- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന്റെ കരുതൽ ഒഴിവാക്കിയത് മറ്റൊരു മഹാദുരന്തം; പാർലിമെന്റ് ആക്രമിക്കാൻ എത്തിയ ഭീകരനെ വെസ്റ്റ്മിൻസ്റ്റർ പാലത്തിൽ വച്ച് കീഴടക്കി പൊലീസിന്റെ വിജയം; ലണ്ടൻ വീണ്ടും അതീവ ജാഗ്രതയിൽ
സിസിടിവിി ക്യാമറകളിൽ പതിഞ്ഞ ആക്രമണകാരിയായ ജിഹാദിയെ പൊലീസ് സാഹസികമായി വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ വച്ച് കീഴടക്കി. ഇയാൾ പാർലിമെന്റ് ആക്രമിക്കാൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. മെട്രോപൊളിറ്റൻ പൊലീസിന്റെയും എംഐ5ന്റെയും ക്യാമറകളിൽ പതിഞ്ഞ ഇയാളെ പൊലീസ് തക്കസമയത്ത് തിരിച്ചറിഞ്ഞ് കീഴടക്കിയതിനാൽ ലണ്ടൻ വീണ്ടും ഒരു വലിയ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ലണ്ടൻ വീണ്ടും അതീവ ജാഗ്രതയിലായിരിക്കുകയാണ്. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വെസ്റ്റ്മിൻസ്റ്റർ ഭീകരാക്രമണം കഴിഞ്ഞ് വെറും അഞ്ച് ആഴ്ചകൾ മാത്രം പിന്നിട്ടിരിക്കവെയാണ് രണ്ടാമത്തെ ആക്രമണത്തിന് ജിഹാദികൾ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30നായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്. പാർലിമെന്റ് സ്‌ക്വയറിനടുത്ത് നിന്നും അറസ്റ്റിലായ ഇയാളുടെ കൈയിലുള്ള ബാഗിൽ നിന്നും കത്തികളടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ പ്രവൃത്തികളിൽ ഉത്കണ
സിസിടിവിി ക്യാമറകളിൽ പതിഞ്ഞ ആക്രമണകാരിയായ ജിഹാദിയെ പൊലീസ് സാഹസികമായി വെസ്റ്റ് മിൻസ്റ്റർ പാലത്തിൽ വച്ച് കീഴടക്കി. ഇയാൾ പാർലിമെന്റ് ആക്രമിക്കാൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. മെട്രോപൊളിറ്റൻ പൊലീസിന്റെയും എംഐ5ന്റെയും ക്യാമറകളിൽ പതിഞ്ഞ ഇയാളെ പൊലീസ് തക്കസമയത്ത് തിരിച്ചറിഞ്ഞ് കീഴടക്കിയതിനാൽ ലണ്ടൻ വീണ്ടും ഒരു വലിയ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ലണ്ടൻ വീണ്ടും അതീവ ജാഗ്രതയിലായിരിക്കുകയാണ്. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വെസ്റ്റ്മിൻസ്റ്റർ ഭീകരാക്രമണം കഴിഞ്ഞ് വെറും അഞ്ച് ആഴ്ചകൾ മാത്രം പിന്നിട്ടിരിക്കവെയാണ് രണ്ടാമത്തെ ആക്രമണത്തിന് ജിഹാദികൾ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.30നായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്. പാർലിമെന്റ് സ്‌ക്വയറിനടുത്ത് നിന്നും അറസ്റ്റിലായ ഇയാളുടെ കൈയിലുള്ള ബാഗിൽ നിന്നും കത്തികളടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ പ്രവൃത്തികളിൽ ഉത്കണ്ഠപ്പെട്ട കുടുംബക്കാർ തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചതെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് പൊലീസ് സൂക്ഷ്മമായി ഈ ഭീകരന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയും തക്കസമയത്ത് പിടികൂടുകയുമായിരുന്നു. ട്രാക്ക് സ്യൂട്ടും ട്രെയിനേർസുമായിരുന്നു ഈ യുവാവ് ധരിച്ചിരുന്നത്. സാധാരണ വൈറ്റ്ഹാളിനടുത്തുള്ള വിനോദസഞ്ചാരികളുടെയും പൊളിറ്റിക്കൽ സ്റ്റാഫുകളുടെയും ഇടയിലൂടെയായിരുന്നു ഇയാൾ നടന്നിരുന്നത്.
