- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയ്ക്ക് പോയ ലോക നേതാക്കളിൽ ഏറ്റവും നേട്ടം ഉണ്ടാക്കിയത് തെരേസ മേ തന്നെ; ബ്രിട്ടീഷ് പ്രധാനമന്ത്രി മടങ്ങുന്നത് ഇന്ത്യയും ചൈനയും അടക്കം ആറു രാജ്യങ്ങളുമായി കച്ചവടബന്ധം ഉറപ്പിച്ച്
ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ തെരേസ മേയുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനമായിരുന്നു ചൈനയിലെ ഹ്വാങ്ഷുവിൽ നടന്ന ജി-20 ഉച്ചകോടി. ഇത്രയും ബ്രഹത്തായ സമ്മേളനത്തിൽ പങ്കെടുക്കാൻ തെരേസ പോകുമ്പോൾ, പ്രത്യേകിച്ചും ബ്രിട്ടന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനെ സംശയത്തോടെ വീക്ഷിച്ചവരേറെയാണ്. എന്നാൽ, ചൈനയിൽ നിന്ന് മടങ്ങുന്ന ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഭരണാധികാരി എന്ന പെരുമയോടെയാണ് തേരേസ ലണ്ടനിലേക്ക് വിമാനം കയറിയത്. ബ്രെക്‌സിറ്റിനെത്തുടർന്ന് യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടിയതോടെ വ്യാപാര-വാണിജ്യ ഇടപാടുകളിൽ പുതിയ കരാറുകൾ ആരംഭിക്കേണ്ട നിലയിലായിരുന്നു ബ്രിട്ടൻ. അതിൽ തെരേസ എത്രത്തോളം വിജയിക്കും എന്നതായിരുന്നു ലോകം ഉറ്റുനോക്കിയിരുന്ന കാര്യം. എന്നാൽ, ജി 20 ഉച്ചകോടിക്കിടെ ആറുരാജ്യങ്ങളുമായി വ്യാപാരക്കരാറിലേർപ്പെടാൻ തെരേസയ്ക്കായി. ഇന്ത്യയും ചൈനയുമടക്കമുള്ള വൻകിട വിപണികളുമായി കരാറിലേർപ്പെട്ടതാണ് ഇതിൽ വലിയ നേട്ടം. ഓസ്‌ട്രേലിയ, സിംഗപ്പുർ, മെക്‌സിക്കോ, സൗത്തുകൊറിയ എ
ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ തെരേസ മേയുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനമായിരുന്നു ചൈനയിലെ ഹ്വാങ്ഷുവിൽ നടന്ന ജി-20 ഉച്ചകോടി. ഇത്രയും ബ്രഹത്തായ സമ്മേളനത്തിൽ പങ്കെടുക്കാൻ തെരേസ പോകുമ്പോൾ, പ്രത്യേകിച്ചും ബ്രിട്ടന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതിനെ സംശയത്തോടെ വീക്ഷിച്ചവരേറെയാണ്. എന്നാൽ, ചൈനയിൽ നിന്ന് മടങ്ങുന്ന ലോകനേതാക്കളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഭരണാധികാരി എന്ന പെരുമയോടെയാണ് തേരേസ ലണ്ടനിലേക്ക് വിമാനം കയറിയത്.
ബ്രെക്‌സിറ്റിനെത്തുടർന്ന് യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ നേടിയതോടെ വ്യാപാര-വാണിജ്യ ഇടപാടുകളിൽ പുതിയ കരാറുകൾ ആരംഭിക്കേണ്ട നിലയിലായിരുന്നു ബ്രിട്ടൻ. അതിൽ തെരേസ എത്രത്തോളം വിജയിക്കും എന്നതായിരുന്നു ലോകം ഉറ്റുനോക്കിയിരുന്ന കാര്യം. എന്നാൽ, ജി 20 ഉച്ചകോടിക്കിടെ ആറുരാജ്യങ്ങളുമായി വ്യാപാരക്കരാറിലേർപ്പെടാൻ തെരേസയ്ക്കായി.
ഇന്ത്യയും ചൈനയുമടക്കമുള്ള വൻകിട വിപണികളുമായി കരാറിലേർപ്പെട്ടതാണ് ഇതിൽ വലിയ നേട്ടം. ഓസ്‌ട്രേലിയ, സിംഗപ്പുർ, മെക്‌സിക്കോ, സൗത്തുകൊറിയ എന്നിവയാണ് ബ്രിട്ടനുമായി കരാറിലേർപ്പെടാൻ താത്പര്യം പ്രകടിപ്പിച്ച മറ്റു രാ്യങ്ങൾ. ആഗോള വിപണിയിൽ ബ്രിട്ടന്റെ സാന്നിധ്യത്തെ സുവർണകാലത്തേയ്ക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തെരേസ പറഞ്ഞു.
ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടൻ കൂടുതൽ ഒറ്റപ്പെടൽ നേരിടേണ്ടിവരുമെന്ന് ഹിതപരിശോധനയ്കെതിരെ പ്രചാരണം നടത്തിയ വേളയിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു തന്റെ അപ്പോഴത്തെ നിലപാടിൽ മാറ്റം വരുത്താൻ ഒബാമ ഇപ്പോഴും തയ്യാറായിട്ടില്ല. അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടുന്നതിന് ബ്രിട്ടൻ വരിയിൽ ഏറ്റവും പിന്നിൽനിൽക്കേണ്ടി വരുമെന്നായിരുന്നു ഒബാമയുടെ പഴയ മുന്നറിയിപ്പ്.
എന്നാൽ, ബ്രിട്ടനുമായി കരാറിലേർപ്പെടാൻ പ്രബല ശക്തികൾക്ക് ഇപ്പോഴും താത്പര്യമുണ്ടെന്ന സൂചനയാണ് ഉച്ചകോടി നൽകിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയ നേതാക്കൾ തെരേസയുടെ നേതൃപാടവത്തെ പ്രശംസിക്കുകയും ചെയ്തു.