- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് തീവ്രവാദ പ്രവർത്തനങ്ങളെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്; മതപരിവർത്തനങ്ങൾക്കു പിന്നിൽ പോപ്പുലർ ഫ്രണ്ടും സത്യസരണിയുമെന്നും മന്ത്രി
ന്യൂഡൽഹി: കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ലൗ ജിഹാദുകളിലൂടെ രാജ്യത്ത് ഐഎസ് വേരുറപ്പിക്കുകയാണെന്നും മന്ത്രി ആരോപണം ഉയർത്തി. അതേസമയം, കേരളത്തിൽ നടക്കുന്ന മതപരിവർത്തനങ്ങൾക്കു പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെയും, സത്യസരണിയുടെയും ഇടപെടലുകളാണെന്നും മന്ത്രി രൂക്ഷമായി വിമർശനം ഉയർത്തി. സങ്കീർണമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ വോട്ടു രാഷ്ട്രീയം കളിക്കാതെ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും മന്ത്രി ആവശ്യം ഉയർത്തി. ഓപ്പറേഷൻ ജിഹാദ് മാഫിയ എന്ന പേരിൽ ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ട വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. സ്വമേധയാ നടക്കുന്ന മതപരിവർത്തനങ്ങളെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ബലം പ്രയോഗിച്ചോ, സമ്മർദപ്പെടുത്തിയോ നടക്കുന്ന മതപരിവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും അത്തരം സംഭവങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടു വരണമെന്നും അദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹി: കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ലൗ ജിഹാദുകളിലൂടെ രാജ്യത്ത് ഐഎസ് വേരുറപ്പിക്കുകയാണെന്നും മന്ത്രി ആരോപണം ഉയർത്തി.
അതേസമയം, കേരളത്തിൽ നടക്കുന്ന മതപരിവർത്തനങ്ങൾക്കു പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെയും, സത്യസരണിയുടെയും ഇടപെടലുകളാണെന്നും മന്ത്രി രൂക്ഷമായി വിമർശനം ഉയർത്തി. സങ്കീർണമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ വോട്ടു രാഷ്ട്രീയം കളിക്കാതെ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും മന്ത്രി ആവശ്യം ഉയർത്തി. ഓപ്പറേഷൻ ജിഹാദ് മാഫിയ എന്ന പേരിൽ ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ട വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
സ്വമേധയാ നടക്കുന്ന മതപരിവർത്തനങ്ങളെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ബലം പ്രയോഗിച്ചോ, സമ്മർദപ്പെടുത്തിയോ നടക്കുന്ന മതപരിവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും അത്തരം സംഭവങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടു വരണമെന്നും അദേഹം ആവശ്യപ്പെട്ടു.