പെട്ടെന്ന് ഒരു പൊലീസ് കാർ ഇയാൾക്കടുത്ത് വന്ന് നിൽക്കുകയും ഓഫീസർമാർ ചാടിയിറങ്ങി ഈ ജിഹാദിയെ അപ്രതീക്ഷിതമായി കീഴ്പ്പെടുത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ വിവരിക്കുന്നു. എന്നാൽ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടോടിയ ഇയാൾ സെന്റ് ജെയിംസ് പാർക്കിന്റെ അണ്ടർഗ്രൗണ്ടിലേക്ക് കടന്ന് കളഞ്ഞു. തുടർന്ന് അയാൾ വെസ്റ്റ് മിൻസ്റ്ററിനെ ലക്ഷ്യം വച്ച് ഓടുകയും ചെയ്തു. അറസ്റ്റിന് മുമ്പ് ഇയാളുടെ ലക്ഷ്യമറിയാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനുമായി പൊലീസ് ഇയാളെ ഓടാൻ അനുവദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
തുടർന്ന് സായുധരായ അനേകം പൊലീസുകാർ ഇയാളെ പിന്തുടർന്ന് കുതിച്ചെത്തുകയും ഡൗണിങ് സ്ട്രീറ്റിന് ഏതാനും വാര അകലത്ത് വച്ച് ഇയാളെ കീഴ്പ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഈ ജിഹാദിയുടെ കുടുംബത്തിൽ നിന്ന് തന്നെ ഇയാളെ കുറിച്ച് മുന്നറിയിപ്പുകൾ ലഭിച്ചതിനാൽ വെടിവയ്പ് പോലുള്ള കാര്യങ്ങൾ അനുവർത്തിക്കാതെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാൽ 27കാരനായ ഈ ആക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് അറിയാമെന്നാണ് സൂചന.
ഇയാളെ പൊലീസ് കുറച്ച് മുമ്പ് തന്നെ നിരീക്ഷിച്ച് വന്നിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇയാളുടെ ഫോണും മറ്റ് ആശയവിനിമയ മാർഗങ്ങളും കുറച്ച് മുമ്പ് വരെ നിരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. തീവ്രവാദ നിയമത്തിന് കീഴിലാണ് ഇയാളെ കസ്റ്റഡിയിൽ വച്ചിരിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് കൗണ്ടർ ടെററിസം കമാൻഡിൽ നിന്നുമുള്ള ഡിറ്റെക്ടീവുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പെട്ടെന്നൊരു ആക്രമണഭീഷണിയൊന്നുമില്ലെന്നും പൊലീസ് അറിയിക്കുന്നു.പൊലീസ് ദൈനംദിന സുരക്ഷാ കാര്യങ്ങൾ നിർവഹിക്കുന്നതിനിയിലാണീ യുവാവിനെ പിടികൂടിയിരിക്കുന്നതെന്നാണ് സ്‌കോട്ട്ലൻഡ് യാർഡ് പറയുന്നത്. ഇയാൾ പാർലിമെന്റിന് നേരെ ആക്രമണം നടത്താൻ കുതിക്കുമ്പോൾ പ്രധാനമന്ത്രിയടക്കമുള്ള നിരവധി പേർ അവിടെയുണ്ടായിരുന്നുവെന്ന് ഗവൺമെന്റ് വക്താവ് സ്ഥിരീകരിക്കുന്നു. ആക്രമിയെ കൂർമബുദ്ധിയോടെ തിരിച്ചറിഞ്ഞ് സമയോചിതമായി അറസ്റ്റ് ചെയ്ത പൊലീസ് ഓഫീസർമാരുടെ മിടുക്കിനെ തെരേസ മെയ് നേരിട്ട് അഭിനന്ദിച്ചിട്ടുണ്ട്.