- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുൽവാമയിൽ സിആർപിഎഫ് ക്യാമ്പിൽ ചാവേർ ആക്രമണം; നാല് ഇന്ത്യൻ ജവാന്മാർക്ക് വീരമൃത്യു; ആക്രമണം നടത്തിയ മൂന്ന് ഭീകരരേയും വധിച്ച് തിരിച്ചടിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ക്യാംപിനുനേരെ ചാവേർ ആക്രമണം. പുതുവർഷത്തലേന്ന് നടന്ന ആക്രമണത്തിൽ നാലു ജവാന്മാർക്കു വീരമൃത്യു. മൂന്നു സൈനികർക്കു പരുക്കേറ്റു. എന്നാൽ കനത്ത തോതിൽതന്നെ തിരിച്ചടിച്ച സൈന്യം ആക്രമണം നടത്തിയ മൂന്നു ഭീകരരെയും വധിച്ചു. രണ്ടു ഭീകരർ സൈന്യത്തിന്റെ പിടിയിലായെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഭീകരരുടെ നീക്കങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സൈന്യം. കശ്മീർ താഴ്‌വരയിലെ ലെത്‌പോറയിൽ സിആർപിഎഫിന്റെ 185ാം ബറ്റാലിയൻ ക്യാംപിനുനേരെ പുലർച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്. സിആർപിഎഫ് ഉടൻതന്നെ തിരിച്ചടിച്ചു. ഭീകരർ അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചേറുകളും ഓട്ടോമാറ്റിക് തോക്കുകളും ധരിച്ചാണ് ആക്രമണത്തിനെത്തിയത്. ക്യാംപിനകത്തെ ഒരു കെട്ടിടത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്. കശ്മീർ താഴ്‌വരയിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് സേനയ്ക്കു പരിശീലനം നൽകുന്ന കേന്ദ്രവും കൂടിയാണ് ഈ ക്യാംപ്. ജമ്മു കശ്മീരിന്റെ പൊലീസ് സേനയും ഈ ക്യാംപിൽ പ്രവർത
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ക്യാംപിനുനേരെ ചാവേർ ആക്രമണം. പുതുവർഷത്തലേന്ന് നടന്ന ആക്രമണത്തിൽ നാലു ജവാന്മാർക്കു വീരമൃത്യു. മൂന്നു സൈനികർക്കു പരുക്കേറ്റു.
എന്നാൽ കനത്ത തോതിൽതന്നെ തിരിച്ചടിച്ച സൈന്യം ആക്രമണം നടത്തിയ മൂന്നു ഭീകരരെയും വധിച്ചു. രണ്ടു ഭീകരർ സൈന്യത്തിന്റെ പിടിയിലായെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഭീകരരുടെ നീക്കങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സൈന്യം.
കശ്മീർ താഴ്‌വരയിലെ ലെത്‌പോറയിൽ സിആർപിഎഫിന്റെ 185ാം ബറ്റാലിയൻ ക്യാംപിനുനേരെ പുലർച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്.
സിആർപിഎഫ് ഉടൻതന്നെ തിരിച്ചടിച്ചു. ഭീകരർ അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചേറുകളും ഓട്ടോമാറ്റിക് തോക്കുകളും ധരിച്ചാണ് ആക്രമണത്തിനെത്തിയത്. ക്യാംപിനകത്തെ ഒരു കെട്ടിടത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്. കശ്മീർ താഴ്‌വരയിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് സേനയ്ക്കു പരിശീലനം നൽകുന്ന കേന്ദ്രവും കൂടിയാണ് ഈ ക്യാംപ്. ജമ്മു കശ്മീരിന്റെ പൊലീസ് സേനയും ഈ ക്യാംപിൽ പ്രവർത്തിക്കുന്നുണ്ട്.
പുൽവാമയിലെ സിആർപിഎഫിന്റെ ജില്ലാ പൊലീസ് കേന്ദ്രത്തിലേക്കു ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ടു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെ സൈന്യം വധിച്ചു.
രണ്ടുമാസങ്ങൾക്കു ശേഷം ശ്രീനഗർ വിമാനത്താവളത്തിനു സമീപമുള്ള ബിഎസ്എഫ് ക്യാംപിലേക്കുള്ള ആയുധങ്ങളുമായി പോയ വാഹനത്തിനുനേരെ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. 10 മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനുശേഷം മൂന്നു ഭീകരരെയും കൊലപ്പെടുത്തിയിരുന്നു.
സമാനമായ രീതിയിൽ ഇന്ത്യക്കെതിരെ പാക് സൈന്യവും ആക്രമണം തുടരുകയാണ്. നിയന്ത്രണരേഖയിലെ റജൗറിയിലും പൂഞ്ചിലുമായി പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സൈനികനും വീരമൃത്യു വരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു വെടിവയ്പ്. അർധരാത്രി ഒരു മണിയോടെയാണ് വെടിവയ്പ് ആരംഭിച്ചത്.
ഇതുപുലർച്ചെവരെ നീണ്ടുനിന്നിരുന്നു. പുതുവർഷത്തിൽ ഇന്ത്യയിൽ ആക്രമണം നടത്താൻ ഭീകരരെ നുഴഞ്ഞുകയറ്റാൻ സഹായിക്കാനാണ് പാക് സൈന്യം അതിർത്തിയിൽ പ്രകോപനമില്ലാതെ വെടിവയ്പ് നടത്താറ്. ഇക്കുറിയും അതുതന്നെ സംഭവിക്കുന്നു. പുൽവാമയിൽ ഇപ്രകാരം പാക് വെടിവയ്പിന്റെ മറവിൽ നുഴഞ്ഞുകയറിയ ഭീകരരാണ് ക്യാമ്പിൽ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.