ശ്രീനഗർ: പുൽവാമയിലെ ട്രാൽ ഭാഗത്ത് വ്യാഴാഴ്ച രാവിലെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ കശ്മീർ മന്ത്രി നയിം അക്തർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മന്ത്രിയുടെ അകമ്പടി വാഹനമായിരുന്നു തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് കരുതുന്നത്. സ്ഥലത്തെ തിരക്കേറിയെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാൻഡിലേക്ക് തീവ്രവാദികൾ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.