുണ്ടായാൽ നട അടച്ചേ മതിയാകൂവെന്നാണ് പന്തളം കൊട്ടാരത്തിന്റെ നിലപാട്. ബിന്ദുവും കനകദുർഗ്ഗയും ആക്ടിവിസ്റ്റുകളാണ് എന്നാണ് വിശ്വാസികളുടെ പക്ഷം. മനിതി സംഘടനയുടെ പ്രതിനിധികളാണെന്നും ആരോപിക്കുന്നു. വലിയ പബ്ലിസിറ്റി ഇല്ലാത്ത എത്തിയതിനാൽ ബിന്ദുവിനേയും കനകദുർഗ്ഗയേയും മരക്കൂട്ടം വരെ വലിയ പ്രതിഷേധമില്ലാതെ എത്തിക്കാൻ പൊലീസിന് ആയി. എന്നാൽ യുവതി പ്രവേശനത്തെ കുറിച്ച് അറിഞ്ഞ സന്നിധാനത്തുള്ള ഭക്തർ ഒരുമിച്ചു. അവർ ചന്ദ്രാനന്ദൻ റോഡിലേക്ക് കേന്ദ്രീകരിച്ചു. ഇതോടെ ആയിരങ്ങൾ റോഡിൽ നിറഞ്ഞു. ഇതോടെ പൊലീസിന് യുവതികളേയും കൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. സന്നിധാനം എസ് പിയുടെ ഇടപെടൽ പോലും ഭക്തർ അംഗീകരിച്ചില്ല. പതിനെട്ടാംപടിയിൽ ഇവരെ എങ്ങനേയും എത്തിച്ചാൽ തന്ത്രി നട അടച്ചാൽ അത് പുതിയ പ്രശ്‌നമായി മാറും. ഇത് ഭക്തരുടെ എതിർപ്പും കൂട്ടും. കാര്യങ്ങൾ കൈവിട്ടു പോകാൻ സാധ്യത ഏറെയാണ്.
ചന്ദ്രാനന്ദൻ റോഡിൽ വലിയ സംഘർഷ സാധ്യതയാണുള്ളത്. നാമജപവുമായി തടിച്ച ഭക്തരിൽ ഇതരസംസ്ഥാന വിശ്വാസികളും ഉണ്ട്. അവരാണ് മുന്നണിയിൽ ഉള്ളത്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാരെ പൊലീസ് മാറ്റി യുവതികൾക്ക് യാത്ര ചെയ്യാൻ പൊലീസ് പിന്തുണ നൽകി. ഒരു സ്ഥലത്തും നിൽക്കാതെയാണ് യാത്ര. സ്വാമി അയ്യപ്പന്റോഡ് ഒഴിവാക്കി പരമ്പരാഗത കാനനപാതയിലൂടെയാണ് യുവതികൾ ശബരിമല കയറിയതും. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കനകദുർഗ്ഗ എന്നിവരാണ് മല ചവിട്ടുന്നത്. ലീഗൽ സ്റ്റഡീസിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. നിലവിൽ പൊലീസ് വലയത്തിനുള്ളിലാണ് ഇരുവരും. പുലർച്ചെ മൂന്നരയ്ക്ക് ഇവർ പമ്പയിലെത്തി അവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം ഗാർഡ് റൂം വഴ ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.
പൊലീസിനെ അറിയിക്കാതെയാണ് 42 ഉം 44 ഉം വയസ്സുള്ള യുവതികൾ എത്തിയത്. തുടർന്ന് യുവതികൾ ആയതിനാൽ മലകയറുന്നത് പൊലീസ് സുരക്ഷ നൽകുകയായിരുന്നു. പൊലീസ് സംരക്ഷണം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭരണഘടനാ അവകാശം അനുസരിച്ചുള്ള സംരക്ഷണം കിട്ടണമെന്നും ഇവർ പറഞ്ഞു. വൻ തീർത്ഥാടക തിരക്കാണ് സന്നിധാനത്തുള്ളത്. ഇന്നലെ ചെന്നൈയിൽ നിന്ന് ശബരിമല സന്ദർശനത്തിനായി മനിതി സംഘം എത്തിയിരുന്നെങ്കിലും അയ്യപ്പദർശനം സാധ്യമായിരുന്നില്ല. ആറ് മണിക്കൂർ നീണ്ട നാടികീയ സംഭവങ്ങൾക്കും സംഘർഷത്തിനുമൊടുവിലാണ് ശബരിമല ദർശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. ശബരിമല ദർശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാൽ പൊലീസ് നിർബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവതികൾ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.
ഞങ്ങൾ നിയമം നടപ്പാക്കനെത്തിയവരാണെന്നും പ്രതിഷേധക്കാരെ പൊലീസ് മാറ്റണമെന്നുമാണ് യുവതികളുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ തടയാനെത്തിയതോടെ ഇരുവരും ആകാശത്തേക്ക് മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിച്ചുവെന്നതാണ് ശ്രദ്ധേയം. അതിന് ശേഷം തങ്ങൾ മനിതിക്കാർ ആയിരിക്കാമെന്നും എന്നാൽ അവരുടെ പിന്മാറ്റത്തെ കുറിച്ച് പറയാനാകില്ലെന്നും കനകദുർഗ്ഗ പറയുന്നു. ആരേയും അറിയിക്കാതെയാണ് യുവതികൾ പമ്പയിലെത്തിയത്. വലിയ പബ്ലിസിറ്റി ഇല്ലാത്തതുകൊണ്ട് തന്നെ മാധ്യമങ്ങൾ പോലും യുവതികളുടെ മലചവിട്ടൽ അറഞ്ഞത് അവസാനമാണ്. അതുകൊണ്ട് തന്നെ വിശ്വാസികളും അറിഞ്ഞില്ല. എന്നാൽ മലചവിട്ടി യുവതികളെത്തുന്നതെന്ന് മനസ്സിലായതോടെ പ്രതിഷേധക്കാർ അതിശക്തമായി സംഘടിച്ചു. ഭക്തരുടെ എണ്ണം കൂടി വരികയും ചെയ്തു. യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവർ യുവതികൾ ആയതിനാൽ പൊലീസ് സംരക്ഷണം നൽകുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
നിലയ്ക്കലിൽ എത്തിയാൽ യുവതികളെ മലകയറാൻ കൊണ്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രഖ്യാപനം നടപ്പാക്കണം. സുപ്രീംകോടതി വിധി നടപ്പാക്കാനാണ് എത്തിയത്. 144 പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ നിന്ന് പ്രതിഷേധക്കാരെ മാറ്റണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ബിന്ദു. അദ്ധ്യാപികയുമായ ബിന്ദുവും കനകദുർഗ്ഗയും മനിതിയുടെ പ്രവർത്തകരാണ്. ഇന്നലെ എത്തിയ മനിതിയുടെ സംഘത്തിനൊപ്പം മല ചവിട്ടാൻ ആഗ്രഹിച്ചവരാണ് ഇവർ. മനിതിയുടെ കോ ഓർഡിനേറ്റർ സെൽവിയും കൂട്ടരും പേടിച്ചോടിയെങ്കിലും ഇവർ പിന്മാറാൻ തയ്യാറായില്ല.