- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷണപ്പറക്കലുകൾ കുറ്റമറ്റതാക്കാൻ പത്താം തവണയും കാലിബ്രേഷൻ; നവംമ്പർ നാലിന് കാലിബ്രേഷൻ നടത്തുന്നത് ചില സാങ്കേതിക പിഴവുകൾ ആവർത്തിച്ചതോടെ; എയർ ഇന്ത്യ എക്സ്പ്രസെത്തി കാലിബ്രേഷൻ പൂർത്തിയാക്കുന്നതോടെ ഡിസംബറിലെ ഉദ്ഘാടനത്തിന് കണ്ണൂർ വിമാനത്താവളം പൂർണസജ്ജമാകുമെന്ന് കിയാൽ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പത്താം തവണയും കാലിബ്രേഷൻ നടത്തും. വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ കാലിബ്രേഷന് വേണ്ടി 29 ാം തീയ്യതി ഡോണിയർ വിമാനം കാലിബ്രേഷൻ നടത്തിയിരുന്നു. ഇത് പൂർണ്ണമാകാത്ത സാഹചര്യത്തിലാണ് 4 ാം തീയ്യതി വീണ്ടും കാലിബ്രേഷൻ നടത്തുക. ഞായറാഴ്ച കാലത്ത് 6.30 ന് എയർ ഇന്ത്യാ വിമാനം കാലിബ്രേഷനായി വീണ്ടും എത്തും. കോഴിക്കോട് നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സ് ബോയിങ് 737-800 വിഭാഗത്തിൽ പെട്ട വിമാനമാണ് എത്തുക. ഇന്ന് കാലത്ത് എത്തി കാലിബ്രേഷൻ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ 4 ാം തീയ്യതിയിലേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 30 മുതൽ സപ്തംബർ 1 വരെ എയർപോർട്ട് അഥോറിറ്റിയുടെ ബി-350 വി.ടി.എഫ്.ഐ.യു. വിഭാഗത്തിലെ ബീച്ച് ക്രാഫ്റ്റ് വിമാനവും സപ്തംബർ 20 ന് എയർ ഇന്ത്യാ എക്സപ്രസ്സിന്റെ ബോയിങ് 737-800 വിമാനവും കാലിബ്രേഷൻ നടത്തിയിരുന്നു. തുടർന്ന് 21 ാം തീയ്യതി ഇൻഡിഗോ എ.ടി.ആർ. 22-600 വിഭാഗത്തിൽപെട്ട വിമാനവും ഒക്ടോബർ 7 ന് എയർ
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പത്താം തവണയും കാലിബ്രേഷൻ നടത്തും. വിമാനത്താവളത്തിലെ ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ കാലിബ്രേഷന് വേണ്ടി 29 ാം തീയ്യതി ഡോണിയർ വിമാനം കാലിബ്രേഷൻ നടത്തിയിരുന്നു. ഇത് പൂർണ്ണമാകാത്ത സാഹചര്യത്തിലാണ് 4 ാം തീയ്യതി വീണ്ടും കാലിബ്രേഷൻ നടത്തുക. ഞായറാഴ്ച കാലത്ത് 6.30 ന് എയർ ഇന്ത്യാ വിമാനം കാലിബ്രേഷനായി വീണ്ടും എത്തും. കോഴിക്കോട് നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സ് ബോയിങ് 737-800 വിഭാഗത്തിൽ പെട്ട വിമാനമാണ് എത്തുക. ഇന്ന് കാലത്ത് എത്തി കാലിബ്രേഷൻ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ 4 ാം തീയ്യതിയിലേക്ക് മാറ്റുകയായിരുന്നു.
ഓഗസ്റ്റ് 30 മുതൽ സപ്തംബർ 1 വരെ എയർപോർട്ട് അഥോറിറ്റിയുടെ ബി-350 വി.ടി.എഫ്.ഐ.യു. വിഭാഗത്തിലെ ബീച്ച് ക്രാഫ്റ്റ് വിമാനവും സപ്തംബർ 20 ന് എയർ ഇന്ത്യാ എക്സപ്രസ്സിന്റെ ബോയിങ് 737-800 വിമാനവും കാലിബ്രേഷൻ നടത്തിയിരുന്നു. തുടർന്ന് 21 ാം തീയ്യതി ഇൻഡിഗോ എ.ടി.ആർ. 22-600 വിഭാഗത്തിൽപെട്ട വിമാനവും ഒക്ടോബർ 7 ന് എയർ ഇന്ത്യാ എക്സപ്രസ്സ് ബോയിങ് വിമാനവും കാലിബ്രേഷൻ നടത്തിയിരുന്നു. തുടർന്നും ഇൻഡിഗോ വിമാനവും ഡോണിയർ വിമാനവും കാലിബ്രേഷൻ നടത്തിയെങ്കിലും അത് പൂർണ്ണമാകാത്ത സാഹചര്യത്തിലാണ് 4 ാം തീയ്യതി കാലിബ്രേഷൻ വീണ്ടും നടത്തുന്നത്. ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജിയർ അനുസരിച്ച് നടത്തിയ പരീക്ഷണ പറക്കലുകൾ പൂർണ്ണമായും വിജയിച്ചിരുന്നില്ല.
കാലിബ്രേഷൻ പൂർത്തിയാക്കി വിജയകരമായി പരീക്ഷണ പറക്കലും നടത്തേണ്ടതുണ്ട്. ഐ.എൽ. എസ്. സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ അടങ്ങിയ എയറോ നോട്ടിക്കൽ ഇൻഫർമേഷൻ ഇതുവരെ എയർപോർട്ട് അഥോറിറ്റി പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് പ്രസിദ്ധീകരിച്ചാൽ മാത്രമേ എയർപോർട്ടിന് ഉത്ഘാടനം മുതൽ പ്രാബല്യമുണ്ടാകൂ. ഇത് ഒഴിച്ച് മറ്റ് കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് എയറോഡ്രാം ഡാറ്റ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡിസംബർ 6 മുതൽ ഇത് പ്രാബല്യത്തിലാകും. 9 നാണ് ഉത്ഘാടനം നിശ്ചയിച്ചിട്ടുള്ളത്.
ഇതിന് മുമ്പ് പരീക്ഷണ പറക്കൽ നടത്തിയെങ്കിലും ചില സാങ്കേതിക പിഴവുകൾ ആവർത്തിക്കുകയുണ്ടായി. അതേ തുടർന്ന് കഴിഞ്ഞ 24 ാം തീയ്യതി എയർപോർട്ട് അഥോറിറ്റി ആസ്ഥാനത്ത് അധികൃതർ യോഗം ചേരുകയും ഐ.എൽ.എസും അനുബന്ധ ഉപകരണങ്ങളും ഒരിക്കൽ കൂടി പരിശോധിച്ച് പിഴവുകളില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് വീണ്ടും കാലിബ്രേഷൻ വിമാനം അയക്കാൻ എയർപോർട്ട് അഥോറിറ്റി തീരുമാനിച്ചത്. ഞായറാഴ്ച എയർ ഇന്ത്യാ എക്സപ്രസ്സിന്റെ വിമാനമെത്തി പരിശോധന നടത്തുന്നതോടെ വിമാനത്താവളത്തിന്റെ കാലിബ്രേഷൻ പൂർത്തിയാക്കപ്പെടുമെന്നാണ് കരുതുന്നത്.