- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വാതന്ത്ര്യ ദിനത്തിന് പിന്നാലെ ബാരാമുള്ളയിൽ ഭീകരാക്രമണം; ചെക് പോസ്റ്റിൽ ഡ്യൂട്ടി ചെയ്ത് സേനാംഗങ്ങൽക്ക് നേരെ ഭീകരർ വെടിയുതിർത്തു; രണ്ട് സിആർപിഎഫ് ജവാന്മാർക്കും ഒരു പൊലീസുകാരനും വീരമൃത്യു
ബരാമുള്ള: ജമ്മു കശ്മീരിലെ ബരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും ഒരു പൊലീസുകാരനും വീരമൃത്യു. ക്രീരിയിലെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ജവാന്മാരും ജമ്മുകശ്മീർ പൊലീസ് സേനാംഗങ്ങളുമടങ്ങുന്ന സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരർ രക്ഷപ്പെട്ടു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 'ആക്രമണത്തിൽ നമുക്ക് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടു. കൂടുതൽ വിശദാംശങ്ങൾ സ്ഥിരീകരിച്ചുവരികയാണ്.'ഐജി വിജയ് കുമാർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഓഗസ്റ്റ് 14-ന് നൗഗാമിലുണ്ടായ ആക്രമണത്തിൽ രണ്ടുപൊലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെയാണ് ഭീകരാക്രമണം ഉണ്ടായതും.
Next Story