- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തു ഡിഫ്തീരിയ സ്ഥിരീകരിച്ച കുട്ടികളിൽ ഒരാൾ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് താനൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി; രോഗലക്ഷണങ്ങളുമായി രണ്ടുപേർ കൂടി ചികിത്സയിൽ; ഭീതി വിട്ടൊഴിയാതെ മലപ്പുറം
മലപ്പുറം: ഡിഫ്തീരിയ ലക്ഷണം കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന താനൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താനൂർ മോരിയ കുന്നും പുറം മുഹമ്മദ് അമീൻ (15) ആണ് ഇന്ന് വൈകിട്ട് മരിച്ചത്. പൊന്നാനിയിലെ മൗഊനത്ത് അറബിക്ക് കോളേജിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അമീൻ. ഡിഫ്തീരിയ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുമ്പായിരുന്നു അമീനെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിരോധ വാക്സിനുകൾ എടുക്കാത്തതിനാൽ ഡിഫ്തീരിയ (തൊണ്ടമുള്ള്) ഹൃദയത്തെ ബാധിക്കുകയായിരുന്നു. അന്തിമമായ രോഗ നിർണയം നടത്താൻ സാമ്പിളുകൾ ലബോറട്ടറിലേക്കയച്ച് കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിഫ്തീരിയാ കാരണങ്ങളാണ് മരണമെന്നും ഹാർട്ടിനെ രോഗം കൂടുതൽ ബാധിച്ചിരുന്നതായും മെഡിക്കൽ കോളേജ് ലബോറട്ടറി അറിയിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമറുൽ ഫാറൂഖ് പറഞ്ഞു. തൊണ്ടയിൽ പിടിപെടുന്ന ഡിഫ്തീരിയ രോഗം ഹാർട്ടിനെ ബാധിക്കുന്
മലപ്പുറം: ഡിഫ്തീരിയ ലക്ഷണം കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന താനൂർ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താനൂർ മോരിയ കുന്നും പുറം മുഹമ്മദ് അമീൻ (15) ആണ് ഇന്ന് വൈകിട്ട് മരിച്ചത്. പൊന്നാനിയിലെ മൗഊനത്ത് അറബിക്ക് കോളേജിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് അമീൻ.
ഡിഫ്തീരിയ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുമ്പായിരുന്നു അമീനെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിരോധ വാക്സിനുകൾ എടുക്കാത്തതിനാൽ ഡിഫ്തീരിയ (തൊണ്ടമുള്ള്) ഹൃദയത്തെ ബാധിക്കുകയായിരുന്നു.
അന്തിമമായ രോഗ നിർണയം നടത്താൻ സാമ്പിളുകൾ ലബോറട്ടറിലേക്കയച്ച് കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിഫ്തീരിയാ കാരണങ്ങളാണ് മരണമെന്നും ഹാർട്ടിനെ രോഗം കൂടുതൽ ബാധിച്ചിരുന്നതായും മെഡിക്കൽ കോളേജ് ലബോറട്ടറി അറിയിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമറുൽ ഫാറൂഖ് പറഞ്ഞു. തൊണ്ടയിൽ പിടിപെടുന്ന ഡിഫ്തീരിയ രോഗം ഹാർട്ടിനെ ബാധിക്കുന്നതോടെ ജീവിതത്തിലേക്ക് മടങ്ങുക പ്രയാസമാണെന്നും ബന്ധപ്പെട്ട ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ മലപ്പുറം വെട്ടത്തൂർ യത്തീംഖാനയിലെ രണ്ട് വിദ്യാർത്ഥികളും ഡിഫ്തീരിയ ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. തുടർന്ന് പ്രതിരോധ കുത്തിവെപ്പ് ജില്ലയിൽ ശക്തമാക്കുന്നതിനിടെയാണ് വീണ്ടും ഡിഫ്തീരിയ കാരണം മരണം സംഭവിച്ചിരിക്കുന്നത്. രണ്ട് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ ഇപ്പോഴും ചികിത്സയിലാണ്. മുഹമ്മദ് അമീന്റെ മൃതദേഹം താനൂരിലെ വസതിയിൽ എത്തിച്ചു.