ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ സിആർപിഎഫ് ജവാനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ചനാപോരയിൽ സുരക്ഷ സേനയ്ക്ക് നേരെയുണ്ടായ അക്രമണത്തിലാണ് പരിക്ക്.

സൈന്യത്തിന്റെ റോഡ് ഓപ്പണിങ്ങ് പാർട്ടിക്കിടെ ഭീകരൻ ഗ്രനേഡാക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു.

ജിതേന്ദർ കുമാർ യാദവ് എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. കാലിനും കൈകൾക്കും പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു.