- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകോപനം ഇല്ലാതെ സേനാംഗങ്ങളെ കൊന്ന പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നൽകിയത് അതിർത്തി കടന്ന് മൂന്ന് സൈനികരെ പിടികൂടിക്കൊന്ന്; പകച്ചു പോയ പാക് സേന പ്രത്യാക്രമണത്തിന് കോപ്പു കൂട്ടുന്നു; വീണ്ടും ഇന്ത്യാ-പാക് അതിർത്തിയിൽ യുദ്ധസമാനമായ അവസ്ഥ
ന്യൂഡൽഹി: വീണ്ടും പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യയുടെ തിരിച്ചടി. അതിർത്തി കടന്നുള്ള ഇന്ത്യൻ മുന്നേറ്റത്തിൽ പാക്കിസ്ഥാൻ പകച്ചു പോയി. അതിനിടെ ഈ മിന്നലാക്രണത്തിന് തിരിച്ചടി നൽകാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നതായാണ് സൂചന. പാക്കിസ്ഥാനെ പ്രകോപിപ്പിക്കാനായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. പാക്കിസ്ഥാന്റെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക് ആക്രമണം. ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ അതിർത്തി കടന്നുള്ള ആക്രണം. തിങ്കളാഴ്ച വൈകുന്നേരം നിയന്ത്രണ രേഖയിലെ റാവൽകോട്ട് - രക്ചക്രി ഭാഗത്ത് കൂടി പാക്കിസ്ഥാനിലേക്ക് പ്രവേശിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഘട്ടക് കമാൻഡോ വിഭാഗമാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. അതിർത്തിയിൽ കുറച്ച് ദിവസമായി നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങൾക്ക് ചൂടുപിടിപ്പിക്കുന്ന ആക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തിയിൽ ഉടനീളം കമാണ്ടോകളെ ഇന്ത്യയും വിന്യസിച്ചിട്ടുണ്ട്. പാക് ജയിലിലുള്ള കുൽഭൂഷൺ ജാദവിന്റെ ഭാ
ന്യൂഡൽഹി: വീണ്ടും പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യയുടെ തിരിച്ചടി. അതിർത്തി കടന്നുള്ള ഇന്ത്യൻ മുന്നേറ്റത്തിൽ പാക്കിസ്ഥാൻ പകച്ചു പോയി. അതിനിടെ ഈ മിന്നലാക്രണത്തിന് തിരിച്ചടി നൽകാൻ പാക്കിസ്ഥാൻ ഒരുങ്ങുന്നതായാണ് സൂചന. പാക്കിസ്ഥാനെ പ്രകോപിപ്പിക്കാനായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. പാക്കിസ്ഥാന്റെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക് ആക്രമണം. ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ അതിർത്തി കടന്നുള്ള ആക്രണം.
തിങ്കളാഴ്ച വൈകുന്നേരം നിയന്ത്രണ രേഖയിലെ റാവൽകോട്ട് - രക്ചക്രി ഭാഗത്ത് കൂടി പാക്കിസ്ഥാനിലേക്ക് പ്രവേശിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഘട്ടക് കമാൻഡോ വിഭാഗമാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. അതിർത്തിയിൽ കുറച്ച് ദിവസമായി നടക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങൾക്ക് ചൂടുപിടിപ്പിക്കുന്ന ആക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തിയിൽ ഉടനീളം കമാണ്ടോകളെ ഇന്ത്യയും വിന്യസിച്ചിട്ടുണ്ട്. പാക് ജയിലിലുള്ള കുൽഭൂഷൺ ജാദവിന്റെ ഭാര്യയും അമ്മയും പാക്കിസ്ഥാനിലെത്തി ജാദവിനെ കണ്ടിരുന്നു. ഈ സന്ദർശനത്തിൽ കുടുംബത്തെ അപാമിക്കുന്ന തരത്തിലായിരുന്നു പാക്കിസ്ഥാന്റെ ഇടപെടൽ. ഈ ചർച്ചകൾ സജീവമായി വരുമ്പോഴായിരുന്നു അതിർത്തിയിൽ പാക് സേന വെടിനിർത്തൽ കരാറും ലംഘിച്ചിച്ചത്. അതുകൊണ്ടാണ് തിരിച്ചിട നൽകിയതും.
