- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഷമീരിനെ നടുക്കി വീണ്ടും ഭീകരാക്രണം; അഞ്ചു പൊലീസുകാരും രണ്ടു ബാങ്ക് ജീവനക്കാരും കൊല്ലപ്പെട്ടു; ആക്രമണം പണവുമായി പോയ ബാങ്കിന്റെ വാഹനത്തിനുനേർക്ക്; പൊലീസുകാരെയും ജീവനക്കാരെയും പുറത്തിറക്കി വെടിവച്ചുകൊന്ന ഭീകരർ ആയുധങ്ങളുമായി രക്ഷപ്പെട്ടു
ശ്രീനഗർ: കാഷമീരിൽ വീണ്ടും ഭീകാരാക്രമണം. പണവുമായി പോകുകയായിരുന്ന ബാങ്കിന്റെ വാഹനം ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു പൊലീസുകാരും രണ്ടു ബാങ്ക് ജീവനക്കാരും കൊല്ലപ്പെട്ടു. കാഷ്മീരിലെ കുൽഗാമിലായിരുന്നു സംഭവം. ജമ്മുകാഷ്മീർ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തി ആറു ഭീകരരാണ് ആക്രമണം നടത്തിയത്. വാഹനം തടഞ്ഞ ഭീകരർ ഉള്ളിലുണ്ടായിരുന്നവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ഏഴുപേർ പുറത്തിറങ്ങിയതിനുപിന്നാലെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് ഭീകരർ രക്ഷപ്പെട്ടു. പൊലീസുകാരുടെ പക്കലുണ്ടായിരുന്ന തോക്കുകളും ഇവർ തട്ടിയെടുത്തുകൊണ്ടുപോയി. കാഷ്മീരിൽ ദിവസങ്ങൾക്കം നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞയാഴ്ച കുപ്‌വാരയിലെ സൈനിക താവളത്തിനുനേർക്കായിരുന്നു ആക്രമണം. ക്യാപ്റ്റൻ അടക്കം മൂന്നു പട്ടാളക്കാർ കൊല്ലപ്പെടുകയുണ്ടായി.
ശ്രീനഗർ: കാഷമീരിൽ വീണ്ടും ഭീകാരാക്രമണം. പണവുമായി പോകുകയായിരുന്ന ബാങ്കിന്റെ വാഹനം ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു പൊലീസുകാരും രണ്ടു ബാങ്ക് ജീവനക്കാരും കൊല്ലപ്പെട്ടു.
കാഷ്മീരിലെ കുൽഗാമിലായിരുന്നു സംഭവം. ജമ്മുകാഷ്മീർ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തി ആറു ഭീകരരാണ് ആക്രമണം നടത്തിയത്.
വാഹനം തടഞ്ഞ ഭീകരർ ഉള്ളിലുണ്ടായിരുന്നവരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ഏഴുപേർ പുറത്തിറങ്ങിയതിനുപിന്നാലെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
തുടർന്ന് ഭീകരർ രക്ഷപ്പെട്ടു. പൊലീസുകാരുടെ പക്കലുണ്ടായിരുന്ന തോക്കുകളും ഇവർ തട്ടിയെടുത്തുകൊണ്ടുപോയി. കാഷ്മീരിൽ ദിവസങ്ങൾക്കം നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞയാഴ്ച കുപ്‌വാരയിലെ സൈനിക താവളത്തിനുനേർക്കായിരുന്നു ആക്രമണം. ക്യാപ്റ്റൻ അടക്കം മൂന്നു പട്ടാളക്കാർ കൊല്ലപ്പെടുകയുണ്ടായി.