- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 പെൺകുട്ടികൾക്ക് അഭയംകൊടുത്ത് ഒരു വീട്ടമ്മ; വീടുകൾ തുറന്ന് കൊടുത്ത് നാട്ടുകാർ; സൗജന്യ യാത്രയൊരുക്കി ടാക്സി്കാരും സ്വകാര്യ കാറുടമകളും; ഏതുവീട്ടിൽച്ചെന്നാലും ഭക്ഷണം; ഭീകരാക്രമണത്തെ ലണ്ടൻ നേരിട്ടത് ഇങ്ങനെ
നിരപരാധികളായ ജനങ്ങളെ കൊലപ്പെടുത്തുന്ന ഭീകരരുടെ മാനസികാവസ്ഥ ഭീരുക്കളുടേതിന് സമാനമാണ്. ഭീകരാക്രമണങ്ങളെ അതിജീവിച്ച് ഒരു നാട് സാധാരണ ജീവിതത്തിലേക്ക് പുലരുമ്പോൾ ഭീകരർ വീണ്ടും പരാജയപ്പെടുന്നു. മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തെ നാട്ടുകാർ മറികടന്നതും തോളോടുതേൾ ചേർന്ന സഹാനുഭൂതിയിലൂടെയും സഹവർത്തിത്വത്തിലൂടെയും. സംഗീതപരിപാടി ആസ്വദിക്കാനെത്തിയ കുട്ടികളും യുവതീയുവാക്കളും ഉൾപ്പെട്ട ജനക്കൂട്ടത്തിന് നടുവിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. ഭയചകിതരായി പുറത്തേയ്‌ക്കോടിയ പെൺകുട്ടികളടക്കമുള്ളവർ എന്തുചെയ്യണമെന്നറിയാത്ത നിലയിലായിരുന്നു. അവരെയാണ് മാഞ്ചസ്റ്ററുകാർ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നിസ്സഹായരായി തെരുവിൽ അലഞ്ഞ 50 പെൺകുട്ടികൾക്ക് സ്വന്തം ചെലവിൽ അഭയമൊരുക്കിയ 48-കാരിയായ പോള റോബിൻസണിന്റെ പ്രവർത്തിയും ലോകം കൈയടിയോടെയാണ് സ്വീകരിച്ചത്. മാഞ്ചസ്റ്ററിന് 40 മൈൽ അകലെയുള്ള വെസ്റ്റ് ഡാൾട്ടണിൽ താമസിക്കുന്ന പോളയും ഭർത്താവും റെയിൽവേ സ്‌റ്റേഷനിൽ നിൽക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പിന്നാല
നിരപരാധികളായ ജനങ്ങളെ കൊലപ്പെടുത്തുന്ന ഭീകരരുടെ മാനസികാവസ്ഥ ഭീരുക്കളുടേതിന് സമാനമാണ്. ഭീകരാക്രമണങ്ങളെ അതിജീവിച്ച് ഒരു നാട് സാധാരണ ജീവിതത്തിലേക്ക് പുലരുമ്പോൾ ഭീകരർ വീണ്ടും പരാജയപ്പെടുന്നു. മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തെ നാട്ടുകാർ മറികടന്നതും തോളോടുതേൾ ചേർന്ന സഹാനുഭൂതിയിലൂടെയും സഹവർത്തിത്വത്തിലൂടെയും.
സംഗീതപരിപാടി ആസ്വദിക്കാനെത്തിയ കുട്ടികളും യുവതീയുവാക്കളും ഉൾപ്പെട്ട ജനക്കൂട്ടത്തിന് നടുവിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. ഭയചകിതരായി പുറത്തേയ്‌ക്കോടിയ പെൺകുട്ടികളടക്കമുള്ളവർ എന്തുചെയ്യണമെന്നറിയാത്ത നിലയിലായിരുന്നു. അവരെയാണ് മാഞ്ചസ്റ്ററുകാർ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നിസ്സഹായരായി തെരുവിൽ അലഞ്ഞ 50 പെൺകുട്ടികൾക്ക് സ്വന്തം ചെലവിൽ അഭയമൊരുക്കിയ 48-കാരിയായ പോള റോബിൻസണിന്റെ പ്രവർത്തിയും ലോകം കൈയടിയോടെയാണ് സ്വീകരിച്ചത്.
മാഞ്ചസ്റ്ററിന് 40 മൈൽ അകലെയുള്ള വെസ്റ്റ് ഡാൾട്ടണിൽ താമസിക്കുന്ന പോളയും ഭർത്താവും റെയിൽവേ സ്‌റ്റേഷനിൽ നിൽക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പിന്നാലെ തെരുവിലേക്ക് അലമുറയിട്ടുകൊണ്ടുവരുന്ന കുട്ടികളെയാണ് അവർ കണ്ടത്. തനിക്കരികിലേക്കോടിയെത്തിയ കുട്ടികളെ പോള ആശ്വസിപ്പിച്ചു. അവരെ അടുത്തുള്ള ഹോളിഡേ ഇൻ എക്സ്‌പ്രസ് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തന്റെ നമ്പർ ട്വീറ്റ് ചെയ്ത് ബന്ധുക്കളെ ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു.
കുട്ടികളെ കാണാതായ രക്ഷിതാക്കൾ പരിഭ്രാന്തരായി ഇതോടെ പോളയെ വിളിക്കാൻ തുടങ്ങി. പലർക്കും അവരുടെ മക്കളെ തിരിച്ചുകിട്ടുകയും ചെയ്തു. പരിഭ്രാന്തിയുടെ ആ രാത്രിയിൽ സമചിത്തതയോടെ പ്രവർത്തിച്ച പോളയുടെ നടപടികൾ ഇതിനകം ഏറെ ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞു. ദുരന്തഭൂമിയിൽ അവതരിച്ച മാലാഖയെന്നാണ് ചിലർ പോളയെ വിശേഷിപ്പച്ചത്.
പോള മാത്രമായിരുന്നില്ല ഇതുപോലെ സഹായഹസ്തവുമായി രംഗത്തെത്തിയത്. വേദിയിൽനിന്ന് പരിഭ്രാന്തരായി പുറത്തേയ്‌ക്കോടിയ പലരുടെയും കൈയിൽ പണമോ ഫോണോ ഒന്നുമുണ്ടായിരുന്നില്ല. ഇവർക്കൊക്കെ ആശ്വാസം പകരാൻ മാഞ്ചസ്റ്ററുകാർ തയ്യാറായി. ടാക്‌സി ഡ്രൈവർമാരും സ്വകാര്യ കാറുടമകളും രക്ഷപ്പെട്ടുവന്നവരെ സൗജന്യമായി വീടുകളിലെത്തിക്കാൻ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും ഓടിക്കയറിയ കുട്ടികൾക്ക് അവിടെയുള്ളവർ അഭയമൊരുക്കി.
തെരുവിൽ കഴിയുന്ന സ്റ്റീഫൻ ജോൺസും അവർക്കിടെ രക്ഷാപ്രവർത്തകനായി. പരിക്കേറ്റ് ചോരയൊലിപ്പിച്ചുവന്ന കുട്ടികളെ സ്റ്റീഫൻ താങ്ങിയെടുത്ത് രക്ഷാപ്രവർത്തകർക്ക് അരികിലെത്തിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ മാഞ്ചസ്റ്റർ നേരിട്ട എക്കാലത്തെയും വലിയ ഭീകരാക്രമണത്തെ നാട്ടുകാർ തോൽപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ആൽബർട്ട് സ്‌ക്വയറിൽ ചേർന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുകയും ചെയ്തു.