അഞ്ചോ ആറോ ഘട്ടക് കമാൻഡോകൾ പാക് അതിർത്തി കടന്ന് 300 മീറ്റർ അകത്തേക്ക് പോയി നടത്തിയ ആക്രമണമാണിത്. തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരമനുസരിച്ച് മരണ സംഖ്യ ഇനിയും കൂടാമെന്ന് സൈനിക വൃത്തങ്ങൾ വിശദീകരിക്കുന്നു. ശനിയാഴ്ചയുണ്ടാ ആക്രമണത്തിന് പിന്നാലെ ഒരു തിരിച്ചടിക്ക് ഇന്ത്യൻ സൈന്യം ഒരുങ്ങിയിരുന്നു. ഇതിനായി അതിർത്തിയിൽ വിവിധ തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇന്ത്യൻ കാലാൾപ്പടയുടെ ഘട്ടക് കമാൻഡോകൾ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക്. തിങ്കളാഴ് ആറ് മണിയോടെ പാക് സൈന്യത്തിന്റെ റാവൽകോട്ട് ബ്രിഗേഡിന് കീഴിലെ 59 ബലൂച്ച് യൂണിറ്റിൽ ഐ.ഇ.ഡി(വിദൂര നിയന്ത്രിത സ്‌ഫോടക വസ്തു) ഇപയോഗിച്ച് ആദ്യ ആക്രമണം.
സ്‌ഫോടനത്തിൽ പകച്ച് നിന്ന പാക് സൈനികർക്ക് തിരിച്ചടിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് കമാൻഡോകളുടെ അതിശക്തമായ ആക്രമണം. മിനിട്ടുകൾക്കകം ഓപ്പറേഷൻ പൂർത്തിയാക്കി ഘട്ടക് കമാൻഡോകൾ സുരക്ഷിതമായി ഇന്ത്യൻ അതിർത്തിയിൽ മടങ്ങിയെത്തുകയും ചെയ്തു. ഈ സമയം അതിർത്തിക്കിപ്പുറത്ത് നിന്ന് തുരുതുരാ വെടിയുതിർക്കുകയും ചെയ്തു ഇന്ത്യ. അങ്ങനെ തന്ത്രപമായി നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാൻ ഞെട്ടി. ഇന്ത്യൻ സേനയുടെ കരുത്ത് പാക്കിസ്ഥാനെ ബാധ്യപ്പെടുത്താനായിരുന്നു ഇത്. ഈ അപമാന ഭാരത്തിൽ നിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാൻ കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ഇത് അതിർത്തിയെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് മാറ്റുകയാണ്. ഏത് സമയവും എന്തും നടക്കാവുന്ന സ്ഥിതി.
അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത് കഴിഞ്ഞ വർഷം നടത്തിയ മിന്നലാക്രമണത്തിന് സമാനമായ ഓപ്പറേഷനല്ലെന്ന് സൈനിക വിദഗ്ദ്ധർ വിശദീകരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ ആക്രമണത്തിൽ ഒരു മേജറടക്കം നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഈ സംഭവത്തിന് തിരിച്ചടിയെന്നോണം പ്രാദേശികമായി ആസൂത്രണം ചെയ്ത ഓപ്പറേഷൻ മാത്രമാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരു പ്രത്യേക കേന്ദ്രത്തെ ലക്ഷ്യം വച്ച് നടത്തുന്ന ആക്രമണമാണിത്. ഈ ലക്ഷ്യ കേന്ദ്രത്തിന് പരമാവധി നാശനഷ്ടങ്ങൾ ലക്ഷ്യം വച്ച് കൊണ്ടുള്ള ആക്രമണത്തിൽ പക്ഷേ ചുറ്റുമുള്ള പ്രദേശത്തങ്ങളെയോ ആളുകളെയോ വാഹനങ്ങളെയോ ലക്ഷ്യം വയ്ക്കാറില്ല, ശത്രുവിന് അപ്രതീക്ഷിതമായി നൽകുന്ന ഈ തിരിച്ചടിക്കായി സാധാരണ ഹെലിക്കോപ്റ്റർ ഉപയോഗിച്ചുള്ള ആകാശപിന്തുണയും സേനാവിഭാഗങ്ങൾ തേടാറുണ്ട്.
ശത്രുവിനെ പാളയത്തിൽ കയറി ആക്രമിക്കുന്നതിനാൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് വളരെ നല്ല രീതിയിലുള്ള ആസൂത്രണം ആവശ്യമാണ്. ആക്രമണത്തിനായി പോകുന്ന ഓരോ പട്ടാളക്കാരനോടും ഈ ആക്ഷൻ പ്ലാൻ നേരത്തെ തന്നെ വളരെ നല്ല രീതിയിൽ വിശദീകരിച്ചിട്ടുണ്ടാകും. ഒരോരുത്തർക്കും പ്രത്യേക ചുമതലകളും ആദ്യം തന്നെ നിശ്ചയിച്ച് നൽകും.