ശ്രീനഗർ: ബമനയിൽനിന്ന് സെവാനിലേയ്ക്ക് പോകുകയായിരുന്ന പൊലീസ് ബസിനു നേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. അക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചു, നാലുപേർക്ക് പരിക്ക് സംഭവിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ ഏറ്റെടുത്തു

പരിക്കേറ്റ പൊലീസുകാരെ ആർമി ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സ്ഥിതി ഗുരുതരമായതിനാൽ കൂടുതൽ പൊലീസ് സൈന്യം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ അക്രമണം ഉണ്ടാകാതിരിക്കാനുള്ള കരുതൽ എടുത്തിട്ടുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു.

ജമ്മു കശ്മീരിലെ പാന്തചൗക്കിൽ പൊലീസ് സംഘം സഞ്ചരിക്കുകയായിരുന്ന ബസിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു പൊലീസുകാരൻ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ കിഷൻ ലാൽ ആണ് മരിച്ചത്. ആക്രമണത്തിൽ നാലു പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

ബെമനയിൽനിന്ന് സെവാനിലേയ്ക്ക് പോകുകയായിരുന്ന ബസിനു നേരെ ശ്രീനഗർ ഹൈവെയിൽ രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ പൊലീസുകാരെ ആർമി ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
തീവ്രവാദികൾക്കു നേരെ പൊലീസ് പ്രത്യാക്രമണം നടത്തിവരുന്നതായി പൊലീസ് വക്താവ് പറഞ്ഞു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്.