ശ്രീനഗർ: ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം. ഹവാൽ മേഖലയിലെ സസ്ഗരിപ്പോരയിലുള്ള പൊലീസ്, സിആർപിഎഫ് സംഘത്തിന് നേരെ ഞായറാഴ്ച രാവിലെയാണ് അക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരു പൊലീസുകാരനും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ഒരുസംഘം തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.