- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ട് സംഘടനകൾ; പിന്നിൽ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയും മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ടും
ഗോഹട്ടി: മണിപ്പൂരിൽ ആസാം റൈഫിൾസിനു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടനകൾ. മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയും മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ടുമാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ആസാം റൈഫിൾസിന്റെ 46 വിങ് കമാൻഡിങ് ഓഫീസർ സഞ്ചരിച്ചിരുന്ന വാഹനവ്യുഹത്തിനു നേരേയാണ് ആക്രമണമുണ്ടായത്. കേണൽ വിപ്ലാവ് ത്രിപദിയും സംഘവുമാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹമടക്കം നാലു ജവാന്മാർ കൊല്ലപ്പെട്ടു. വിപ്ലാവ് ത്രിപദിയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടു.
ജവാന്മാരുമടക്കം നിരവധി പേർക്കു അതീവ ഗുരുതരമായി പരിക്കേറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സൂരജ് ചന്ദ് ജില്ലയിലൂടെ സഞ്ചരിക്കുന്പോൾ രാവിലെ പത്തോടെയാണ് ആക്രമണമുണ്ടായത്. ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ആക്രമണത്തെ രൂക്ഷമായി അപലപിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story